പ്ര​കൃ​തി സം​ര​ക്ഷ​ണ ബോ​ധ​വ​ത്ക​ര​ണം ഇ​ന്ന്
Wednesday, July 17, 2019 10:32 PM IST
ച​ങ്ങ​നാ​ശേ​രി: ച​ങ്ങ​നാ​ശേ​രി സ​ർ​ഗ​ക്ഷേ​ത്ര ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കേ​ര​ള മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്, കാ​രി​ത്താ​സ് ഇ​ന്ത്യ, യു​ണൈ​റ്റ​ഡ് വേ ​ബം​ഗളൂർ, എ​ന്നി​വ​ർ ചേ​ർ​ന്ന് സം​ഘ​ടി​പ്പി​ക്കു​ന്ന പ്ലാ​സ്റ്റി​ക് നി​ർ​മാ​ർ​ജ​ന ബോ​ധ​വ​ത്ക​ര​ണ മി​ഷ​ൻ ആ​ല​പ്പു​ഴ​യി​ൽ ഇ​ന്ന് രാ​വി​ലെ പ​ത്തി​ന് ന​ട​ത്തും. ആ​ല​പ്പു​ഴ കെഎ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ആ​ല​പ്പു​ഴ ജി​ല്ലാ ക​ള​ക്ട​ർ ഡോ.​ അ​ദീ​ല അ​ബ്ദു​ള്ള പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.
ആ​ല​പ്പു​ഴ ആ​ർ​ടി​ഒ ഷി​ബു കെ.​ ഇ​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സെ​ന്‍റ് ആ​ന്‍റ​ണീ​സ്, എ​സ്ഡി​വി ബോ​യ്സ്, എ​സ്ഡി​വി ഗേ​ൾ​സ്, സെ​ന്‍റ് മൈ​ക്കി​ൾ​സ് സ്കൂ​ളു​ക​ളി​ലെ​യും എ​സ്ബി, എ​സ്ഡി, സെ​ന്‍റ് ജോ​സ​ഫ്, പു​ന്ന​പ്ര കോ​ള​ജു​ക​ളി​ലെ​യും വി​ദ്യാ​ർ​ഥി​ക​ളാ​ണ് ശു​ചീ​ക​ര​ണ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. കു​ട്ടി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​ലി​ന്യ​നി​ർ​മാ​ർ​ജ​ന​വും ഓ​രോ​ സ്കൂ​ളു​ക​ൾ​ക്കും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും വേ​സ്റ്റ് ബോ​ക്സ് വി​ത​ര​ണ​വും സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്. ബോ​ധ​വ​ത്​ക്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ച​ങ്ങ​നാ​ശേ​രി എ​സ്ബി കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ തെ​രു​വ് നാ​ട​കം അ​വ​ത​രി​പ്പി​ക്കും