യു​ഡി​എ​ഫ് കൗ​ണ്‍​സി​ല​ർ​മാ​രു​ടെ രാ​പ്പ​ക​ൽ സ​മ​രം സ​മാ​പി​ച്ചു
Thursday, July 18, 2019 11:05 PM IST
കാ​യം​കു​ളം: ന​ഗ​ര​സ​ഭ​യി​ലെ യു​ഡി​എ​ഫ് കൗ​ണ്‍​സി​ല​ർ​മാ​ർ ന​ട​ത്തി​വ​ന്ന 48 മ​ണി​ക്കൂ​ർ രാ​പ്പ​ക​ൽ സ​മ​രം സ​മാ​പി​ച്ചു. കെ​പി​സി​സി രാ​ഷ്്‌ട്രീയ​കാ​ര്യ സ​മി​തി അം​ഗം ഷാ​നി​മോ​ൾ ഉ​സ്മാ​ൻ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ല്ല​യി​ൽ പാ​ർ​ട്ടി​യെ നി​യ​ന്ത്രി​ക്കു​ന്ന മ​ന്ത്രി​യാ​ണ് ന​ഗ​ര​സ​ഭ​യി​ൽ ന​ട​ക്കു​ന്ന വ​ഴി​വി​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സം​ര​ക്ഷ​ണം ന​ൽ​കു​ന്ന​തെ​ന്ന് ഷാ​നി​മോ​ൾ ഉ​സ്മാ​ൻ ആ​രോ​പി​ച്ചു. നി​ർ​ദ്ദി​ഷ്ട ന​ഗ​ര​സ​ഭ സെ​ൻ​ട്ര​ൽ പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡി​ന് മാ​സ്റ്റ​ർ​പ്ലാ​നി​ൽ നി​ർ​ദേ​ശി​ച്ച സോ​ണ്‍ മാ​റ്റി കൊ​മേ​ഴ്സ്യ​ൽ സോ​ണാ​ക്കി മാ​റ്റി എ​ൽ ഡി ​എ​ഫ് ന​ഗ​ര​സ​ഭാ ഭ​ര​ണ നേ​തൃ​ത്വം കോ​ടി​ക​ളു​ടെ അ​ഴി​മ​തി ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ചാ​യി​രു​ന്നു സ​മ​രം. യു​ഡി​എ​ഫ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി ലീ​ഡ​ർ യു. ​മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ സി.​ആ​ർ. ജ​യ​പ്ര​കാ​ശ്, എം. ​മു​ര​ളി, കെ.​പി. ശ്രീ​കു​മാ​ർ, തോ​മ​സ് എം. ​മാ​ത്തു​ണ്ണി, എ​ൻ. ര​വി, ക​റ്റാ​നം ഷാ​ജി, വേ​ല​ഞ്ചി​റ സു​കു​മാ​ര​ൻ, പി.​എ​സ്. ബാ​ബു​രാ​ജ്, എ​ച്ച്. ബ​ഷീ​ർ​കു​ട്ടി, ജെ. ​മു​ഹ​മ്മ​ദ്കു​ഞ്ഞ്, എ.​പി. ഷാ​ജ​ഹാ​ൻ, സി.​എ. സാ​ദി​ക്ക്, കെ. ​പു​ഷ്പ​ദാ​സ്, സാ​ദ​ത്ത് ഹ​മീ​ദ്, വ​ള്ളി​യി​ൽ റ​സാ​ഖ്, എം. ​നൗ​ഫ​ൽ, ഹാ​ഷി​ർ പു​ത്ത​ൻ​ക​ണ്ടം, അ​ന്പി​ളി​സു​രേ​ഷ്, ഗാ​യ​ത്രി ത​ന്പാ​ൻ, എം.​എ.​കെ. ആ​സാ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.