കു​ട്ട​നാ​ട്ടി​ൽ ര​ണ്ടാം​കൃ​ഷി പ്ര​തി​സ​ന്ധി​യി​ൽ
Thursday, July 18, 2019 11:11 PM IST
മ​ങ്കൊ​ന്പ്: കാ​ല​വ​ർ​ഷം ശ​രാ​ശ​രി​യു​ടെ പ​കു​തു​യി​ലേ​ക്കു താ​ഴ്ന്ന​തോ​ടെ കു​ട്ട​നാ​ട്ടി​ലെ ര​ണ്ടാം​കൃ​ഷി പ്ര​തി​സ​ന്ധി​യി​ൽ. വി​ത പി​ടി​ച്ച​ശേ​ഷം നെ​ൽ​ച്ചെ​ടി​യു​ടെ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലെ വ​ള​ർ​ച്ചു സ​ഹാ​യ​ക​മാ​കേ​ണ്ട മ​ഴ കു​റ​ഞ്ഞ​ത് ക​ർ​ഷ​ക​രെ​യും ആ​ശ​ങ്ക​യി​ലാ​ക്കു​ന്നു. പ്ര​ള​യാ​ന​ന്ത​ര​മി​റ​ക്കി​യ ക​ഴി​ഞ്ഞ പു​ഞ്ച​ക്കൃ​ഷി​ക്ക് ല​ഭി​ച്ച റി​ക്കാ​ർ​ഡ് വി​ള​വ് ക​ർ​ഷ​ക​ർ​ക്ക് ഏ​റെ ആ​ത്മ​വി​ശ്വാ​സം പ​ക​ർ​ന്നി​രു​ന്നു.
വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി​യി​ലും ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ മു​ൻ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് കൂ​ടു​ത​ൽ പ്ര​ദേ​ശ​ത്ത ര​ണ്ടാം​കൃ​ഷി​യി​റ​ക്കി​യി​ട്ടു​ണ്ട്. 5930 ഹെ​ക്ട​റി​ലാ​ണ് കു​ട്ട​നാ​ട്ടി​ൽ ഇ​ത്ത​വ​ണ ര​ണ്ടാം​കൃ​ഷി ന​ട​ത്തു​ന്ന​ത്. ച​ന്പ​ക്കു​ളം പ​രി​ധി​യി​ൽ 5660 ഹെ​ക്ട​റും വെ​ളി​യ​നാ​ട് എ​ഡി​എ​യി​ൽ 270 ഹെ​ക്ട​റു​മാ​ണ് ര​ണ്ടാം കൃ​ഷി​യു​ള്ള​ത്. ഇ​തി​ൽ 70 ശ​ത​മാ​നം പാ​ട​ശേ​ഖ​ര​ത്തി​ലേ​യും വി​ത മാ​ത്ര​മാ​ണ് ഇ​ത് വ​രെ ക​ഴി​ഞ്ഞ​ത്്.
ച​ന്പ​ക്കു​ളം, നെ​ടു​മു​ടി, കൈ​ന​ക​രി, പു​ന്ന​പ്ര വ​ട​ക്ക്്, തെ​ക്ക്, അ​ന്പ​ല​പ്പു​ഴ വ​ട​ക്ക്, തെ​ക്ക്, ത​ക​ഴി, ക​രു​വാ​റ്റ, പു​റ​ക്കാ​ട്, ചെ​റു​ത​ന എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ര​ണ്ടാം കൃ​ഷി​യു​ള്ള​ത്. മ​ഴ​യു​ടെ ല​ഭ്യ​ത​ക്കു​റ​വ് മൂ​ലം വീ​ണ്ടും ഓ​രു​വെ​ള്ള​ഭീ​ഷ​ണി​യു​ണ്ടാ​കു​മോ എ​ന്ന ആ​ശ​ങ്ക​യും ക​ർ​ഷ​ക​ർ​ക്കു​ണ്ട്. വേ​ലി​യി​റ​ക്ക സ​മ​യ​ങ്ങ​ളി​ൽ കു​ട്ട​നാ​ട​ൻ ജ​ലാ​ശ​യ​ങ്ങ​ളി​ലെ ജ​ല​നി​ര​പ്പ് ശ​രാ​ശ​രി​യി​ലും താ​ഴെ​യാ​ണ്. ജ​ല​നി​ര​പ്പു കൂ​ടു​ത​ൽ താ​ഴു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ വീ​ണ്ടും ഉ​പ്പു​വെ​ള്ളം ക​യ​റു​മോ​യെ​ന്നാ​ണ് ഇ​വ​ർ സം​ശ​യി​ക്കു​ന്ന​ത്. പ​ല പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ നി​ന്നും ഇ​നി​യും ഉ​പ്പി​ന്‍റെ അം​ശം പൂ​ർ​ണ​മാ​യും ഒ​ഴി​വാ​യി​ട്ടി​ല്ല.
ഇ​തു പ​ല പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലും വി​ത വൈ​കി​പ്പി​ക്കു​ന്ന​തി​ന് ഇ​ട​യാ​ക്കി​യെ​ന്ന് കൃ​ഷി​വ​കു​പ്പ​ധി​കൃ​ത​ർ പ​റ​യു​ന്നു. കാ​ല​വ​ർ​ഷം ന​ല്ല രീ​തി​യി​ൽ ല​ഭി​ച്ചാ​ൽ മാ​ത്ര​മേ ഓ​രു​വെ​ള്ളം പൂ​ർ​ണ​മാ​യി ഒ​ഴി​ഞ്ഞ്്് ര​ണ്ടാം കൃ​ഷി എ​ളു​പ്പ​ത്തി​ൽ തു​ട​ങ്ങാ​ൻ സാ​ധി​ക്കൂ. കാ​ല​വ​ർ​ഷ​ത്തെ തു​ട​ർ​ന്ന്്് കി​ഴ​ക്ക​ൻ​വെ​ള്ള​ത്തി​നൊ​പ്പം കു​ട്ട​നാ​ട്ടി​ലേ​യ്ക്ക്്് എ​ക്ക​ലും ഒ​ഴു​കി​യെ​ത്തു​ന്ന​ത് പാ​ട​ശേ​ഖ​ര​ത്തെ മ​ണ്ണി​നെ ഫ​ല​ഭൂ​യി​ഷ്ട​മാ​ക്കും.
എ​ന്നാ​ൽ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ കാ​ല​വ​ർ​ഷം വീ​ണ്ടും വ​ര​വ​റി​യി​ച്ച​ത് ക​ർ​ഷ​ക​ർ​ക്ക പ്ര​തീ​ക്ഷ ന​ൽ​കു​ന്നു. ച​ന്പ​ക്കു​ളം, എ​ട​ത്വ, ത​ല​വ​ടി, നെ​ടു​മു​ടി എ​ന്നി​വി​ട​ങ്ങ​ളി​ലെ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ വി​ത നേ​ര​ത്തെ ആ​രം​ഭി​ച്ചി​രു​ന്നു. കൈ​ന​ക​രി​യി​ൽ ഓ​രു​വെ​ള്ള ഭീ​ഷ​ണി ഉ​ള്ള​തി​നാ​ൽ ഒ​രു​ക്ക​ങ്ങ​ൾ വൈ​കി​യാ​ണ് ആ​രം​ഭി​ച്ച​ത്്. കു​ട്ട​നാ​ട്ടി​ൽ ഈ ​മാ​സം ത​ന്നെ വി​ത പൂ​ർ​ത്തി​യാ​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന്്് കൃ​ഷി വ​കു​പ്പ്്് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്നു. ഉ​പ്പു​വെ​ള്ളം ക​യ​റി​യ​തി​ന്‍റെ ഭാ​ഗ​മാ​യി മ​ണ്ണി​ന്‍റെ ഘ​ട​ന​ത​ന്നെ മാ​റി​യി​ട്ടു​ണ്ട്.
പു​ഞ്ച​കൃ​ഷി​യ്ക്ക്്് ശേ​ഷം പൊ​ടി​യി​ൽ ഉ​ഴ​വ്് ന​ട​ത്തി​യ​തും ഉ​പ്പു​വെ​ള്ളം ക​റി​യ​തു​മാ​ണ് ഇ​തി​നു കാ​ര​ണം. മു​ള്ള​ൻ പാ​യ​ലി​ന്‍റെ പു​റ​ത്ത്്് വി​ത​ച്ച​ത് പോ​ലും അ​മ്ല​സ്വ​ഭാ​വം കൂ​ടി​യ​ത്് മൂ​ലം ക​രി​ഞ്ഞു​ണ​ങ്ങി. ആ​രം​ഭ​ത്തി​ൽ കൃ​ഷി​ഭ​വ​ൻ വ​ഴി ക​ർ​ഷ​ക​ർ​ക്ക് ല​ഭി​ച്ച വി​ത്ത് കി​ളി​ർ​ക്കാ​തെ​പോ​യ​തും തി​രി​ച്ച​ടി​യാ​യി​രു​ന്നു.