ഡോ​ക്ട​ർ​ക്കും അ​നു​ജ​നും നാ​ട്ടു​കാ​രു​ടെ മ​ർ​ദ​നം
Saturday, July 20, 2019 10:11 PM IST
കാ​യം​കു​ളം: ദേ​ശ​യീ​പാ​ത​യി​ൽ കൊ​റ്റു​കു​ള​ങ്ങ​ര​യ്ക്കു സ​മീ​പം കാ​റി​ലെ​ത്തി​യ ഡോ​ക്ട​റേ​യും സ​ഹോ​ദ​ര​നേ​യും നാ​ട്ടു​കാ​ർ മ​ർ​ദി​ച്ച​താ​യി പ​രാ​തി. ത​ല​യ്ക്ക് മു​റി​വേ​റ്റ കൊ​ല്ലം പാ​രി​പ്പ​ള്ളി സ്വ​ദേ​ശി​ക​ളാ​യ ദീ​പു ഭ​വ​ന​ത്തി​ൽ ഡോ. ​ദീ​പു (30,) അ​നു​ജ​ൻ സം​ഗീ​ത് (20) എ​ന്നി​വ​രെ കാ​യം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി 8.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഡോ. ​ദീ​പു​വും ഭാ​ര്യ​യും അ​നു​ജ​ൻ സം​ഗീ​തും കു​ടു​ബ​സ​മേ​തം കൊ​ല്ല​ത്തു നി​ന്നും ക​ണ്ണൂ​രി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു. കൊ​റ്റു​കു​ള​ങ്ങ​ര​യ്ക്കു സ​മീ​പം സൈ​ഡ് ന​ൽ​കി​യി​ല്ലെ​ന്ന കാ​ര​ണ​ത്താ​ൽ ലോ​റി​ക്കു മു​ന്നി​ൽ കാ​ർ നി​ർ​ത്തി ലോ​റി​ക്കാ​രു​മാ​യി ഇ​വ​ർ ത​ർ​ക്കി​ച്ചു.

ബ​ഹ​ളം കേ​ട്ട് കാ​ര​ണം തി​ര​ക്കാ​ൻ വ​ന്ന നാ​ട്ടു​കാ​രു​മാ​യി പി​ന്നീ​ട് വാ​ക്കു​ത​ർ​ക്ക​മാ​യി. ഇ​തി​നി​ട​യി​ലാ​ണ് നാ​ട്ടു​കാ​രി​ൽ ചി​ല​ർ ചേ​ർ​ന്ന് ഡോ​ക്ട​റേ​യും അ​നു​ജ​നേ​യും മ​ർ​ദി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ബ​ഹ​ള​ത്തി​നി​ട​യി​ൽ ലോ​റി​ക്കാ​ർ വാ​ഹ​ന​വു​മാ​യി ക​ട​ന്നു ക​ള​ഞ്ഞു. പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി.