പ​ര​സ്പ​ര സ്നേ​ഹ​ത്തി​ലൂ​ടെ കു​ടും​ബ​ജീ​വി​തം ഉൗ​ഷ്മ​ള​മാ​ക്കാ​മെ​ന്ന് ഡോ. ​ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ്
Saturday, July 20, 2019 10:15 PM IST
പു​ന്ന​മൂ​ട് : കു​ടും​ബ ജീ​വി​ത​ത്തെ ഉൗ​ഷ്മ​ള​മാ​ക്കു​ന്ന​ത് പ​ര​സ്പ​ര സ്നേ​ഹ​ത്തി​ലൂ​ടെ​യാ​ണെ​ന്നും അ​ത് ഒ​രു ല​ഹ​രി​യാ​യി ദ​ന്പ​തി​ക​ളു​ടെ ജീ​വി​ത​ത്തി​ൽ നി​ല​നി​ൽ​ക്ക​ണ​മെ​ന്നും മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക സ​ഭ മാ​വേ​ലി​ക്ക​ര ഭ​ദ്രാ​സ​നാ​ധ്യ​ക്ഷ​ൻ ബി​ഷ​പ് ഡോ ​ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ്. മാ​വേ​ലി​ക്ക​ര പു​ന്ന​മൂ​ട് സെ​ന്‍റ് മേ​രീ​സ് ക​ത്തീ​ഡ്ര​ൽ ഹാ​ളി​ൽ ര​ണ്ടു ദി​വ​സ​മാ​യി ന​ട​ന്നു​വ​ന്ന ഭ​ദ്രാ​സ​ന അ​സം​ബ്ലി​യു​ടെ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ സ്നേ​ഹ​ത്തി​ന്‍റെ ആ​ന​ന്ദം എ​ന്ന പ്ര​ബോ​ധ​ന​ത്തി​ലെ പ്ര​ധാ​ന പ്ര​മേ​യ​വും ഇ​താ​ണ്. ദൈ​വം ത​രു​ന്ന മ​ക്ക​ളെ സ്വീ​ക​രി​ക്കു​ന്ന​തി​ന് പ​ക​രം കു​ഞ്ഞു​ങ്ങ​ൾ വേ​ണ്ട​ന്നു​വ​യ്ക്കു​ന്ന​തും ഗ​ർ​ഭഛി​ദ്രം ന​ട​ത്തു​ന്ന​തും സ്വാ​ർ​ഥ​ത​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മാ​താ​പി​താ​ക്ക​ളു​ടെ മാ​തൃ​കാ​പ​ര​മാ​യ കു​ടും​ബ ജീ​വി​തം മ​ക്ക​ളു​ടെ ഭാ​വി​യി​ലെ കു​ടും​ബ ജീ​വി​ത​ത്തി​നു​ള്ള പ​രി​ശീ​ല​ന​മാ​യിത്തീരും. കു​ടും​ബപ്രാ​ർ​ഥ​ന​യും കൂ​ദാ​ശ ജീ​വി​ത​വും പ്രോ​ത്സാ​ഹി​പ്പി​ക്ക​പ്പെ​ട​ണ​മെ​ന്നും സ​ഭ​ക്കെ​തി​രെ ചി​ല​ർ ന​ട​ത്തു​ന്ന തെ​റ്റാ​യ പ്ര​ചാ​ര​ണ​ങ്ങ​ൾ തി​രി​ച്ച​റി​യ​ണ​മെ​ന്നും അദ്ദേഹം പ​റ​ഞ്ഞു. ഭ​ദ്രാ​സ​ന വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജോ​സ് വെ​ണ്മ​ലോ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഭ​ദ്രാ​സ​ന ചാ​ൻ​സല​ർ ഫാ. ​ബ​ന​ഡി​ക്ട് കു​ര്യ​ൻ പെ​രു​മു​റ്റ​ത്ത്, ഫാ. ​ഇ​മ്മാ​നു​വേ​ൽ പു​ന്ത​ല​വി​ള, ഫാ. ​റോ​ഷ​ൻ വ​ട​ക്കും​ത​ല, ഫാ. ​ജോ​ണ്‍ തോ​ട്ട​ത്തി​ൽ, ഫാ. ​വ​ർ​ഗീ​സ് മു​ക​ളും​പു​റ​ത്ത്, ഫാ. ​വ​ർ​ഗീ​സ് കൊ​ച്ചു​ക​ളീ​ക്ക​ൽ, ഫാ. ​വ​ർ​ഗീ​സ് കൈ​ത​വ​ന, ജോ​ണ്‍​സ​ണ്‍ ഏ​ബ്ര​ഹാം, ജോ​ർ​ജ് വ​ർ​ഗീ​സ്, പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി രാ​ജു ക​ട​കം​പ​ള്ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.