കൈ​ന​ക​രി-​ബേ​ക്ക​റി പാ​ലം നി​ർ​മാ​ണ​ത്തി​ൽ അ​ഴി​മ​തി​യെ​ന്ന് പ​രാ​തി
Sunday, July 21, 2019 10:29 PM IST
ആ​ല​പ്പു​ഴ: പാ​ലം നി​ർ​മാ​ണ​ത്തി​ൽ അ​ഴി​മ​തി ചൂ​ണ്ടി​ക്കാ​ട്ടി ക​ള​ക്ട​ർ ഉ​ൾ​പ്പെടെ​യു​ള്ള അ​ധി​കാ​രി​ക​ൾ​ക്ക് പ​രാ​തി. കൈ​ന​ക​രി ഐ​സ​ക് തോ​മ​സ് ആ​ണ് കൈ​ന​ക​രി-​ബേ​ക്ക​റി പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ​ത്തി​ൽ അ​ഴി​മ​തി ആ​രോ​പി​ച്ച് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. ടെ​ൻ​ഡ​ർ ചെ​യ്ത തു​ക​യി​ൽ നി​ന്നും അ​ധി​ക​മാ​യി അ​നു​വ​ദി​ച്ച തു​ക ഉ​ൾ​പ്പ​ടെ 113 ല​ക്ഷം ഉ​പ​യോ​ഗി​ച്ചു​ള്ള പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം അ​ശാ​സ്ത്രീ​യ​മാ​ണെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. സു​ര​ക്ഷാ ഓ​ഫീ​സ​റു​ടേ​യോ ഇ​റി​ഗേ​ഷ​ൻ, തു​റ​മു​ഖ വ​കു​പ്പു​ക​ളു​ടേ​യോ പ​രി​ശോ​ധ​ന​യി​ല്ലാ​തെ​യാ​ണ് നി​ർ​മാ​ണം. നി​ല​വി​ലു​ള്ള ന​ട​വ​ഴി​യു​മാ​യി ബ​ന്ധി​പ്പി​ക്കാ​തെ ആ​റ്റി​ലേ​ക്കി​റ​ക്കി നി​ർ​മി​ച്ച​തു മൂ​ല​മാ​ണ് അ​ധി​ക​ച്ചെ​ല​വു വ​ന്ന​ത്.
കോ​ണ്‍​ക്രീ​റ്റ് പൈ​ലു​ക​ൾ​ക്കു പ​ക​രം തെ​ങ്ങി​ൻ​കു​റ്റി​ക​ൾ നാ​ട്ടി ക​ല്ലി​ട്ട് നി​റ​ച്ച് ക​ര​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​ത് അ​ശാ​സ്ത്രീ​യ​മാ​ണെ​ന്നു കാ​ണി​ച്ചും അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നു ആ​വ​ശ്യ​പ്പെ​ട്ടും മു​ഖ്യ​മ​ന്ത്രി, പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി, ക​ള​ക്ട​ർ, പി​ഡ​ബ്ല്യു​ഡി എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നിയ​ർ എ​ന്നി​വ​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​രി​ക്കു​ക​യാ​ണ് ഐ​സ​ക് തോ​മ​സ്.