പാ​ലം കു​ലു​ങ്ങി​ട്ടും കു​ലു​ക്ക​മി​ല്ലാ​തെ അ​ധി​കൃ​ത​ർ
Monday, July 22, 2019 10:40 PM IST
മ​ങ്കൊ​ന്പ്: വി​ദ്യാ​ർ​ഥി​ക​ള​ട​ക്കം നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ ദി​നം​പ്ര​തി യാ​ത്ര​ചെ​യ്യു​ന്ന പാ​ലം അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി​ട്ടും കു​ലു​ക്ക​മി​ല്ലാ​തെ അ​ധി​കൃ​ത​ർ. കാ​വാ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡി​ലെ ഇ​രു​പ​ത്ത​ഞ്ചി​ൽ പാ​ല​മാ​ണ് നാ​ളു​ക​ളാ​യി അ​പ​ക​ടാ​വ​സ്ഥ​യി​ൽ തു​ട​രു​ന്ന​ത്.
20 വ​ർ​ഷ​ത്തി​ലേ​റെ പ​ഴ​ക്ക​മു​ള്ള പാ​ല​ത്തി​ന് യാ​തൊ​രു​വി​ധ അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും ന​ട​ന്നി​ട്ടി​ല്ല. കാ​ല​പ്പ​ഴ​ക്കം​മൂ​ലം പാ​ല​ത്തി​ന്‍റെ ഇ​രു​ന്പു കേ​ഡ​റു​ക​ൾ തു​രു​ന്പെ​ടു​ത്ത് ന​ശി​ച്ച നി​ല​യി​ലാ​ണ്. ഏ​തു സ​മ​യ​വും ത​ക​ർ​ന്നു​വീ​ഴാ​വു​ന്ന പാ​ല​ത്തി​ൽ പേ​ടി​യോ​ടെ​യാ​ണ് നാ​ട്ടു​കാ​ർ ക​യ​റി​യി​റ​ങ്ങു​ന്ന​ത്.
കേ​ഡ​റി​ന്‍റെ പ​ല​ഭാ​ഗ​ങ്ങ​ളും ദ്ര​വി​ച്ച് ബ​ല​ക്ഷ​യം സം​ഭ​വി​ച്ച അ​വ​സ്ഥ​യാ​ണ്. വി​ദ്യാ​ർ​ഥി​ക​ൾ അ​ട​ക്കം നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളാ​ണ് ഈ ​പാ​ല​ത്തി​ലൂ​ടെ ദി​വ​സ​വും സ​ഞ്ച​രി​ക്കു​ന്ന​ത്. പാ​ല​ത്തി​ന്‍റെ അ​പ​ക​ടാ​വ​സ്ഥ പ​ല​ത​വ​ണ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി​യ​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു. എ​ന്നാ​ൽ നാ​ളി​തു​വ​രെ അ​നു​കൂ​ല ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യി​ട്ടി​ല്ല. ഫ​ണ്ടി​ല്ലെ​ന്ന കാ​ര​ണ​മാ​ണ് ഇ​തി​നു അ​ധി​കൃ​ത​ർ പ​റ​യു​ന്ന ന്യാ​യീ​ക​ര​ണം.