ട്രെ​യി​ല​ർ ഇ​ടി​ച്ചു സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു
Monday, July 22, 2019 10:42 PM IST
തു​റ​വൂ​ർ: സ്കൂ​ട്ട​റി​ന് പി​ന്നി​ൽ ട്രെ​യി​ല​റി​ടി​ച്ചു സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. കോ​ടം​തു​രു​ത്ത് പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ർ​ഡി​ൽ മൂ​ലം​കു​ഴി വീ​ട്ടി​ൽ പൗ​ലോ​സ് (58) ആ​ണ് മ​രി​ച്ച​ത്.
ദേ​ശീ​യ​പാ​ത​യി​ൽ തു​റ​വൂ​ർ എ​ൻ​സി​സി ക​വ​ല​യ്ക്ക് സ​മീ​പം ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​നാ​യി​രു​ന്നു അ​പ​ക​ടം. തു​റ​വൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന പൗ​ലോ​സി​ന്‍റെ സ്കൂ​ട്ട​റി​ൽ എ​റ​ണാ​കു​ള​ത്തു നി​ന്നും കൊ​ല്ല​ത്തേ​ക്ക് പോ​യ ട്രെ​യി​ല​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര പ​രി​ക്കേ​റ്റ പൗ​ലോ​സി​നെ ഉ​ട​നെ നാ​ട്ടു​കാ​ർ തു​റ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. കു​ത്തി​യ​തോ​ട് പോ​ലീ​സ് കേ​സെ​ടു​ത്തു.