പ​ഞ്ചാ​യ​ത്ത് മെ​ന്പ​റു​ടെ ഭ​ർ​ത്താ​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
Monday, July 22, 2019 10:42 PM IST
ചാ​രും​മൂ​ട്: ഗൃ​ഹ​നാ​ഥ​നെ വെ​ട്ടി​ക്കോ​ട് ചാ​ലി​ലെ വെ​ള്ള​ക്കെ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി .ചു​ന​ക്ക​ര പ​ഞ്ചാ​യ​ത്ത് പ​ത്താം വാ​ർ​ഡ് മെ​ന്പ​ർ നി​ഷ ഉ​ണ്ണി​യു​ടെ ഭ​ർ​ത്താ​വ് ക​രി​മു​ള​യ്ക്ക​ൽ വി​ശ്വ​ഭ​വ​ന​ത്തി​ൽ വി​ശ്വ​നാ​ഥ​ൻ നാ​യ​രെ (ഉ​ണ്ണി - 48) യാ​ണ് കാ​യം​കു​ളം - പു​ന​ലൂ​ർ റോ​ഡി​ലെ ക​റ്റാ​നം വെ​ട്ടി​ക്കോ​ട്ടു ചാ​ലി​ൽ ഇ​ന്ന​ലെ രാ​വി​ലെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. രാ​വി​ലെ കെ.​പി. റോ​ഡു​വ​ഴി വ​ന്ന വ​ഴി​യാ​ത്ര​ക്കാ​രാ​ണ് വെ​ള്ള​ത്തി​ൽ പൊ​ങ്ങി കി​ട​ന്ന മൃ​ത​ദേ​ഹം ക​ണ്ട​ത്. ഉ​ട​ൻ ത​ന്നെ നൂ​റ​നാ​ട് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മൃ​ത​ദേ​ഹം ക​ര​യ്ക്കെ​ടു​ത്തു. ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി​യ ശേ​ഷം ഇ​ന്ന​ലെ വൈ​കു​ന്നേ​രം വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ച്ചു.
പ്ലം​ബിം​ഗ് ജോ​ലി​ക്കാ​ര​നാ​യ ഇ​യാ​ൾ കാ​ൽ വ​ഴു​തി ചാ​ലി​ൽ വീ​ണ​താ​കാ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. മ​ക​ൾ: പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി​നി ഗാ​യ​ത്രി.​വി.​നാ​യ​ർ.