അ​വാ​ർ​ഡു​ക​ളും ട്രോ​ഫി​യും വി​ത​ര​ണം ചെ​യ്തു
Tuesday, July 23, 2019 10:03 PM IST
പൂ​ച്ചാ​ക്ക​ൽ: മ​ണ​പ്പു​റം സെ​ന്‍റ്. തെ​രേ​സാ​സ് ഹൈ​സ്കൂ​ളി​ൽ അ​ധ്യാ​പ​ക ര​ക്ഷ​ക​ർ​തൃ​സ​മി​തി​യു​ടെ വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള കെ.​എ​ൻ. ശാ​ർ​ങ​ധ​ര​ൻ മെ​മ്മോ​റി​യ​ൽ ക്യാ​ഷ് അ​വാ​ർ​ഡും എ​വ​ർ​റോ​ളിം​ഗ് ട്രോ​ഫി​യും വി​ത​ര​ണം ചെ​യ്തു. സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങ് സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​വ​ർ​ഗീ​സ് മാ​ണി​ക്ക​നാം​പ​റ​ന്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. രാ​ജേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ച​ട​ങ്ങി​ൽ സം​സ്ഥാ​ന ത​ല​ത്തി​ൽ ഈ ​വ​ർ​ഷം എം​ബി​ബി​എ​സ് എ​ൻ​ട്ര​ൻ​സി​ന് 273-ാം റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി​യ പൂ​ർ​വ​വി​ദ്യാ​ർ​ഥി മു​ഹ​മ്മ​ദ് സൂ​ഫി​യാ​നെ ആ​ദ​രി​ച്ചു. ഹെ​ഡ്മി​സ്ട്ര​സ് എ​ലി​സ​ബ​ത്ത് പോ​ൾ സ്വാ​ഗ​ത​വും പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും ക​ണ​ക്കും പി​ടി​എ സെ​ക്ര​ട്ട​റി ആ​ൻ​സി ആ​ന്‍റ​ണി​യും അ​വ​ത​രി​പ്പി​ച്ചു. ര​ക്ഷ​ക​ർ​ത്താ​ക്ക​ൾ​ക്കാ​യി മ​ദ്യ​ത്തി​ന്‍റെ ഉ​പ​യോ​ഗ​ത്തി​ന്‍റെ ദൂ​ഷ്യ​വ​ശ​ങ്ങ​ളെ സം​ബ​ന്ധി​ച്ച് മ​ദ്യ​വി​രു​ദ്ധ സ​മി​തി പ്ര​വ​ർ​ത്ത​ക​ർ ക്ലാ​സ് ന​യി​ച്ചു. ഫാ. ​ജോ​ഷി മു​രി​ക്കേ​ലി​ൽ, മു​ഹ​മ്മ​ദ് സൂ​ഫി​യാ​ൻ, ഷൈ​നി പോ​ൾ, മേ​ഴ്സി ഏ​ബ്ര​ഹാം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പു​തി​യ പി​ടി​എ ഭാ​ര​വാ​ഹി​ക​ളാ​യി കെ.​എ​സ്. രാ​ജേ​ന്ദ്ര​ൻ-​പ്ര​സി​ഡ​ന്‍റ്, മ​ദ​ർ പി​ടി​എ സി​ന്ധു എ​ബി എ​ന്നി​വ​രെ ജ​ന​റ​ൽ ബോ​ഡി തെ​രെ​ഞ്ഞെ​ടു​ത്തു.