തെ​ര​ഞ്ഞെ​ടു​പ്പു ചൂ​ടി​ൽ അ​രൂ​രി​ൽ ഉ​ദ്്ഘ​ാട​ന മാ​മാ​ങ്കം
Monday, September 9, 2019 10:56 PM IST
തു​റ​വൂ​ർ: അ​രൂ​രി​ലെ നി​യ​മ​സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു ല​ക്ഷ്യ​മാ​ക്കി സ​ർ​ക്കാ​രി​ന്‍റെ ഉ​ദ്ഘ​ട​ന മാ​മാ​ങ്ക​മെ​ന്ന് ആ​ക്ഷേ​പം. കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ പ​ദ്ധ​തി​ക​ളാ​ണ് അ​രൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഇ​തി​നൊ​ട​കം തു​ട​ക്കം കു​റി​ച്ചി​രി​ക്കു​ന്ന​ത്.
മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും സാ​ന്നി​ധ്യ​ത്തി​ൽ ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ പ​ത്തി​ല​ധി​കം പു​തി​യ പ​ദ്ധ​തി​ക​ൾ​ക്കാ​ണ് ത​റ​ക്ക​ല്ലി​ട്ടി​രി​ക്കു​ന്ന​ത്. ഇ​തി​ൽ ഏ​റ്റ​വും പ്ര​മു​ഖ​മാ​യ​ത് പെ​രു​ന്പ​ളം ദ്വി​പു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന പെ​രു​ന്പ​ളം പാ​ല​ത്തി​ന്‍റെ ത​റ​ക്ക​ല്ലി​ട​ലാ​ണ്.
കൂ​ടാ​തെ പ​ള്ളി​ത്തോ​ട് ഭാ​ഗ​ത്തെ വാ​ക്കേ​പ്പ​ല​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം, മൂ​ന്നാ​മ​ത്തെ ത​റ​ക്ക​ല്ലി​ട​ൽ ന​ട​ത്തി​യ ചേ​ർ​ത്ത​ല വി​ള​ക്കു​മ​രം പാ​ലം, തൈ​ക്കാ​ട്ടു​ശേ​രി അ​മി​നി​റ്റി സെ​ന്‍റ​റി​ന്‍റെ ശി​ലാ​സ്ഥാ​പ​നം, പാ​ലി​യ​റ്റീ​വ് കെ​യ​റി​ന്‍റെ വി​ശ​പ്പ് ര​ഹി​തം പ​രി​പാ​ടി​യു​ടെ ഉദ്ഘാ​ട​നം, എ​ര​മ​ല്ലൂ​ർ കെഎ​സ്ഇ​ബി​യു​ടെ സ​ബ് സ്റ്റേ​ഷ​ൻ ഉ​ദ്ഘാ​ട​നം, തു​റ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യു​ടെ ദ​ന്ത യൂ​ണീ​റ്റ് ഉ​ദ്ഘാ​ട​നം, തു​റ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യു​ടെ ബ​ഹു​നി​ല​ക്കെ​ട്ടി​ട​ത്തി​ന്‍റെ ര​ണ്ടാം ശി​ലാ​സ്ഥാ​പ​നം തു​ട​ങ്ങി വ​ലി​യ പ​ദ്ധ​തി​ക​ളു​ടേ​യും ഒ​രു ഡ​സ​നി​ല​ധി​കം ചെ​റു​കി​ട പ​ദ്ധ​തി​ക​ളു​ടേ​യും ഉ​ദ്ഘാ​ട​നം ന​ട​ന്നു ക​ഴി​ഞ്ഞു. എ​ല്ലാ ഉ​ദ്ഘാ​ട​ന​ങ്ങ​ളും സി​പി​എം മാ​മാ​ങ്ക​മാ​ണെ​ന്നാ​രോ​പി​ച്ച് യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വി​ട്ടു നി​ക്കു​ക​യും ചെ​യ്തു. തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളെ​ക്കൊ​ണ്ട് സ​ദ​സ് നി​റ​ക്കു​ന്ന​തെ​ന്ന ആ​രോ​പ​ണ​വും ഉ​യ​രു​ന്നു.