ന​വോത്ഥാനസ​മി​തി പി​രി​ച്ചു​വി​ട​ണം: ചങ്ങനാശേരി അ​തി​രൂ​പ​ത ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ്
Saturday, September 14, 2019 10:43 PM IST
ച​ങ്ങ​നാ​ശേ​രി: സം​സ്ഥാ​ന സ​ർ​ക്കാ​ർ രൂ​പീ​ക​രി​ച്ച കേ​ര​ള ന​വോ​ത്ഥാ​ന സം​ര​ക്ഷ​ണസ​മി​തി പി​രി​ച്ചു​വി​ട​ണ​മെ​ന്ന് ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു. ശ​ബ​രി​മ​ല യുവതീ ​പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി രൂ​പീ​ക​രി​ച്ച സ​മി​തി​യി​ൽ നി​ന്നും നി​ര​വ​ധി സം​ഘ​ട​ന​ക​ൾ പിന്മാറി​യ സാ​ഹ​ച​ര്യം വി​ല​യി​രു​ത്ത​പ്പെ​ടേ​ണ്ട​താ​ണ്. കേ​ര​ള ന​വോ​ത്ഥാ​ന സം​ര​ക്ഷ​ണ സ​മി​തി​യു​ടെ രാ​ഷ്‌ട്രീയ പ​ക്ഷ​പാ​തി​ത്വം അ​തി​ന്‍റെ ത​ല​പ്പ​ത്തു​ള്ള നേ​താ​ക്ക​ളു​ടെ പ്ര​സ്താ​വ​ന​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്.

സ​ഞ്ചാ​ര, ആ​രാ​ധ​ന, വി​ദ്യാ​ഭ്യാ​സ സ്വാ​ത​ന്ത്ര്യ​ങ്ങ​ൾ​ക്കും ഉ​ദ്യോ​ഗ അ​വ​സ​ര സ​മ​ത്വ​ങ്ങ​ൾ​ക്കും​വേ​ണ്ടി അ​ധ്വാ​നി​ച്ച സ​മു​ദാ​യ​ങ്ങ​ളേ​യും സ​മൂ​ഹ​ങ്ങ​ളേ​യും ബോ​ധ​പൂ​ർ​വം അ​ക​റ്റി നി​ർ​ത്തി​കൊ​ണ്ട് രൂ​പീ​ക​രി​ച്ച സ​മി​തി​യെ കേ​ര​ള സ​മൂ​ഹം തി​ര​സ്ക​രി​ച്ച​താ​ണെ​ന്ന് ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് പ്ര​സ്താ​വ​ന​യി​ൽ കു​റ്റ​പ്പെ​ടു​ത്തി. ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ളെ നി​രാ​ക​രി​ച്ചും വി​ശ്വാ​സ പാ​ര​ന്പ​ര്യ​ങ്ങ​ളെ അ​പ​മാ​നി​ച്ചും ന​ട​ത്തി​യ പ്ര​ക്ഷു​ബ്‌ധ സം​ഭ​വ​ങ്ങ​ൾ കേ​ര​ള സ​മൂ​ഹം മ​റ​ന്നി​ട്ടി​ല്ലെ​ന്നും യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി.

പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡ​യ​റ​ക്‌ട​ർ ഫാ. ​ജോ​സ് മു​ക​ളേ​ൽ, ജ​ന. സെ​ക്ര​ട്ട​റി രാ​ജേ​ഷ് ജോ​ണ്‍, ട്ര​ഷ​റ​ർ സി​ബി മു​ക്കാ​ട​ൻ, പ്ര​ഫ. ജാ​ൻ​സ​ൻ ജോ​സ​ഫ്, സൈ​ബി അ​ക്ക​ര, ജോ​ർ​ജു​കു​ട്ടി മു​ക്ക​ത്ത്, ബാ​ബു വ​ള്ള​പ്പു​ര, ത​ങ്ക​ച്ച​ൻ പൊന്മാങ്ക​ൽ, ആ​നീ​സ് ജോ​ർ​ജ്, അ​ച്ചാ​മ്മ യോ​ഹ​ന്നാ​ൻ, ജോ​സ് പാ​ല​ത്തി​നാ​ൽ, ജോ​യി പാ​റ​പ്പു​റം, ടോ​ണി കോ​യി​ത്ത​റ, ജോ​സ് ജോ​ണ്‍ വെ​ങ്ങാ​ന്ത​റ, ടോം ​ക​യ്യാ​ല​കം, ബി​ജു സെ​ബാ​സ്റ്റ്യ​ൻ, ഷെ​യ്ൻ ജോ​സ​ഫ്, സ​ണ്ണി മു​ട്ടാ​ർ, ഷീ​ന ജോ​ജി, ദേ​വ​സ്യാ പു​ളി​ക്ക​ശേ​രി, സോ​ജ​ൻ തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു .