എ​സ്പി​സി ഫ​ണ്ട് വി​നി​യോ​ഗം: രേ​ഖ​ക​ളും വൗ​ച്ച​റും കൃ​ത്യ​മ​ല്ലെ​ന്ന് വി​ജി​ല​ൻ​സ്
Sunday, October 20, 2019 10:52 PM IST
മാ​വേ​ലി​ക്ക​ര: എ​സ്പി​സി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ന​ഗ​ര​സ​ഭ അ​നു​വ​ദി​ച്ച തു​ക അ​ക്കൗ​ണ്ട് മാ​റി വി​നി​യോ​ഗി​ച്ച​തു സം​ബ​ന്ധി​ച്ച പ​രാ​തി​യി​ൽ വി​ജി​ല​ൻ​സ് സം​ഘം മാ​വേ​ലി​ക്ക​ര ഗ​വ. ഗേ​ൾ​സ് സ്കൂ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. ക​ഴി​ഞ്ഞ​ദി​വ​സം രാ​വി​ലെ 10.30നാ​ണു വി​ജി​ല​ൻ​സ് സി​ഐ എ​ൻ. ബാ​ബു​ക്കു​ട്ട​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സ്കൂ​ളി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. 2017 സെ​പ്റ്റം​ബ​റി​ൽ എ​സ്പി​സി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി മാ​വേ​ലി​ക്ക​ര ന​ഗ​ര​സ​ഭ 25,000 രൂ​പ സ്കൂ​ളി​ലെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​നു ന​ൽ​കി. ന​ഗ​ര​സ​ഭ ന​ൽ​കി​യ തു​ക സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ എ​സ്പി​സി​യു​ടെ പ്ര​ത്യേ​ക അ​ക്കൗ​ണ്ടി​ൽ നി​ക്ഷേ​പി​ക്കാ​തെ സ്കൂ​ളി​ന്‍റെ പേ​രി​ലു​ള്ള അ​ക്കൗ​ണ്ടി​ൽ ഇ​ട്ടു. കെ.​ജെ. പീ​റ്റ​ർ സി​ഐ ആ​യി​രു​ന്ന കാ​ല​ത്ത് ഇ​തു ക​ണ്ടെ​ത്തി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കു റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു.
ഇ​തി​നി​ടെ 2018 ന​വം​ബ​ർ ര​ണ്ടി​നു 25000രൂ​പ എ​സ്പി​സി അ​ക്കൗ​ണ്ടി​ലേ​ക്കു തി​രി​കെ​യി​ട്ടു. ഇ​തു സം​ബ​ന്ധി​ച്ചു​ള്ള അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണു വി​ജി​ല​ൻ​സ് മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. എ​സ്പി​സി​ക്ക് അ​നു​വ​ദി​ച്ച തു​ക അ​ക്കൗ​ണ്ടി​ൽ നി​ക്ഷേ​പി​ക്കാ​തെ എ​ന്തി​നു ഉ​പ​യോ​ഗി​ച്ചു എ​ന്നു വ്യ​ക്ത​മ​ല്ലെ​ന്നും സി​ഐ, പ്രി​ൻ​സി​പ്പ​ൽ എ​ന്നി​വ​രു​ടെ പേ​രി​ലു​ള്ള ജോ​യി​ന്‍റ് അ​ക്കൗ​ണ്ടി​ലെ തു​ക വി​നി​യോ​ഗം സം​ബ​ന്ധി​ച്ച രേ​ഖ​ക​ളും വൗ​ച്ച​റും കൃ​ത്യ​മ​ല്ലെ​ന്നും ക​ണ്ടെ​ത്തി​യ​താ​യി വി​ജി​ല​ൻ​സ് സി​ഐ വ്യ​ക്ത​മാ​ക്കി.