ജീർണാവസ്ഥയിൽ സ്കൂൾ കെട്ടിടം; കുരുന്നുജീവനുകൾ തുലാസിൽ
Wednesday, December 4, 2019 11:33 PM IST
തു​റ​വൂ​ർ: കാ​ല​പ്പ​ഴ​ക്ക​ത്തി​ൽ ത​ക​ർ​ന്ന് വീ​ഴാ​റാ​യ സ്കൂ​ൾ​കെ​ട്ടി​ടം കു​രു​ന്നു​ക​ൾ​ക്ക് ഭീ​ഷ​ണി​യാ​കു​ന്നു. ദേ​ശീ​യ​പാ​ത​യോ​ര​ത്തെ കോ​ടം​തു​രു​ത്ത് ഗ​വ. വി.​വി. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ന​രി​കി​ൽ ത​ക​ർ​ന്നു വീ​ഴാ​റാ​യ കെ​ട്ടി​ട​മാ​ണ് കു​ട്ടി​ക​ളു​ടെ ജീ​വ​നു ഭീ​ഷ​ണി​യാ​യി​ട്ടും പൊ​ളി​ച്ചു​മാ​റ്റാ​ത്ത​ത്. ഓ​ടി​ട്ട ഈ ​കെ​ട്ടി​ടം ര​ണ്ടു വ​ർ​ഷ​ത്തോ​ള​മാ​യി ജീ​ർ​ണാ​വ​സ്ഥ​യി​ലാ​ണ്.

നാ​ലു ക്ലാ​സ്മു​റി​ക​ൾ അ​ട​ങ്ങു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ മേ​ൽ​ക്കൂ​ര​യാ​ണ് കാ​ല​പ്പ​ഴ​ക്ക​ത്താ​ൽ ന​ശി​ച്ച​ത്. അ​ട​ച്ചു പൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന കെ​ട്ടി​ട​ത്തി​നു​ള്ളി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട​തും മേ​ൽ​ക്കൂ​ര​യി​ൽ നി​ന്നി​ള​കി വീ​ണ​തും ഉ​പ​യോ​ഗ ശൂ​ന്യ​മാ​യ ത​ടി​ക​ളും നി​റ​ഞ്ഞു കി​ട​ക്കു​ന്ന​തി​നാ​ൽ പാ​ന്പു​ക​ളു​ടെ ഉ​ൾ​പ്പെ​ടെ കേ​ന്ദ്ര​മാ​ണ്. കു​ട്ടി​ക​ളെ മ​റ്റൊ​രു കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റ്റി​യെ​ങ്കി​ലും ശോ​ച്യാ​വ​സ്ഥ​യി​ലാ​യ കെ​ട്ടി​ടം പ​ഴ​യ നി​ല​യി​ൽ തു​ട​രു​ക​യാ​ണ്. സ്കൂ​ൾ ഓ​ഫീ​സി​ന​രി​കി​ലെ ഓ​ടു​മേ​ഞ്ഞ മ​റ്റൊ​രു കെ​ട്ടി​ട​വും ശോ​ച്യാ​വ​സ്ഥ​യി​ലാ​ണ്.

അ​രൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ പോ​ളിം​ഗ് സ്റ്റേ​ഷ​നാ​യി പ്ര​വ​ർ​ത്തി​ച്ച ഈ ​കെ​ട്ടി​ട​ത്തി​നു മു​ക​ളി​ൽ പ്ലാ​സ്റ്റി​ക് ഷീ​റ്റ് വ​ലി​ച്ചു​കെ​ട്ടി​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ മ​ഴ​യി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ട​ത്. ആ​യി​ര​ത്തി​ല​ധി​കം കു​ട്ടി​ക​ൾ പ​ഠി​ക്കു​ന്ന കോ​ടം​തു​രു​ത്തി​ലെ പ്ര​ധാ​ന സ്കൂ​ളാ​ണി​ത്. കെ​ട്ടി​ടം പൊ​ളി​ച്ചു​മാ​റ്റാ​നും തു​ട​ർ ന​ട​പ​ടി​ക​ൾ​ക്കും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​ടെ അ​നു​മ​തി വേ​ണം. സ്കൂ​ൾ അ​ധി​കൃ​ത​ർ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രെ വി​വ​രം അ​റി​യി​ച്ചെ​ങ്കി​ലും ന​ട​പ​ടി​ക​ളി​ലെ കാ​ല​താ​മ​സ​മാ​ണ് പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്ന​ത്.