ക്രി​സ്മ​സ് - ന്യൂ ​ഇ​യ​ർ ഖാ​ദി ഫെ​സ്റ്റി​നു തു​ട​ക്ക​മാ​യി
Friday, December 13, 2019 10:41 PM IST
മ​ങ്കൊ​മ്പ് : പ​ള്ളി​ക്കൂ​ട്ടു​മ്മ ചാ​സ് ഖാ​ദി പാ​ല​സി​ൽ ക്രി​സ്മ​സ് - ന്യൂ ​ഇ​യ​ർ ഖാ​ദി ഫെ​സ്റ്റി​നു തു​ട​ക്ക​മാ​യി. ജി​ല്ലാ​പ​ഞ്ചാ​യ​ത്തം​ഗം ബി​നു ഐ​സ​ക് രാ​ജു മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​മ്പ​ക്കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം മോ​ളി അ​ല​ക്‌​സ് ആ​ദ്യ വി​ല്പ​ന​യും മെ​ഗാ ഡി​സ്‌​കൗ​ണ്ട് കാ​ർ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം രാ​മ​ങ്ക​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം സി​ബി മൂ​ലം​കു​ന്ന​വും നി​ർ​വ​ഹി​ച്ചു.
ചാ​സ് ഖാ​ദി അ​സി. ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ർ​ജ് മാ​ന്തു​രു​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ജ​ന​റ​ൽ മാ​നേ​ജ​ർ ജോ​ൺ സ​ഖ​റി​യാ​സ്, കെ.​സി. ജോ​ജോ, മാ​ത്തു​ക്കു​ട്ടി ക​ഞ്ഞി​ക്ക​ര തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.