പ്ര​​മു​​ഖ​​ർ രാ​​വി​​ലെ വോ​​ട്ട‌് രേ​​ഖ​​പ്പെ​​ടു​​ത്തും
Monday, April 22, 2019 11:39 PM IST
ച​​ങ്ങ​​നാ​​ശേ​​രി: ച​​ങ്ങ​​നാ​​ശേ​​രി ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം, സ​​ഹാ​​യ​​മെ​​ത്രാ​​ൻ മാ​​ർ തോ​​മ​​സ് ത​​റ​​യി​​ൽ എ​​ന്നി​​വ​​ർ ഇ​​ന്നു രാ​​വി​​ലെ 8.30ന് ​​അ​​സം​​പ്ഷ​​ൻ കോ​​ള​​ജി​​ലെ ബൂ​​ത്തി​​ൽ വോ​​ട്ട് രേ​​ഖ​​പ്പെ​​ടു​​ത്തും.

എ​​ൻ​​എ​​സ്എ​​സ് ജ​​ന​​റ​​ൽ​​സെ​​ക്ര​​ട്ട​​റി ജി.​​സു​​കു​​മാ​​ര​​ൻ നാ​​യ​​ർ വാ​​ഴ​​പ്പ​​ള്ളി സെ​​ന്‍റ് തെ​​രേ​​സാ​​സ് ഹൈ​​സ്കൂ​​ളി​​ലെ ബൂ​​ത്തി​​ൽ രാ​​വി​​ലെ വോ​​ട്ട് രേ​​ഖ​​പ്പെ​​ടു​​ത്തും. സി.​​എ​​ഫ്.​​തോ​​മ​​സ് എം​​എ​​ൽ​​എ മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​ൻ പ​​ള്ളി​​ക്ക​​ടു​​ത്തു​​ള്ള സെ​​ന്‍റ് മേ​​രീ​​സ് എ​​ൽ​​പി സ്കൂ​​ളി​​ൽ രാ​​വി​​ലെ വോ​​ട്ട് രേ​​ഖ​​പ്പെ​​ടു​​ത്തും.

മാ​​വേ​​ലി​​ക്ക​​ര പാ​​ർ​​ല​​മെ​​ന്‍റ് യു​​ഡി​​എ​​ഫ് സ്ഥാ​​നാ​​ർ​​ഥി കൊ​​ടി​​ക്കു​​ന്നി​​ൽ സു​​രേ​​ഷ് മാ​​വേ​​ലി​​ക്ക​​ര പാ​​ർ​​ല​​മെ​​ന്‍റ് മ​​ണ്ഡ​​ല​​ത്തി​​ലെ കൊ​​ട്ടാ​​ര​​ക്ക​​ര ടൗ​​ണ്‍ യു​​പി സ്കൂ​​ളി​​ലെ 83-ാംന​​ന്പ​​ർ ബൂ​​ത്തി​​ൽ വോ​​ട്ട് രേ​​ഖ​​പ്പെ​​ടു​​ത്തും. എ​​ൽ​​ഡി​​എ​​ഫ് സ്ഥാ​​നാ​​ർ​​ഥി ചി​​റ്റ​​യം ഗോ​​പ​​കു​​മാ​​ർ പ​​ത്ത​​നം​​തി​​ട്ട പാ​​ർ​​ല​​മെ​​ന്‍റ് മ​​ണ്ഡ​​ല​​ത്തി​​ലെ അ​​ടൂ​​ർ ഗ​​വ​​ണ്‍​മെ​​ന്‍റ് യു​​പി സ്കൂ​​ളി​​ലെ ബൂ​​ത്തി​​ലും എ​​ൻ​​ഡി​​എ സ്ഥാ​​നാ​​ർ​​ഥി ത​​ഴ​​വ സ​​ഹ​​ദേ​​വ​​ൻ ആ​​ല​​പ്പു​​ഴ പാ​​ർ​​ല​​മെ​​ന്‍റ് മ​​ണ്ഡ​​ല​​ത്തി​​ലെ ക​​രു​​നാ​​ഗ​​പ്പ​​ള്ളി ത​​ഴ​​വ ആ​​ദി​​ത്യ​​പു​​രം ഗ​​വ​​ണ്‍​മെ​​ന്‍റ് ഗേ​​ൾ​​സ് സ്കൂ​​ളി​​ലെ ബൂ​​ത്തി​​ലും വോ​​ട്ട് ചെ​​യ്യും.