ഹോ​ട്ട​ലി​ലെ സ്റ്റെ​യ​ര്‍​കേ​സി​ല്‍ നി​ന്നു വീ​ണു മരിച്ചു
Tuesday, May 21, 2019 12:24 AM IST
കൂ​​ട്ടി​​ക്ക​​ല്‍: സ്വ​​കാ​​ര്യ ഹോ​​ട്ട​​ലി​​ലെ സ്റ്റെ​​യ​​ര്‍​കേ​​സി​​ല്‍ നി​​ന്നു വീ​​ണു ഗൃ​ഹ​നാ​ഥ​ൻ മ​​രി​​ച്ചു. കൂ​​ട്ടി​​ക്ക​​ല്‍ വ​​ണ്ട​​ന്‍​പ​​താ​​ല്‍ സ്വ​​ദേ​​ശി പു​​ത്ത​​ൻ​​പ​​റ​​മ്പി​​ൽ നൗ​​ഷാ​​ദ് (55)ആ​​ണ് മ​​രി​​ച്ച​​ത്. ഇ​​ന്ന​​ലെ ഉ​​ച്ച​​യ്ക്ക് 1.30 നാ​​ണ് സം​​ഭ​​വം. ഹോ​​ട്ട​​ലി​​ലെ ര​​ണ്ടാം നി​​ല​​യു​​ടെ ഉ​​യ​​ര​​മു​​ള്ള പ​​ടി​​യി​​ൽ ഇ​​രി​​ക്കു​​ന്ന​​തി​​നി​​ട​​യി​​ൽ 20 അ​​ടി താ​​ഴ്ച​​യി​​ലേ​​ക്കു വീ​​ഴു​​ക​​യാ​​യി​​രു​​ന്നു. ടൈ​​ലി​​ൽ ത​​ല​​യി​​ടി​​ച്ചാ​​യി​​രു​​ന്നു വീ​​ഴ്ച. ഉ​​ട​​ൻ ത​​ന്നെ ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ച്ചെ​​ങ്കി​​ലും മ​​ര​​ണം സം​​ഭ​​വി​​ച്ചി​​രു​​ന്നു. പ്ര​​വാ​​സി​​യാ​​യി​​രു​​ന്ന ഇ​​യാ​​ള്‍ നാ​​ട്ടി​​ലെ​​ത്തിയ ശേ​​ഷം കൂ​​ട്ടി​​ക്ക​​ല്‍ ടൗ​​ണി​​ല്‍ ത​​ട്ടു​​ക​​ട ന​​ട​​ത്തി​​വ​​രി​​ക​​യാ​​യി​​രു​​ന്നു. ഭാ​​ര്യ: ഷൈ​​ല​​ജ കൂ​​ട്ടി​​ക്ക​​ല്‍ മ​​ന​​ങ്ങാ​​ട്ട് കു​​ടും​​ബാം​​ഗം. സം​​സ്‌​​കാ​​രം ഇ​​ന്ന് ന​​ട​​ക്കും.