അ​​ക്ഷ​​ര​​വെ​​ളി​​ച്ചം അ​​ണ​​യാ​​തെ കാ​​ത്ത് രാ​​ജ​​പ്പ​​നാ​​ശാ​​ന്‍റെ ക​​ള​​രി
Tuesday, June 18, 2019 11:50 PM IST
വൈ​​ക്കം: നാ​​ട്ടി​​ൻ​​പു​​റ​​ങ്ങ​​ളി​​ൽ കു​​രു​​ന്നു​​ക​​ൾ​​ക്ക് ആ​​ദ്യാ​​ക്ഷ​​ര മ​​ധു​​രം പ​​ക​​ർ​​ന്നി​​രു​​ന്ന നി​​ല​​ത്തെ​​ഴു​​ത്തു​​ക​​ള​​രി​​ക​​ൾ പ​​ല​​യി​​ട​​ങ്ങ​​ളി​​ലും ഓ​​ർ​​മ്മ​​യാ​​യെ​​ങ്കി​​ലും ക​​ഴി​​ഞ്ഞ 56 വ​​ർ​​ഷ​​മാ​​യി അ​​ക്ഷ​​ര​​ജ്യോ​​തി കെ​​ടാ​​തെ കാ​​ത്ത ഒ​​രു നി​​ല​​ത്തെ​​ഴു​​ത്തു​​ക​​ള​​രി വൈ​​ക്കം വെ​​ച്ചൂ​​രി​​ലു​​ണ്ട്. വെ​​ച്ചൂ​​ർ ഗു​​രു​​കു​​ലം നി​​ല​​ത്തെ​​ഴു​​ത്തു ക​​ള​​രി​​യി​​ലാ​​ണ് കു​​രു​​ന്നു​​ക​​ൾ അ​​ക്ഷ​​ര​​ങ്ങ​​ൾ ഹൃ​​ദി​​സ്ഥ​​മാ​​ക്കു​​ന്ന​​ത്. ഗു​​രു​​കു​​ല​​ത്തി​​ലെ ആ​​ശാ​​നാ​​യ രാ​​ജ​​പ്പ​​ൻ നാ​​യ​​ർ​​ക്ക് പ്രാ​​യം 82 ആ​​യെ​​ങ്കി​​ലും ക​​ള​​രി​​യി​​ലെ​​ത്തി കു​​രു​​ന്നു​​ക​​ൾ​​ക്ക് അ​​ക്ഷ​​ര​​ങ്ങ​​ൾ എ​​ഴു​​തി പ​​ഠി​​പ്പി​​ക്കു​​ന്പോ​​ൾ ആ​​ശാ​​ൻ ശാ​​രീ​​രി​​ക അ​​വ​​ശ​​ത​​ക​​ളെ​​ല്ലാം മ​​റ​​ക്കും. രാ​​ജ​​പ്പ​​ൻ നാ​​യ​​രു​​ടെ മു​​ത്ത​​ച്ഛ​​ൻ പ​​ര​​മേ​​ശ്വ​​ര​​ൻ നാ​​യ​​രും കു​​ട്ടി​​ക​​ളെ നി​​ല​​ത്തെ​​ഴു​​ത്തു അ​​ഭ്യ​​സി​​പ്പി​​ച്ചി​​രു​​ന്നു.
ഇ​​തി​​ന​​കം 5000 കു​​ട്ടി​​ക​​ൾ​​ക്ക് ഈ ​​ആ​​ശാ​​ൻ അ​​ക്ഷ​​രം പ​​ഠി​​പ്പി​​ച്ചി​​ട്ടു​​ണ്ട്. ശി​​ഷ്യ​​രി​​ൽ ഡോ​​ക്ട​​ർ​​മാ​​രും, അ​​ഭി​​ഭാ​​ഷ​​ക​​രു​​മ​​ട​​ക്കം എ​​ല്ലാ തു​​റ​​ക​​ളി​​ലു​​മു​​ള്ള​​വ​​രു​​മു​​ണ്ട്. ഇ​​ട​​യ്ക്ക് ശി​​ഷ്യ​​ർ പ​​ല​​രും അ​​ന്വേ​​ഷി​​ച്ചെ​​ത്തും.
വെ​​ച്ചൂ​​രി​​ലെ ഉ​​ൾ​​പ്ര​​ദേ​​ശ​​ങ്ങ​​ളി​​ല​​ട​​ക്ക​​മു​​ള്ള കു​​ടും​​ബ​​ങ്ങ​​ളി​​ലെ കു​​ട്ടി​​ക​​ൾ ഗു​​രു​​കു​​ലം ക​​ള​​രി​​യി​​ൽ നി​​ന്നു അ​​ക്ഷ​​രം പ​​ഠി​​ച്ച ശേ​​ഷ​​മാ​​ണ് അ​​ങ്ക​​ണ​​വാ​​ടി​​ക​​ളി​​ലും പ്ലേ ​​സ്കൂ​​ളു​​ക​​ളി​​ലൊ​​ക്കെ പോ​​കു​​ന്ന​​ത്.
നി​​ല​​ത്തെ​​ഴു​​ത്തു ക​​ള​​രി​​യി​​ലെ​​ത്തു​​ന്ന കു​​രു​​ന്നു​​ക​​ൾ മൂ​​ന്നു മാ​​സം കൊ​​ണ്ട് അ​​ക്ഷ​​ര​​ങ്ങ​​ൾ പ​​ഠി​​ക്കും. ആ​​യി​​ര​​ങ്ങ​​ളു​​ടെ അ​​ക​​ക​​ണ്ണി​​ൽ അ​​ക്ഷ​​ര​​വെ​​ളി​​ച്ചം പ​​ക​​ർ​​ന്ന ഗു​​രു​​വ​​ര്യ​​നു നി​​ല​​ത്തെ​​ഴു​​ത്തു​​ക​​ള​​രി ന​​ട​​ത്തി​​പ്പി​​നാ​​യി പ്ര​​തി​​മാ​​സം 1000 രൂ​​പ ധ​​ന​​സ​​ഹാ​​യ​​വും 600 രൂ​​പ വാ​​ർ​​ധ​​ക്യ​​കാ​​ല പെ​​ൻ​​ഷ​​നു​​മാ​​ണ് ആ​​കെ ല​​ഭി​​ക്കു​​ന്ന​​ത്. നി​​ല​​ത്തെ​​ഴു​​ത്ത് ആ​​ശാ​​ൻ​​മാ​​ർ​​ക്കു​​ള്ള പെ​​ൻ​​ഷ​​ൻ ഏ​​ഴു വ​​ർ​​ഷം മു​​ന്പ് മു​​ട​​ങ്ങി. ‌
മ​​ക​​ൻ ച​​ന്ദ്ര​​ശേ​​ഖ​​ര​​നും ഭാ​​ര്യ വി​​നു​​വി​​നും കൊ​​ച്ചു​​മ​​ക്ക​​ളാ​​യ ഹ​​രി​​കൃ​​ഷ്ണ​​ൻ, ഗോ​​പി​​ക എ​​ന്നി​​വ​​ർ​​ക്കും ഒ​​പ്പ​​മാ​​ണ് താ​​മ​​സം. പെ​​ൻ​​ഷ​​നും ഗ്രാ​​ന്‍റു​​മാ​​യി ല​​ഭി​​ക്കു​​ന്ന തു​​ക മ​​രു​​ന്നി​​നു പോ​​ലും തി​​ക​​യി​​ല്ലെ​​ന്ന് രാ​​ജ​​പ്പ​​ൻ നാ​​യ​​ർ പ​​റ​​ഞ്ഞു.