വൈ​​ക്ക​​ത്ത് വ​​യോ​​ധി​​ക​​രെ ല​​ക്ഷ്യ​​മി​​ട്ട് മോ​​ഷ​​ണ​​സം​​ഘ​​ങ്ങ​​ൾ
Thursday, June 20, 2019 10:24 PM IST
വൈ​​ക്കം: വൈ​​ക്കം മ​​ഹാ​​ദേ​​വ ക്ഷേ​​ത്ര​​ത്തി​​ന്‍റെ കി​​ഴ​​ക്കേ​​ന​​ട​​യി​​ലും സ​​മീ​​പ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലും ബൈ​​ക്കി​​ലെ​​ത്തി മാ​​ല ക​​വ​​രു​​ന്ന സം​​ഭ​​വ​​ങ്ങ​​ൾ പ​​തി​​വാ​​യ​​തോ​​ടെ വ​​യോ​​ധി​​ക​​ര​​ട​​ക്ക​​മു​​ള്ള സ്ത്രീ​​ക​​ൾ ഭീ​​തി​​യി​​ൽ. വൈ​​ക്കം മ​​ഹാ​​ദേ​​വ ക്ഷേ​​ത്ര​​ത്തി​​ന്‍റെ കി​​ഴ​​ക്കേ​​ന​​ട​​യ്ക്ക് സ​​മീ​​പ​​ത്തെ മു​​ട്ട​​സ് റോ​​ഡി​​ലും അ​​നു​​ബ​​ന്ധ വ​​ഴി​​ക​​ളി​​ലു​​മാ​​യി ഇ​​തി​​ന​​കം ആ​​റി​​ല​​ധി​​കം വ​​യോ​​ധി​​ക​​രാ​​ണ് മോ​​ഷ്ടാ​​ക്ക​​ളു​​ടെ ആ​​ക്ര​​മ​​ണ​​ത്തി​​നി​​ര​​യാ​​യി ആ​​ഭ​​ര​​ണ​​ങ്ങ​​ൾ ന​​ഷ്ട​​പ്പെ​​ട്ട​​ത്.
വൈ​​ക്കം ന​​ഗ​​ര​​സ​​ഭ ഉ​​പാ​​ധ്യ​​ക്ഷ എ​​സ്. ഇ​​ന്ദി​​രാ​​ദേ​​വി ന​​ഗ​​ര​​സ​​ഭ​​യി​​ൽ​​നി​​ന്ന് വൈ​​കു​​ന്നേ​​രം വീ​​ട്ടി​​ലേ​​യ്ക്കു മ​​ട​​ങ്ങു​​ന്പോ​​ൾ മോ​​ഷ്ടാ​​ക്ക​​ൾ ബൈ​​ക്കി​​ലെ​​ത്തി ആ​​ക്ര​​മി​​ച്ച് പ​​രി​​ഭ്രാ​​ന്ത​​രാ​​ക്കി​​യ ശേ​​ഷ​​മാ​​ണ് മാ​​ല ക​​വ​​ർ​​ന്ന​​ത്.
ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം ആ​​റി​​ന് മു​​ട്ട​​സ് റോ​​ഡി​​ലൂ​​ടെ അ​​യ​​ൽ​​ക്കാ​​രി ശാ​​ന്ത​​കു​​മാ​​രി​​യു​​മൊ​​ത്ത് ന​​ട​​ന്നു​​വ​​ന്ന പ്ര​​ദേ​​ശ​​വാ​​സി​​യാ​​യ ര​​മ​​ണി​​യ​​മ്മ​​യു​​ടെ ര​​ണ്ട​​ര​​പ​​വ​​ന്‍റെ മാ​​ല ബൈ​​ക്കി​​ലെ​​ത്തി​​യ മോ​​ഷ്ടാ​​ക്ക​​ൾ ക​​ഴു​​ത്തി​​ൽ കു​​ത്തി​​പ്പി​​ടി​​ച്ച് ആ​​യു​​ധം കൊ​​ണ്ട് വ​​ര​​ഞ്ഞ് മു​​റി​​വേ​​ൽ​​പി​​ച്ചാ​​ണ് പൊ​​ട്ടി​​ച്ചെ​​ടു​​ത്ത​​ത്. റോ​​ഡി​​ലേ​​യ്ക്കു തി​​രി​​ച്ച് നി​​ര​​വ​​ധി കാ​​മ​​റ​​ക​​ൾ ഈ ​​ഭാ​​ഗ​​ത്തു സ്ഥാ​​പി​​ച്ചി​​ട്ടു​​ണ്ടെ​​ന്നും അ​​വ പ​​രി​​ശോ​​ധി​​ച്ചാ​​ൽ മോ​​ഷ്ടാ​​ക്ക​​ളെ​​ക്കു​​റി​​ച്ച് വി​​വ​​രം ല​​ഭി​​ക്കു​​മെ​​ന്നാ​​ണ് നാ​​ട്ടു​​കാ​​രു​​ടെ പ്ര​​തീ​​ക്ഷ. പൊ​​തു​​പ്ര​​വ​​ർ​​ത്ത​​ക​​നും കോ​​ണ്‍​ട്രാ​​ക്ട​​റു​​മാ​​യ അ​​ജി മാ​​ധ​​വ​​ന്‍റെ മാ​​താ​​വ് ഇ​​ന്ദി​​ര, സ​​മീ​​പ​​വാ​​സി​​ക​​ളാ​​യ ഭൈ​​മി, ല​​ക്ഷ്മി​​ക്കു​​ട്ടി​​യ​​മ്മ തു​​ട​​ങ്ങി നി​​ര​​വ​​ധി പേ​​ർ മോ​​ഷ്ടാ​​ക്ക​​ളു​​ടെ ആ​​ക്ര​​മ​​ണ​​ത്തി​​നി​​ര​​യാ​​യി ആ​​ഭ​​ര​​ണ​​ങ്ങ​​ൾ ന​​ഷ്ട​​പ്പെ​​ട്ടി​​ട്ടു​​ണ്ട്. ബൈ​​ക്കി​​ലെ​​ത്തി ആ​​ക്ര​​മി​​ച്ചു​​മാ​​ല ക​​വ​​രു​​ന്ന സം​​ഭ​​വ​​ങ്ങ​​ൾ ആ​​വ​​ർ​​ത്തി​​ക്കു​​ന്ന​​തോ​​ടെ പോ​​ലീ​​സ് മോ​​ഷ്ടാ​​ക്ക​​ളെ പി​​ടി​​കൂ​​ട​​ണ​​മെ​​ന്നും നാ​​ട്ടു​​കാ​​ർ ആ​​വ​​ശ്യ​​പ്പെ​​ട്ടു.