പ​​ഞ്ചാ​​യ​​ത്തു കെ​​ട്ടി​​ടം നി​​ലം​​പൊ​​ത്താ​​റാ​​യി
Monday, June 24, 2019 11:21 PM IST
ക​​ടു​​ത്തു​​രു​​ത്തി: കാ​​ല​​പ്പ​​ഴ​​ക്ക​​ത്താ​​ൽ ക​​ടു​​ത്തു​​രു​​ത്തി പ​​ഞ്ചാ​​യ​​ത്ത് ഓ​​ഫീ​​സ് കെ​​ട്ടി​​ടം ഏ​​തു​​സ​​മ​​യ​​വും ത​​ക​​ർ​​ന്നു വീ​​ഴാ​​റാ​​യ നി​​ല​​യി​​ൽ. നി​​ല​​വി​​ലെ കെ​​ട്ടി​​ട​​ത്തി​​ന്‍റെ ഭി​​ത്തി​​ക​​ൾ​​ക്കും മേ​​ൽ​​ക്കൂ​​ര​​യ്ക്കും വി​​ള്ള​​ലു​​ക​​ൾ വീ​​ണി​​ട്ടു​​ണ്ട്. ഭി​​ത്തി​​യും താ​​ഴ​​ത്തെ നി​​ല​​യി​​ൽ മേ​​ൽ​​ക്കൂ​​ര​​യു​​ൾ​​പ്പെ​​ടെ പ​​ല ഭാ​​ഗ​​ങ്ങ​​ളും മി​​ക്ക​​പ്പോ​​ഴും ഇ​​ടി​​ഞ്ഞു വീ​​ഴു​​ന്ന​​താ​​യും ജീ​​വ​​ന​​ക്കാ​​ർ ത​​ന്നെ പ​​റ​​യു​​ന്നു​​ണ്ട്. ഏ​​തു സ​​മ​​യ​​വും പൂ​​ർ​​ണ​​മാ​​യും ത​​ക​​ർ​​ന്നു വീ​​ഴാ​​വു​​ന്ന നി​​ല​​യി​​ലു​​ള്ള കെ​​ട്ടി​​ട​​ത്തി​​ൽ ഭ​​യ​​പ്പാ​​ടോ​​ടെ​​യാ​​ണ് ജീ​​വ​​ന​​ക്കാ​​ർ ജോ​​ലി ചെ​​യ്യു​​ന്ന​​ത്.
പ​​ഞ്ചാ​​യ​​ത്ത് ഓ​​ഫീ​​സ് കെ​​ട്ടി​​ട​​ത്തി​​ന്‍റെ താ​​ഴ​​ത്തെ നി​​ല​​യി​​ലാ​​ണ് പ​​ഞ്ചാ​​യ​​ത്ത് ലൈ​​ബ്ര​​റി​​യും കു​​ടും​​ബ​​ശ്രീ ഓ​​ഫീ​​സും വി​​ഇ​​ഒ ഓ​​ഫീ​​സും പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​ത്. പ​​ഞ്ചാ​​യ​​ത്ത് ഓ​​ഫീ​​സ് പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന കെ​​ട്ടി​​ടം അ​​പ​​ക​​ടാ​​വ​​സ്ഥ​​യി​​ലെ​​ന്ന് അ​​സി​​സ്റ്റ​​ന്‍റ് എ​​ൻ​​ജി​​നി​​യ​​ർ റി​​പ്പോ​​ർ​​ട്ട് ന​​ൽ​​കി​​യി​​ട്ട് ഒ​​രു വ​​ർ​​ഷം പി​​ന്നി​​ടു​​ക​​യാ​​ണ്. മി​​നി സി​​വി​​ൽ സ്റ്റേ​​ഷ​​ന്‍റെ കെ​​ട്ടി​​ട​​ത്തി​​ൽ പ​​ഞ്ചാ​​യ​​ത്ത് ഓ​​ഫീ​​സി​​ന് ഒ​​രു​​നി​​ല പൂ​​ർ​​ണ​​മാ​​യും അ​​നു​​വ​​ദി​​ച്ചി​​ട്ടു​​ണ്ടെ​​ങ്കി​​ലും ഔ​​ദ്യോ​​ഗി​​ക ഉ​​ദ്ഘാ​​ട​​നം ന​​ട​​ക്കാ​​ത്ത​​തി​​നാ​​ൽ അ​​വി​​ടേ​​ക്ക് പ്ര​​വ​​ർ​​ത്ത​​നം മാ​​റ്റാ​​നാ​​കു​​ന്നി​​ല്ല. സി​​വി​​ൽ സ്റ്റേ​​ഷ​​ന്‍റെ അ​​ധി​​കാ​​രം ആ​​ർ​​ക്കെ​​ന്ന ത​​ർ​​ക്ക​​മാ​​ണ് നി​​ർ​​മാ​​ണം പൂ​​ർ​​ത്തി​​യാ​​യി​​ട്ടും സ്റ്റേ​​ഷ​​ന്‍റെ ഉ​​ദ്ഘാ​​ട​​നം നീ​​ണ്ടു​​പോ​​കാ​​ൻ കാ​​ര​​ണ​​മാ​​കു​​ന്ന​​തെ​​ന്നാ​​ണ് ആ​​രോ​​പ​​ണം ഉ​​യ​​ർ​​ന്നി​​രി​​ക്കു​​ന്ന​​ത്. മി​​നി സി​​വി​​ൽ സ്റ്റേ​​ഷ​​ന്‍റെ ഉ​​ദ്ഘാ​​ട​​ന​​ത്തെ​​ക്കു​​റി​​ച്ചു പ​​ഞ്ചാ​​യ​​ത്ത് ഓ​​ഫീ​​സ് സി​​വി​​ൽ സ്റ്റേ​​ഷ​​നി​​ലേ​​ക്ക് മാ​​റ്റു​​ന്ന​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു​​മു​​ള്ള കാ​​ര്യ​​ങ്ങ​​ൾ ച​​ർ​​ച്ച ചെ​​യ്യാ​​നും നാ​​ളെ ക​​ള​​ക്ട​​റേ​​റ്റി​​ൽ യോ​​ഗം ചേ​​രു​​മെ​​ന്ന് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് പി.​​വി. സു​​നി​​ൽ പ​​റ​​ഞ്ഞു.