സ്പോ​ട്ട് അ​ഡ്മി​ഷ​ൻ
Wednesday, June 26, 2019 10:21 PM IST
പൂ​ഞ്ഞാ​ർ: പൂ​ഞ്ഞാ​ർ മോ​ഡ​ൽ പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ൽ 2019-20 അ​ധ്യ​യ​ന​വ​ർ​ഷ​ത്തി​ലേ​ക്ക് ഒ​ന്നാം വ​ർ​ഷ എ​ൻ​ജി​നി​യ​റിം​ഗ് ഡി​പ്ലോ​മ കോ​ഴ്സി​ൽ ഇ​ല​ക്ട്രോ​ണി​ക്സ് എ​ൻ​ജി​നി​യ​റിം​ഗ്, കം​പ്യൂ​ട്ട​ർ ഹാ​ർ​ഡ്‌​വെ​യ​ർ എ​ൻ​ജി​നി​യ​റിം​ഗ് എ​ന്നീ ബ്രാ​ഞ്ചു​ക​ളി​ൽ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് 29 ന് ​സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ന​ട​ത്തും. എ​സ്‌​സി/​എ​സ്ടി/​ഒ​സി വി​ഭാ​ഗ​ക്കാ​ർ​ക്ക് ഫീ​സ് ആ​നു​കൂ​ല്യം ല​ഭി​ക്കും. ഇ​തു​വ​രെ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​ൻ സാ​ധി​ക്കാ​തി​രു​ന്ന​വ​ർ​ക്ക് അ​ന്നേ​ദി​വ​സം നേ​രി​ട്ട് ഹാ​ജ​രാ​യി പ്ര​വേ​ശ​നം നേ​ടാം. താ​ത്പ​ര്യ​മു​ള്ള​വ​ർ ഒ​റി​ജി​ന​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി ര​ക്ഷ​ക​ർ​ത്താ​വി​നോ​ടൊ​പ്പം രാ​വി​ലെ പ​ത്തി​ന് കോ​ള​ജ് ഓ​ഫീ​സി​ൽ ഹാ​ജാ​രാ​ക​ണം. ഫോ​ൺ: 04822-272266 , 9495443206 , 6282995440.

സി​സ്റ്റം അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഒഴിവ്

പാ​ലാ: സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ൽ സി​സ്റ്റം അ​ഡ്മി​നി​സ്ട്രേ​റ്റ​റു​ടെ ഒ​ഴി​വി​ലേ​ക്ക് എം​സി​എ/​ബി​ടെ​ക് കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് യോ​ഗ്യ​ത​യു​ള്ള​വ​രി​ൽ​നി​ന്നും അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ബ​യോ​ഡേ​റ്റ സ​ഹി​ത​മു​ള്ള അ​പേ​ക്ഷ​ക​ൾ ജൂ​ലൈ ര​ണ്ടി​നു മു​ന്പ് ഓ​ഫീ​സി​ൽ എ​ത്തി​ക്ക​ണം.