പൈ​ക​യി​ലെ ആ​ധു​നി​ക ഫി​ഷ് മാ​ർ​ക്ക​റ്റ് ഇന്നു മു​ത​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കും
Sunday, July 21, 2019 10:12 PM IST
പൈ​ക: മീ​ന​ച്ചി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ൽ ആ​ധു​നി​ക ഫി​ഷ് മാ​ർ​ക്ക​റ്റ് ഇന്നു മു​ത​ൽ പൈ​ക​യി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കും. തീ​ര​ദേ​ശ വി​ക​സ​ന കോ​ർ​പ​റേ​ഷ​നി​ൽ​നി​ന്ന് 84 ല​ക്ഷം രൂ​പ മു​ട​ക്കി​യാ​ണ് മീ​ന​ച്ചി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ സ്ഥ​ല​ത്ത് കെ​ട്ടി​ടം നി​ർ​മി​ച്ച​ത്. എ​ല്ലാ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും ആ​ധു​നി​ക രീ​തി​യി​ൽ വെ​യ്സ്റ്റ് നി​ർ​മാ​ർ​ജ​നം ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്.
ഏ​ഴ് സ്റ്റാ​ളു​ക​ളാ​ണ് മാ​ർ​ക്ക​റ്റി​ലു​ള്ള​ത്. ലേ​ല​ത്തി​ൽ എ​ടു​ത്തി​ട്ടു​ള്ള സ്റ്റാ​ളു​ക​ൾ വ​ഴി മാ​ത്ര​മേ ക​ച്ച​വ​ട​ക്കാ​ർ​ക്ക് പൈ​ക​യി​ൽ മ​ത്സ്യ​വ്യാ​പാ​രം ന​ട​ത്താ​ൻ ക​ഴി​യു​ക​യു​ള്ളൂ​വെ​ന്നും ഗു​ണ​നി​ല​വാ​ര​മുള്ള മ​ത്സ്യം ല​ഭി​ക്കു​മെ​ന്നും ഗ്രാമ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റെ​നി ബി​ജോ​യി​യും വൈ​സ് പ്ര​സി​ഡ​ന്‍റ് ഷി​ബു പൂ​വേ​ലി​യും പ​റ​ഞ്ഞു.