ഓ​​ട​​ക​​ൾ വൃ​​ത്തി​​യാ​​ക്കി; വെ​​ള്ള​​ക്കെ​​ട്ടി​​നു പ​​രി​​ഹാ​​ര​​മാ​​യി
Wednesday, July 24, 2019 1:39 AM IST
ക​​ടു​​ത്തു​​രു​​ത്തി: അ​​ട​​ഞ്ഞു​​കി​​ട​​ന്ന ഓ​​ട​​ക​​ൾ വൃ​​ത്തി​​യാ​​ക്കി​​യ​​തോ​​ടെ കു​​റു​​പ്പ​​ന്ത​​റ റെ​​യി​​ൽ​​വേ ഗേ​​റ്റി​​ന് സ​​മീ​​പ​​ത്തെ വെ​​ള്ള​​ക്കെ​​ട്ടി​​ന് പ​​രി​​ഹാ​​ര​​മാ​​യി. പൊ​​തു​​മ​​രാ​​മ​​ത്ത് വി​​ഭാ​​ഗം ജീ​​വ​​ന​​ക്കാ​​രെ​​ത്തി ജെ​​സി​​ബി ഉ​​പ​​യോ​​ഗി​​ച്ചാ​​ണ് മ​​ണ്ണും ചെ​​ളി​​യും നീ​​ക്കി ഓ​​ട വൃ​​ത്തി​​യാ​​ക്കി​​യ​​ത്. ഇ​​തോ​​ടെ വെ​​ള്ള​​ക്കെ​​ട്ടു മൂ​​ല​​മൂ​​ള്ള ഗ​​താ​​ഗ​​ത ത​​ട​​സ​​ത്തി​​നും പ​​രി​​ഹാ​​ര​​മാ​​കും.
വെ​​ള്ളം ഒ​​ഴു​​കി പ്പോ​​കാ​​ൻ സൗ​​ക​​ര്യ​​ങ്ങ​​ളി​​ല്ലാ​​ത്ത​​തി​​നെ തു​​ട​​ർ​​ന്ന് കു​​റു​​പ്പ​​ന്ത​​റ-​​ക​​ല്ല​​റ റോ​​ഡി​​ൽ വെ​​ള്ള​​ക്കെ​​ട്ട് മൂ​​ലം യാ​​ത്ര​​ക്കാ​​രും വ്യാ​​പാ​​രി​​ക​​ളും നേ​​രി​​ടു​​ന്ന ദു​​രി​​തം ദീ​​പി​​ക നേ​​ര​​ത്തെ റി​​പ്പോ​​ർ​​ട്ട് ചെ​​യ്തി​​രു​​ന്നു. തു​​ട​​ർ​​ന്നാ​​ണ് അ​​ധി​​കൃ​​ത​​ർ പ്ര​​ശ്ന​​ത്തി​​ൽ അ​​ടി​​യ​​ന്ത​​ര​​മാ​​യി ഇ​​ട​​പെ​​ട്ട​​ത്.
കു​​റു​​പ്പ​​ന്ത​​റ-​​ക​​ല്ല​​റ റോ​​ഡി​​ൽ സു​​ഭാ​​ഷ് മൈ​​താ​​നം മു​​ത​​ൽ കു​​റു​​പ്പ​​ന്ത​​റ ക​​ട​​വുവ​​രെ​​യു​​ള്ള ഭാ​​ഗ​​ത്തെ ഓ​​ട​​യും കാ​​ല​​ങ്ങ​​ളാ​​യി നി​​റ​​ഞ്ഞുകി​​ട​​ക്കു​​ക​​യാ​​ണ്. ഇ​​തു​​കൂ​​ടി വ​​രുംദി​​വ​​സ​​ങ്ങ​​ളി​​ൽ വൃ​​ത്തി​​യാ​​ക്കു​​ന്ന​​തോ​​ടെ മാ​​ർ​​ക്ക​​റ്റ് ജം​​ഗ്ഷ​​നി​​ലെ​​യ​​ട​​ക്കം വെ​​ള്ള​​ക്കെ​​ട്ടി​​നു പ​​രി​​ഹാ​​ര​​മാ​​കും.