ലോ​റി നി​യ​ന്ത്ര​ണം​വി​ട്ട് ആ​റു വാ​ഹ​ന​ങ്ങ​ളി​ലിടി​ച്ചു
Wednesday, August 14, 2019 11:06 PM IST
കോ​ട്ട​യം: വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ ദു​രി​തം നേ​രി​ടു​ന്ന​വ​ർ​ക്കാ​യി ഇ​ടു​ക്കി​യി​ൽ​നി​ന്നും ക്യാ​ന്പു​ക​ളി​ലേ​ക്കു​ള്ള സാ​ധ​ന​ങ്ങ​ളു​മാ​യെ​ത്തി​യ ലോ​റി നി​യ​ന്ത്ര​ണം​വി​ട്ട് ആ​റു വാ​ഹ​ന​ങ്ങ​ളി​ൽ ഇ​ടി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്കു ഒ​ന്നി​നു കോ​ട്ട​യം ലോ​ഗോ​സ് ജം​ഗ്ഷ​നി​ലാ​ണ് അ​പ​ക​ടം.

പോ​ലീ​സ് പ​രേ​ഡ് മൈ​താ​ന​ത്തി​ലേ​ക്കു​ള്ള വ​ഴി​യി​ൽ ലോ​റി പാ​ർ​ക്ക് ചെ​യ്തി​രി​ക്കു​ക​യാ​യി​രു​ന്നു. വി​ശ്ര​മ​ത്തി​നു​ശേ​ഷം തൃ​ശൂ​ർ സ്വ​ദേ​ശിയായ ഡ്രൈ​വ​ർ സോ​മ​ൻ ജോ​സ് (40) ലോ​റി സ്റ്റാ​ർ​ട്ട് ചെ​യ്ത​തോ​ടെ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യി വാ​ഹ​ന​ങ്ങ​ളി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ആ​ദ്യം ഐ​ടെ​ൻ കാ​റി​ൽ ലോ​റി ഇ​ടി​ച്ചു. മു​ന്നോ​ട്ട് നീ​ങ്ങി​യ കാ​ർ എ​ത്തി​യോ​സ് കാ​റി​ൽ ഇ​ടി​ച്ചു​നി​ന്നു. തു​ട​ർ​ന്ന് ലോ​റി സൈ​ലോ കാ​റി​ലും സാ​ൻ​ട്രോ​യി​ലും ഇ​ടി​ച്ചു. ലോ​റി​യി​ടി​ച്ച് നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ ഒ​രു ഓ​ട്ടോ​റി​ക്ഷ മ​റ്റൊ​രു ഓ​ട്ടോ​റി​ക്ഷ​യി​ൽ ഇ​ടി​ച്ച് മ​റി​ഞ്ഞു. മു​ന്നോ​ട്ട് നീ​ങ്ങി​യ ലോ​റി ജം​ഗ്ഷ​നി​ലെ ട്രാ​ഫി​ക് ഐ​ല​ൻ​ഡി​ൽ ഇ​ടി​ച്ചു നി​ൽ​ക്കു​ക​യാ​യി​രു​ന്നു. ലോ​റി നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യി വ​രു​ന്ന​തു ക​ണ്ട് ട്രാ​ഫി​ക് ഐ​ല​ൻ​ഡി​ൽ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ചാ​ടി ര​ക്ഷ​പ്പെട്ടു.

ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ ചേ​ർ​ന്നാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​രെ ആ​ശു​പ​ത്രി​യി​ലാ​ക്കി​യ​ത്. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ലോ​റി ഡ്രൈ​വ​ർ സോ​മ​ൻ ജോ​സ്, ഓ​ട്ടോ​യു​ടെ ഡ്രൈ​വ​ർ പാ​റ​ന്പു​ഴ സ്വ​ദേ​ശി രാ​ജേ​ഷ് (44) എ​ന്നി​വ​രെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. റോ​ഡി​ൽ ചി​ത​റി​ക്കി​ട​ന്ന ഓ​യി​ലും ഗ്ലാ​സും അ​ഗ്നി​ര​ക്ഷാ സേ​ന എ​ത്തി ക​ഴു​കി വൃ​ത്തി​യാ​ക്കി.

സ​മീ​പ​കാ​ല​ത്ത് മൂ​ന്നാം ത​വ​ണ​യാ​ണ് ലോ​ഗോ​സ് ജം​ഗ്ഷ​നി​ൽ വാ​ഹ​ന​ങ്ങ​ൾ സ​മാ​ന​രീ​തി​യി​ൽ കൂ​ട്ടി​യി​ടി​ക്കു​ന്ന​ത്. 2013ൽ ​നി​യ​ന്ത്ര​ണം​വി​ട്ട ലോ​റി ആ​റു വാ​ഹ​ന​ങ്ങ​ളി​ൽ ഇ​ടി​ച്ചി​രു​ന്നു. മൂ​ന്നു വ​ർ​ഷം മു​ൻ​പ് നി​യ​ന്ത്ര​ണം​വി​ട്ട സ്വ​കാ​ര്യ​ബ​സ് ഇ​ടി​ച്ച് എ​ട്ടു വാ​ഹ​ന​ങ്ങ​ൾ​ക്കു കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​രു​ന്നു.