മു​ണ്ടാ​ർ ഒ​റ്റ​പ്പെ​ട്ടു
Wednesday, August 14, 2019 11:06 PM IST
ക​​ടു​​ത്തു​​രു​​ത്തി: ക​​ന​​ത്ത മ​​ഴ​​യും കി​​ഴ​​ക്ക​​ൻ വെ​​ള്ള​​വും മൂ​ലം ക​​ല്ല​​റ പ​​ഞ്ചാ​​യ​​ത്തി​​ലെ മു​​ണ്ടാ​​ർ ഒ​​റ്റ​​പ്പെ​​ട്ടു. ക​​രി​​യാ​​റും എ​​ഴു​​മാം​​കാ​​യ​​ലും ക​​ര​​ക​​വി​​ഞ്ഞ​​തോ​​ടെ ക​​ല്ല​​റ പ​​ഞ്ചാ​​യ​​ത്തി​​ലെ ഒ​​ന്ന്, ര​​ണ്ട് വാ​​ർ​​ഡു​​ക​​ളി​​ലാ​​യു​​ള്ള മു​​ണ്ടാ​​റി​​ലെ 320 വീ​​ടു​​ക​​ളും വെ​​ള്ള​​ത്തി​​ലാ​​യി. ക​​ഴി​​ഞ്ഞ വ​​ർ​​ഷ​​വും ഇ​​തേ​​സ​​മ​​യ​​ത്തെ പ്ര​​ള​​യം മു​​ണ്ടാ​​റി​​നെ ത​​ക​​ർ​​ത്തി​​രു​​ന്നു.
ക​​ല്ല​​റ പ​​ഞ്ചാ​​യ​​ത്ത് ക​​മ്മ്യൂ​​ണി​​റ്റി ഹാ​​ളി​​ലെ ദു​​രി​​താ​​ശ്വാ​​സ ക്യാ​​ന്പി​​ൽ മു​​ണ്ടാ​​റി​​ലെ 250 കു​​ടും​​ബ​​ങ്ങ​​ളി​​ൽ നി​​ന്നു​​ള്ള ദു​​രി​​ത ബാ​​ധി​​ത​​ർ ഇ​​തി​​നോ​​ട​​കം അ​​ഭ​​യം തേ​​ടി. നി​​ര​​വ​​ധി​​പേ​​ർ ബ​​ന്ധു വീ​​ടു​​ക​​ളി​​ലേ​​ക്ക് താ​​മ​​സം മാ​​റി. കൃ​​ഷി​​യും വ​​ള​​ർ​​ത്തു​​മൃ​​ഗ​​ങ്ങ​​ളെ​​യും വീ​​ടും ഉ​​പേ​​ക്ഷി​​ച്ചു ക്യാ​​ന്പി​​ലേ​​ക്ക് പോ​​കാ​​ൻ ക​​ഴി​​യാ​​ത്ത ആ​​ളു​​ക​​ൾ ഇ​​പ്പോ​​ഴും വെ​​ള്ള​​ത്തി​​ലാ​​യ വീ​​ടു​​ക​​ളി​​ൽ ക​​ഴി​​യു​​ന്നു​​ണ്ട്.
പ​​ഞ്ചാ​​യ​​ത്തി​​ലെ മ​​റ്റ് വാ​​ർ​​ഡു​​ക​​ളി​​ൽ​​പെ​​ട്ട താ​​ഴ്ന്ന സ്ഥ​​ല​​ങ്ങ​​ളി​​ലും വെ​​ള്ളം ക​​യ​​റി​​യ​​തോ​​ടെ ഇ​​ന്ന​​ലെ ക​​ല്ല​​റ ശ്രീ​​ശാ​​ര​​ദാ വി​​ലാ​​സി​​നി യു​​പി സ്കൂ​​ളി​​ൽ ഒ​​രു ക്യാ​​ന്പു കൂ​​ടി തു​​റ​​ന്നു. ജ​​ല​​നി​​ര​​പ്പ് ഉ​​യ​​രു​​ക​​യാ​​ണെ​​ങ്കി​​ൽ ഇ​​നി​​യും കൂ​​ടു​​ത​​ൽ ആ​​ളു​​ക​​ൾ ക്യാ​​ന്പി​​ലേ​​ക്കെ​​ത്തും.
മൂ​​വാ​​റ്റു​​പു​​ഴ​​യാ​​റി​​ൽ​​നി​​ന്നും വെ​​ള്ളം ഇ​​റ​​ങ്ങിത്തുട​​ങ്ങി​​യെ​​ങ്കി​​ലും താ​​ഴേ​​ക്ക് വ്യാ​​പി​​ക്കു​​ന്ന വെ​​ള്ളം മു​​ണ്ടാ​​റി​​നെ മു​​ക്കു​​ക​​യാ​​ണ്. മു​​ണ്ടാ​​ർ എ​​ന്നു പ​​റ​​യു​​ന്ന പ്ര​​ദേ​​ശം 3,500 ഏ​​ക്ക​​റോ​​ളം വ​​രു​​ന്ന പാ​​ട​​ശേ​​ഖ​​ര​​മാ​​ണ്. പാ​​ട​​ശേ​​ഖ​​ര​​ത്തി​​ന്‍റെ പ​​ല​​ ഭാ​​ഗ​​ങ്ങ​​ളി​​ലാ​​യി തോ​​ടി​​ന്‍റെ ക​​ര​​ക​​ളി​​ൽ നി​​ര​​വ​​ധി കു​​ടും​​ബ​​ങ്ങ​​ളാ​​ണ് താ​​മ​​സി​​ക്കു​​ന്ന​​ത്.
നെ​​ൽ കൃ​​ഷി​​യും പ​​ശു​​വ​​ള​​ർ​​ത്ത​​ലു​​മാ​​ണ് പ്ര​​ദേ​​ശ​​വാ​​സി​​ക​​ളു​​ടെ മു​​ഖ്യ തൊ​​ഴി​​ൽ.
ത​​ല​​യാ​​ഴം പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ കി​​ഴ​​ക്ക് ഭാ​​ഗ​​വും ക​​ല്ല​​റ പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ വ​​ട​​ക്ക് പ​​ടി​​ഞ്ഞാ​​റ് ഭാ​​ഗ​​ത്തു​​മാ​​യി​​ട്ടാ​​ണ് മു​​ണ്ടാ​​ർ സ്ഥി​​തി ചെ​​യ്യു​​ന്ന​​ത്.
മു​​ണ്ടാ​​റി​​ന്‍റെ ഒ​​രു ഭാ​​ഗ​​ത്തു കൂ​​ടി​​യാ​​ണ് ക​​രി​​യാ​​ർ ഒ​​ഴു​​കു​​ന്ന​​ത്. ക​​രി​​യാ​​ർ വേ​​ന്പ​​നാ​​ട്ട് കാ​​യ​​ലി​​ലാ​​ണ് വ​​ന്നു ചേ​​രു​​ന്ന​​ത്.
മു​​ണ്ടാ​​റി​​ലെ ക​​ല്ലു​​പു​​ര-​​വാ​​ക്കേ​​ത്ത​​റ, നെ​​റ്റി​​ത്ത​​റ-​​മു​​ണ്ടാ​​ർ 110, ഈ​​ര​​ത്ത​​റ-​​കു​​ഞ്ചു​​ത്ത​​റ, അ​​ക​​ത്താം​​ത​​റ-​​ചേ​​ന്തു​​രു​​ത്ത് തു​​ട​​ങ്ങി​​യ റോ​​ഡു​​ക​​ളെ​​ല്ലാം വെ​​ള്ള​​ത്തി​​ലാ​​ണ്.
മു​​ണ്ടാ​​ർ പൂ​​ർ​​ണ​​മാ​​യും വെ​​ള്ള​​ത്തി​​ൽ മു​​ങ്ങി​​യ​​തോ​​ടെ വ​​ള്ളം മാ​​ത്ര​​മാ​​ണ് ഇ​​വി​​ടു​​ള്ള​​വ​​ർ​​ക്ക് പു​​റം ലോ​​ക​​ത്തെ​​ത്താ​​ൻ ഏ​​കാ​​ശ്ര​​യം. 1200 ഏ​​ക്ക​​ർ നെ​​ൽ​​കൃ​​ഷി​​യും 300 ഏ​​ക്ക​​ർ പ​​ച്ച​​ക്ക​​റി കൃ​​ഷി​​യും മു​​ണ്ടാ​​റി​​ൽ വെ​​ള്ളം ക​​യ​​റി ന​​ശി​​ച്ചു. വ​​രും ദി​​വ​​സ​​ങ്ങ​​ളി​​ൽ വെ​​ള്ളം ഇ​​റ​​ങ്ങി​​യാ​​ലും വീ​​ടു​​ക​​ൾ താ​​മ​​സ​​യോ​​ഗ്യ​​മാ​​ക്കി​​യെ​​ടു​​ക്കാ​​ൻ ഒ​​രാ​​ഴ്ച​യെ​​ങ്കി​​ലും ക​​ഴി​​യ​​ണം.