പൗ​​ര​​ത്വ പ്ര​​ക്ഷോ​​ഭ​​ം: കേസുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു കത്തയയ്ക്കൽ സമരം
Thursday, September 24, 2020 11:15 PM IST
കോ​​ട്ട​​യം: ഡ​​ൽ​​ഹി​​യി​​ൽ പൗ​​ര​​ത്വ പ്ര​​ക്ഷോ​​ഭ​​ക​​ർ​​ക്കെ​​തി​രേ​യും അ​​വ​​രെ സ​​ഹാ​​യി​​ക്കു​​ന്ന​​വ​​ർ​​ക്കെ​​തി​​രേ​യും എ​​ടു​​ത്ത ക​​ള്ള​​ക്കേ​​സു​​ക​​ൾ പി​​ൻ​​വ​​ലി​​ക്കാ​​ൻ ത​​യാ​​റ​​ാക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ടു കേ​​ര​​ളാ മു​​സ്‌​ലിം ജ​​മാ​​അ​​ത്ത് ദ​​ക്ഷി​​ണ​​മേ​​ഖ​​ലാ കൗ​​ണ്‍​സി​​ൽ കോ​​ട്ട​​യം ഹെ​​ഡ്പോ​​സ്റ്റ് ഓ​ഫീ​​സി​നു മു​ന്നി​ൽ ധ​​ർ​​ണ​​യും പ്ര​​ധാ​​ന​​മ​​ന്ത്രി​​ക്ക് ക​​ത്ത് അ​​യ​​യ്ക്ക​​ൽ സ​​മ​​ര​​വും ന​​ട​​ത്തി.
തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​ൻ എം​​എ​​ൽ​​എ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ദ​​ക്ഷി​​ണ​​മേ​​ഖ​​ലാ ചെ​​യ​​ർ​​മാ​​ൻ ത​​ബി​​കു​​ട്ടി അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് എം.​​ബി. അ​​മീ​​ൻ​​ഷാ, ന​​ന്തി​​യോ​​ട് ബ​​ഷീ​​ർ, വൈ​​സ് ചെ​​യ​​ർ​​മാ​​ൻ ടി​​പ്പു മൗ​​ല​​നാ, കേ​​ര​​ളാ പ്ര​​ദേ​​ശ് ഒ​​ബി​​സി ചെ​​യ​​ർ​​മാ​​ൻ അ​​ൻ​​വ​​ർ പാ​​ഴൂ​​ർ, സി​​യാ​​ദ് വൈ​​ക്കം, വി.​​ഒ. അ​​ബു​​സാ​​ലി, അ​​നീ​​ഷ് മു​​ക്കാ​​ലി, അ​​ബ്ദു​​ൽ സാ​​ലാം, സെ​​മീ​​ർ മൗ​​ല​​നാ, സ​​ക്കീ​​ർ ച​​ങ്ങം​​പ​​ള്ളി, സ​​ലാം കു​​ന്നും​​പു​​റം, നാ​​സ​​ർ തു​​ണ്ടി​​യി​​ൽ, മു​​ഹ​​മ്മ​​ദ് ക​​ണ്ട​​ക​​ത്ത് തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.