പ​ള്ളി​ക്കാ​മു​റി പ​ള്ളി​യി​ൽ ക​ൽ​ക്കു​രി​ശ് വെ​ഞ്ച​രി​ച്ചു
Monday, January 18, 2021 10:33 PM IST
പ​ള്ളി​ക്കാ​മു​റി: ​ലി​റ്റി​ൽ ഫ്ള​വ​ർ പ​ള്ളി​യ​ങ്ക​ണ​ത്തി​ൽ പു​തു​താ​യി സ്ഥാ​പി​ച്ച ക​ൽ​ക്കു​രി​ശി​ന്‍റെ വെ​ഞ്ച​രി​പ്പ് മാ​ർ ജോ​ർ​ജ് പു​ന്ന​ക്കോ​ട്ടി​ൽ നി​ർ​വ​ഹി​ച്ചു. 16 അ​ടി ഉ​യ​ര​മു​ള്ള കു​രി​ശി​ന്‍റെ ത​റ അ​ഷ്ട​ഭു​ജ ആ​കൃ​തി​യി​ലാ​ണ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.
ലോ​ക പ്ര​സി​ദ്ധ ചി​ത്ര​കാ​രന്മാരാ​യ റാ​ഫേ​ൽ, പെ​റൂ​ജീ​നോ തു​ട​ങ്ങി​യ​വ​ർ വ​ര​ച്ച ചി​ത്ര​ങ്ങ​ളും പു​രാ​ത​ന ക്രൈ​സ്ത​വ ചി​ഹ്ന​ങ്ങ​ളും കൊ​ണ്ട് അ​ലം​കൃ​ത​മാ​ണ് ക​ൽ​ത്ത​റ​യു​ടെ എ​ട്ടു വ​ശ​ങ്ങ​ളും.
വി​കാ​രി റ​വ.​ ഡോ. ​സൂ​ര​ജ് പി​ട്ടാ​പ്പി​ള്ളി​ൽ, കൈ​ക്കാ​രന്മാ​രാ​യ ജോ​ർ​ജ് ആ​ല​പ്പാ​ട്ട്, ബി​നോ​യി ക​രി​നാ​ട്ട്, കു​രി​ശ് സം​ഭാ​വ​ന ചെ​യ്ത സി​ബി ആ​ല​പ്പാ​ട്ട്.​ പാ​രി​ഷ് കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.