വാ​ക്സി​ൻ: കേ​ന്ദ്രം ഇ​ട​പെ​ട​ണ​മെ​ന്ന് എം​പി
Wednesday, April 21, 2021 10:35 PM IST
തൊ​ടു​പു​ഴ: ഇ​ടു​ക്കി പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ൽ നി​ർ​ദ്ദേ​ശി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന മു​ഴു​വ​ൻ ആ​ളു​ക​ൾ​ക്കും വാ​ക്സി​ൻ ന​ൽ​കാ​ൻ ക​ഴി​യും വി​ധം വാ​ക്സി​ൻ എ​ത്തി​ക്കു​ന്ന​തി​ന് കേ​ന്ദ്ര സ​ർ​ക്കാ​ർ അ​ടി​യ​ന്തി​ര​മാ​യി ഇ​ട​പെ​ട​ണ​മ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​ക്കും കേ​ന്ദ്ര ആ​രോ​ഗ്യ കു​ടും​ബ​ക്ഷേ​മ മ​ന്ത്രി ഹ​ർ​ഷ വ​ർ​ധ​നും ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി ക​ത്ത​യ​ച്ചു.
71 പ​ഞ്ചാ​യ​ത്തും നാ​ലു മു​നി​സി​പ്പാ​ലി​റ്റി​ക​ളു​മ​ട​ങ്ങു​ന്ന ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ പ​ട്ടി​ക ജാ​തി, പ​ട്ടി​ക വ​ർ​ഗ ജ​ന വി​ഭാ​ഗ​ങ്ങ​ളും തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളും, ക​ർ​ഷ​ക​രു​മാ​ണ് ഏ​റി​യ പ​ങ്കു​മു​ള്ള​ത്.
അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഏ​റെ അ​പ​ര്യാ​പ്ത​മാ​യ മ​ണ്ഡ​ല​ത്തി​ൽ അ​ടി​യ​ന്തി​ര​മാ​യി സ​ർ​ക്കാ​രി​ന്‍റെ പ്ര​ത്യേ​ക ശ്ര​ദ്ധ​യു​ണ്ടാ​വ​ണ​മെ​ന്ന് എം​പി ആ​വ​ശ്യ​പ്പെ​ട്ടു.