ഓ​ക്സി​ജ​ൻ ജ​ന​റേ​റ്റ​ർ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു
Friday, May 7, 2021 10:20 PM IST
ഇ​ടു​ക്കി: കോ​വി​ഡ് ബാ​ധി​ത​ർ​ക്ക് ഓ​ക്സി​ജ​ൻ ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ഓ​ക്സി​ജ​ൻ ജ​ന​റേ​റ്റ​ർ ഇ​ന്ന​ലെ മു​ത​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു . അ​ന്ത​രീ​ക്ഷ​ത്തി​ൽ നി​ന്ന് ഓ​ക്സി​ജ​ൻ വേ​ർ​തി​രി​ച്ചെ​ടു​ക്കു​ന്ന സം​വി​ധാ​ന​മാ​ണി​ത്.
ഒ​രു മി​നി​റ്റി​ൽ 200 ലി​റ്റ​ർ ഓ​ക്സി​ജ​ൻ ഉ​ത്പാ​ദി​പ്പി​ക്കാ​നു​ള്ള ശേ​ഷി​യാ​ണ് ജ​ന​റേ​റ്റ​റി​നു​ള്ള​ത്. 41 സി​ലി​ണ്ട​റു​ക​ളി​ൽ നി​റ​യ്ക്കാ​വു​ന്ന ഓ​ക്സി​ജ​ന് തു​ല്യ​മാ​യ അ​ള​വി​ൽ ഓ​രോ ദി​വ​സ​വും ഉ​ത്പാ​ദി​പ്പി​ക്കാ​നാ​കും. അ​ന്ത​രീ​ക്ഷ​വാ​യു​വി​ൽ നി​ന്ന് വേ​ർ​തി​രി​ച്ചെ​ടു​ക്കു​ന്ന ഓ​ക്സി​ജ​ൻ കേ​ന്ദ്രീ​കൃ​ത ഓ​ക്സി​ജ​ൻ ശൃം​ഖ​ല​യി​ലൂ​ടെ ആ​ശു​പ​ത്രി​യു​ടെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ൽ എ​ത്തി​ക്കാ​ൻ ക​ഴി​യും. മ​ന്ത്രി എം.​എം.​ മ​ണി മെ​ഡി​ക്ക​ൽ കോ​ള​ജി​ന് അ​നു​വ​ദി​ച്ച കെഎസ്ഇ​ബി യു​ടെ പ്ര​ത്യേ​ക തു​ക​യി​ൽ നി​ന്നും 49,50,000 രൂ​പ മു​ട​ക്കി​യാ​ണ് ഓ​ക്സി​ജ​ൻ ജ​ന​റേ​റ്റ​ർ സ്ഥാ​പി​ച്ച​ത്.