കു​ടും​ബ​ശ്രീ തെ​ര​ഞ്ഞെ​ടു​പ്പി​നി​ടെ പ്ര​തി​ഷേ​ധം
Monday, January 17, 2022 10:40 PM IST
ക​ട്ട​പ്പ​ന: കാ​ഞ്ചി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ കു​ടും​ബ​ശ്രീ തെ​ര​ഞ്ഞെ​ടു​പ്പി​നി​ട​യി​ൽ അം​ഗ​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധം. യ​ഥാ​ക്ര​മം വോ​ട്ട​ർ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കാ​തെ​യും ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ക്കാ​തെ​യും കു​ടും​ബ​ശ്രീ തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മം ന​ട​ക്കു​ന്ന​താ​യി ആ​രോ​പി​ച്ചാ​യി​രു​ന്നു അം​ഗ​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധം.

കാ​ഞ്ചി​യാ​ർ പ​ഞ്ചാ​യ​ത്തി​ൽ 4, 2, 13, 7 വാ​ർ​ഡു​ക​ളി​ലാ​ണ് ഇ​ന്ന​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് സ​മീ​പം കൃ​ഷി​ഭ​വ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ലാ​ണ് അ​ട്ടി​മ​റി നീ​ക്കം ആ​രോ​പി​ച്ച് പ്ര​തി​ഷേ​ധം ന​ട​ന്ന​ത്. പ​ഞ്ചാ​യ​ത്തം​ഗം സ​ന്ധ്യാ ജ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു വി​ഭാ​ഗം അം​ഗ​ങ്ങ​ൾ പ്ര​തി​ഷേ​ധി​ച്ചെ​ങ്കി​ലും ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​പ​ടി ക്ര​മ​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു പോ​കു​ക​യും തെ​ര​ഞ്ഞെ​ടു​പ്പ് പൂ​ർ​ത്തി​യാ​ക്കു​ക​യും ചെ​യ്തു.

തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്പ് വോ​ട്ട​ർ​മാ​ർ​ക്ക് വോ​ട്ട​ർ പ​ട്ടി​ക പ​രി​ശോ​ധി​ക്കാ​ൻ അ​വ​സ​രം ന​ൽ​കി​യി​ല്ലെ​ന്നാ​യി​രു​ന്നു ആ​രോ​പ​ണം. എ​ന്നാ​ൽ, നാ​ലാം വാ​ർ​ഡി​ൽ ന​ട​ന്ന കു​ടും​ബ​ശ്രീ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വീ​ഴ്ച​യു​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ അ​റി​യി​ച്ചു.