വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്തി​ല്‍ ഭ​ര​ണ ​പ്ര​തി​സ​ന്ധി രൂ​ക്ഷം
Thursday, January 27, 2022 10:25 PM IST
ചെ​റു​തോ​ണി: വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്ത് സാ​മ്പ​ത്തി​കവ​ര്‍​ഷ പ​ദ്ധ​തി രൂ​പീ​ക​ര​ണ​യോ​ഗം ഭ​ര​ണ​ക​ക്ഷി അം​ഗ​ങ്ങ​ള്‍ ബ​ഹി​ഷ്‌​ക​രി​ച്ചു. പ​ദ്ധ​തി രൂ​പീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കഴിഞ്ഞദിവസം ചേ​രാ​നി​രു​ന്ന അ​ടി​യ​ന്തര​ ക​മ്മി​റ്റി​യാ​ണ് ഭ​ര​ണ​ക​ക്ഷി അം​ഗ​ങ്ങ​ളി​ല്‍ ചി​ല​രു​ടെ ബ​ഹി​ഷ്‌​ക​ര​ണ​ത്തോ​ടെ മാ​റ്റിവ​ച്ച​ത്. 28 ന് ​മു​ന്പാ​യി പ​ദ്ധ​തി സ​മ​ര്‍​പ്പി​ച്ച് അം​ഗീ​കാ​രം നേ​ടേ​ണ്ട സാ​ഹ​ച​ര്യ​ത്തി​ല്‍ ഭ​ര​ണ​ക​ക്ഷി അം​ഗ​ങ്ങ​ളു​ടെ ബ​ഹി​ഷ്‌​ക​ര​ണം പ​ഞ്ചാ​യ​ത്തി​ല്‍ ഭ​ര​ണ​പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ള്‍ ആ​രോ​പി​ച്ചു.

വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി അ​ധി​കാ​ര​ത്തി​ല്‍ വ​ന്ന​തുമു​ത​ല്‍ പ്ര​സി​ഡ​ന്‍റും ഭ​ര​ണ​ക​ക്ഷി​യി​ലെ മു​തി​ര്‍​ന്ന വ​നി​താ അം​ഗ​വും ത​മ്മി​ലു​ള്ള ത​ര്‍​ക്കം രൂ​ക്ഷ​മാ​യി​രു​ന്നു. മാ​ര്‍​ച്ച് 30ന​കം ന​ട​പ്പാ​ക്കേ​ണ്ട പ​ല പ​ദ്ധ​തി​ക​ളും ഇ​പ്പോ​ഴും ക​ട​ലാ​സി​ല്‍ ത​ന്നെ​യാ​ണ്. കഴിഞ്ഞദിവസം രാ​വി​ലെ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യും ഉ​ച്ച​കഴിഞ്ഞ് വി​ക​സ​ന സെ​മി​നാ​റു​മാ​യി​രു​ന്നു തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. എ​ല്‍​ഡി​എ​ഫ് മെം​ബ​ര്‍​മാ​രു​ടെ നി​സ​ഹ​ക​ര​ണം മൂ​ലം പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കാ​ന്‍ ക​ഴി​യാ​തെ​യാ​യി​രി​ക്കു​ക​യാ​ണ്.

ഭ​ര​ണ​സ​മി​തി​യി​ലെ ശീ​ത​സ​മ​ര​ത്തി​നെ​തി​രെ യു​ഡി​എ​ഫ് അം​ഗ​ങ്ങ​ള്‍ സെ​ക്ര​ട്ട​റി​ക്കും പ്ര​സി​ഡ​ന്‍റി​നും പ​രാ​തി ന​ല്കു​ക​യും പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നുമു​ന്പി​ല്‍ പ്ര​തി​ഷേ​ധ​സ​മ​രം ന​ട​ത്തു​ക​യും ചെ​യ്തു. പ്ര​തി​ഷേ​ധ യോ​ഗ​ത്തി​ല്‍ യു​ഡി​എ​ഫ് മെം​ബ​ർ​മാ​രാ​യ വി​ന്‍​സ​ന്‍റ് വ​ള്ളാ​ടി, ടി​ന്‍റു സു​ഭാ​ഷ്, സെ​ലിന്‍ വി​ല്‍​സ​ന്‍, ഏ​ലി​യാ​മ്മ ജോ​യി, ആ​ലീ​സ് ജോ​സ്, കു​ട്ടാ​യി രാ​ജ​പ്പ​ന്‍, അ​ജേ​ഷ് കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.