മ​രം വീ​ണ് ഓ​ട്ടോ ത​ക​ർ​ന്നു: കൈ​ത്താ​ങ്ങാ​യി പ​ഞ്ചാ​യ​ത്ത്
Thursday, May 16, 2024 3:34 AM IST
ഉ​ടു​ന്പ​ന്നൂ​ർ: ത​ണ​ൽ മ​രം വീ​ണ് വാ​ഹ​നം ത​ക​ർ​ന്ന ഓ​ട്ടോ തൊ​ഴി​ലാ​ളി​ക്ക് സ​ഹാ​യ​ഹ​സ്ത​വു​മാ​യി പ​ഞ്ചാ​യ​ത്ത്. ഉ​ടു​ന്പ​ന്നൂ​ർ ടൗ​ണി​ൽ ഓ​ട്ടോ ഓ​ടി​ച്ച് ഉ​പ​ജീ​വ​നം ന​ട​ത്തു​ന്ന പൂ​വ​ത്തി​ങ്ക​ൽ ദി​ലീ​പ് കു​മാ​റി​ന്‍റെ വാ​ഹ​ന​ത്തി​നു മു​ക​ളി​ലേ​ക്കാ​ണ് സ്റ്റാ​ൻ​ഡി​നു സ​മീ​പം നി​ന്ന ത​ണ​ൽ മ​രം ക​ട​പു​ഴ​കി വീ​ണ​ത്. ഓ​ട്ടോ​യിൽ ആ​ളു​ക​ൾ ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യെ​ങ്കി​ലും വാ​ഹ​ന​ത്തി​ന് സാ​ര​മാ​യ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു.

അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​രെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി ഉ​ടു​ന്പ​ന്നൂ​ർ പ​ഞ്ചാ​യ​ത്ത് ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ രൂ​പീ​ക​രി​ച്ച പ്ര​സി​ഡ​ന്‍റി​ന്‍റെ ദു​രി​താ​ശ്വാ​സ നി​ധി​യി​ൽനി​ന്നാ​ണ് വാ​ഹ​നം അ​റ്റ​കു​റ്റ​പ്പ​ണി​ ന​ട​ത്താ​നു​ള്ള സ​ഹാ​യം ന​ൽ​കി​യ​ത്.​

ഓ​ട്ടോ സ്റ്റാ​ന്‍ഡിൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​ല​തീ​ഷ് ധ​ന​സ​ഹാ​യം കൈ​മാ​റി. പ​ഞ്ചാ​യ​ത്തം​ഗം ശ്രീ​മോ​ൾ ഷി​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ സു​ലൈ​ഷ സ​ലിം, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ബി​ന്ദു ര​വീ​ന്ദ്ര​ൻ, ര​മ്യ അ​ജീ​ഷ്, ഓ​ട്ടോ തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ എ.​സി സ​ജീ​വ്, വി.​എം ഷാ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.