അ​ന്പ​ല​ക്ക​വ​ല-​മേ​ട്ടു​ക്കു​ഴി റോ​ഡ് ജ​ന​കീ​യ​സ​മി​തി ഉ​പ​രോ​ധി​ച്ചു
Tuesday, April 16, 2019 10:07 PM IST
ക​ട്ട​പ്പ​ന: അ​ന്പ​ല​ക്ക​വ​ല- മേ​ട്ടു​ക്കു​ഴി റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ജ​ന​കീ​യ സം​ര​ക്ഷ​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റോ​ഡ് ഉ​പ​രോ​ധി​ച്ചു. അ​ന്പ​ല​ക്ക​വ​ല​യി​ൽ ന​ട​ന്ന സ​മ​രം മേ​ട്ടു​ക്കു​ഴി സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി വി​കാ​രി ഫാ. ​ജോ​സ​ഫ് വാ​ഴ​പ്പ​നാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ദ്യാ​ർ​ഥി​ക​ളും സ്ത്രീ​ക​ളും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി​പേ​ർ പ​ങ്കെ​ടു​ത്തു.
ക​ട്ട​പ്പ​ന​യി​ൽ​നി​ന്നു വേ​ഗ​ത്തി​ൽ വ​ണ്ട​ൻ​മേ​ട്ടി​ൽ എ​ത്താ​ൻ ക​ഴി​യു​ന്ന പാ​ത​യു​ടെ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​യി​ട്ട് എ​ട്ടു​വ​ർ​ഷ​മാ​യി. ടാ​റിം​ഗ് ത​ക​ർ​ന്ന് ഇ​രു​വ​ശ​ങ്ങ​ളി​ലും ഗ​ർ​ത്ത​ങ്ങ​ൾ രൂ​പ​പ്പെ​ട്ട​തി​നാ​ൽ വാ​ഹ​ന​ഗ​താ​ഗ​തം ദു​സ​ഹ​മാ​ണ്. വ​ണ്ട​ൻ​മേ​ട് മു​ത​ൽ മേ​ട്ടു​ക്കു​ഴി വ​രെ​യു​ള്ള വ​ണ്ട​ൻ​മേ​ട് പ​ഞ്ചാ​യ​ത്തി​ന്‍റെ പ​രി​ധി​യി​ലു​ള്ള ഭാ​ഗം അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ അ​ന്പ​ല​ക്ക​വ​ല മു​ത​ൽ മേ​ട്ടു​ക്കു​ഴി വ​രെ​യു​ള്ള മൂ​ന്നു​കി​ലോ​മി​റ്റ​ർ ദൂ​രം ടാ​റിം​ഗ് ന​ട​ത്താ​ൻ പി​ഡ​ബ്ല്യു​ഡി അ​നാ​സ്ഥ കാ​ട്ടു​ന്ന​താ​യി സ​മ​ര​ക്കാ​ർ ആ​രോ​പി​ച്ചു.
റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ​മൂ​ലം ബ​സ് സ​ർ​വീ​സു​ക​ൾ നി​ല​ച്ചി​ട്ടു വ​ർ​ഷ​ങ്ങ​ളാ​യി. ടാ​ക്സി വാ​ഹ​ന​ങ്ങ​ളും ഇ​വി​ടേ​ക്ക് വ​രാ​തെ​യാ​യി.
ജൂ​ണി​നു​മു​ന്പ് പാ​ത സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കി​യി​ല്ലെ​ങ്കി​ൽ പ്ര​ത്യ​ക്ഷ സ​മ​രം ആ​രം​ഭി​ക്കു​മെ​ന്ന് സ​മ​ര​സ​മി​തി ചെ​യ​ർ​പേ​ഴ്സ​ണ്‍ ആ​ൻ​സ​മ്മ ച​ക്കാ​ല​യ്ക്ക​ൽ, ക​ണ്‍​വീ​ന​ർ ബി​ന്ദു ജോ​സ​ഫ് എ​ന്നി​വ​ർ മു​ന്ന​റി​യി​പ്പു​ന​ൽ​കി.