ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ലി​ൽ വാ​ക്പോ​ര്
Tuesday, April 16, 2019 10:11 PM IST
തൊ​ടു​പു​ഴ:​ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ എ​ന്തെ​ങ്കി​ലും വി​വ​ര​ങ്ങ​ൾ അ​റി​യ​ണ​മെ​ങ്കി​ൽ കൗ​ണ്‍​സി​ല​ർ​മാ​ർ ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ചോ​ദി​ക്കു​ന്ന​തി​നു പ​ക​രം ത​ന്നോ​ടു ചോ​ദി​ച്ചാ​ൽ മ​തി​യെ​ന്ന ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ന്‍റെ പ​രാ​മ​ർ​ശം ഇ​ന്ന​ലെ ന​ട​ന്ന തൊ​ടു​പു​ഴ ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ൽ ശ​ബ്ദ​മു​ഖ​രി​ത​മാ​ക്കി.
ന​ഗ​ര​സ​ഭ​യെ സം​ബ​ന്ധി​ച്ചു​ള്ള കാ​ര്യ​ങ്ങ​ൾ ത​ന്നോ​ടു മാ​ത്രം ചോ​ദി​ച്ചാ​ൽ മ​തി​യെ​ന്ന് ചെ​യ​ർ​പേ​ഴ്സ​ണ്‍ പ്ര​ഫ. ജെ​സി ആ​ന്‍റ​ണി പ​റ​ഞ്ഞ​പ്പോ​ൾ പ​തി​വാ​യി ന​ട​ന്നു വ​രു​ന്ന കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ന്‍റെ കീ​ഴ്‌വഴ​ക്കം അ​ങ്ങ​നെ​യ​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി മ​റ്റ് കൗ​ണ്‍​സി​ല​ർ​മാ​ർ രം​ഗ​ത്തെ​ത്തി​യ​താ​ണ് ഒ​ച്ച​പ്പാ​ടി​നി​ട​യാ​ക്കി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ ന​ര​ഗസ​ഭാ ഹാ​ളി​ൽ ചേ​ർ​ന്ന കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ പ്ര​ധാ​ന മ​ന്ത്രി ആ​വാ​സ് യോ​ജ​ന (പി​എം​എ​വൈ) പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ന​ഗ​ര​സ​ഭ​യി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ത്ത ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് അ​വ​സാ​ന ഗ​ഡു തു​ക ഈ ​മാ​സം 11നു ​മു​ൻ​പ് ന​ൽ​ക​ണ​മെ​ന്നു​ള​ള മു​ൻ കൗ​ണ്‍​സി​ൽ തീ​രു​മാ​നം ന​ട​പ്പാ​ക്കാ​ൻ കാ​ലതാ​മ​സം നേ​രി​ട്ട​തി​നെ സം​ബ​ന്ധി​ച്ച് എ​ൽ​ഡി​എ​ഫ് കൗ​ണ്‍​സി​ല​ർ രാ​ജീ​വ് പു​ഷ്പാം​ഗ​ദ​നാ​ണ് കൗ​ണ്‍​സി​ലി​ൽ ചോ​ദ്യ​മു​ന്ന​യി​ച്ച​ത്.
ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചെ​യ​ർ​പേ​ഴ്സ​ണ്‍ ന​ൽ​കി​യ വി​ശ​ദീ​ക​ര​ണ​ത്തി​ൽ അ​വ്യ​ക്ത​ത വ​ന്ന​പ്പോ​ൾ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തി​രു​ന്ന ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി, അ​സി. എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നി​യ​ർ, മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രോ​ട് രാ​ജീ​വ് പു​ഷ്പാ​ഗ​ദ​ൻ വി​ശ​ദീ​ക​ര​ണം ആ​രാ​ഞ്ഞ​പ്പോ​ഴാ​ണ് ചെ​യ​ർ​പേ​ഴ്സ​ണ്‍ വി​ല​ക്കി​യ​ത്. കാ​ര്യ​ങ്ങ​ൾ ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ചോ​ദി​ക്ക​ണ്ട ത​ന്നോ​ട് മാ​ത്രം ചോ​ദി​ച്ചാ​ൽ മ​തി അ​താ​ണ് ന​ഗ​ര​സ​ഭാ ച​ട്ട​ത്തി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന​തെ​ന്നും ചെ​യ​ർ​പേ​ഴ്സ​ണ്‍ വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ ന​ഗ​ര​സ​ഭാ ച​ട്ടം അ​താ​ണെ​ങ്കി​ലും ഇ​വി​ടെ പ​തി​വാ​യു​ള്ള കീ​ഴ്‌വ​ഴ​ക്കം ഇ​ത​ല്ലെ​ന്നും മു​ൻ​പും കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​രോ​ട് വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും രാ​ജീ​വ് പു​ഷ്പാ​ഗ​ദ​ൻ പ​റ​ഞ്ഞു.
ന​ഗ​ര​സ​ഭാ ച​ട്ട​ങ്ങ​ളും നി​യ​മ​ങ്ങ​ളും നോ​ക്കി​യാ​ൽ ഇ​വി​ടെ പ​ല കാ​ര്യ​ത്തി​നും തീ​രു​മാ​നം ഉ​ണ്ടാ​വി​ല്ലെ​ന്നും ജ​ന​ങ്ങ​ളെ ബു​ദ്ധി​മു​ട്ടി​ക്കാ​തെ കാ​ര്യ​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​ന് എ​ല്ലാ​വ​രും വി​ട്ടു വീ​ഴ്ച​ക​ൾ​ക്ക് ത​യാ​റാ​ക​ണ​മെ​ന്ന് ബി​ജെ​പി അം​ഗം ബാ​ബു പ​ര​മേ​ശ്വ​ര​നും ചെ​യ​ർ​പേ​ഴ്സ​ണ്‍ കൗ​ണ്‍​സി​ല​റാ​യി​രു​ന്ന സ​മ​യ​ത്ത് കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ വി​ശ​ദീ​ക​ര​ണം ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട നി​ര​വ​ധി സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ന് പു​റ​ത്ത് ഭ​ര​ണ സ​മി​തി​യും ഉ​ദ്യോ​ഗ​സ്ഥ​രും ഒ​രേ ചി​ന്താ​ഗ​തി​യോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രാ​ണെ​ന്നും സി​പി​എം അം​ഗം ആ​ർ.​ഹ​രി​യും ചൂ​ണ്ടി​ക്കാ​ണി​ച്ചു. ച​ർ​ച്ച​യി​ൽ മ​റ്റ് കൗ​ണ്‍​സി​ല​ർ​മാ​രും കൂ​ടി ഇ​ട​പെ​ട്ട​തോ​ടെ പ്ര​ശ്നം ചൂ​ടേ​റി​യ ച​ർ​ച്ച​ക്കി​ട​യാ​ക്കി. മു​പ്പ​ത്ത​ഞ്ച് വാ​ർ​ഡു​ക​ളി​ലാ​യി ന​ഗ​ര​സ​ഭ​യി​ൽ പി​എം​എ​വൈ പ​ദ്ധ​തി​ക്ക് 807 ഗു​ണ​ഭോ​ക്താ​ക്ക​ളാ​ണു​ള​ള​ത്. 50,000 രൂ​പ ഗു​ണ​ഭോ​ക്തൃ വി​ഹി​തം ഉ​ൾ​പ്പെടെ മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ ഈ ​പ​ദ്ധ​തി​യി​ൽ 3,00,000 രൂ​പ​യാ​ണ് ഓ​രോ ഗു​ണ​ഭോ​ക്താ​വി​നും ന​ൽ​കി​യി​രു​ന്ന​ത്.​എ​ന്നാ​ൽ സ​ർ​ക്കാ​ർ നി​ർ​ദേ​ശ പ്ര​കാ​രം പി​എം​എ​വൈ പ​ദ്ധ​തി ലൈ​ഫ് മി​ഷ​നി​ൽ ല​യി​പ്പി​ച്ച​തി​നാ​ൽ ഗു​ണ​ഭോ​ക്തൃ വി​ഹി​ത​മി​ല്ലാ​തെ ഓ​രോ ഗു​ണ​ഭോ​ക്താ​വി​നും നാ​ലു ല​ക്ഷം രൂ​പ ല​ഭി​ക്കും. പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ട്ടി​രി​ക്കു​ന്ന ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് അ​വ​സാ​ന ഗ​ഡു തു​ക​യാ​യ 1,50,000 രൂ​പ അ​ടി​യ​ന്തര​മാ​യി ന​ൽ​കാ​ൻ കൗ​ണ്‍​സി​ൽ യോ​ഗം തീ​രു​മാ​നി​ച്ചു.