എ​ന്‍റെ വോ​ട്ട് എ​ന്‍റെ അ​വ​കാ​ശം; ബൈ​ക്ക് റാ​ലി ന​ട​ത്തി
Tuesday, April 16, 2019 10:11 PM IST
തൊ​ടു​പു​ഴ: ജെ​സി​ഐ ഇ​ടു​ക്കി, ജി​ല്ലാ ഭ​ര​ണ​കൂ​ടം, ന്യൂ​മാ​ൻ കോ​ള​ജ് എ​ൻ​സി​സി യൂ​ണി​റ്റ് എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ എ​ന്‍റെ വോ​ട്ട് എ​ന്‍റെ അ​വ​കാ​ശം സ​മ്മ​തി​ദാ​ന അ​വ​കാ​ശം വി​നി​യോ​ഗി​ക്കു​ന്ന​തി​ന് ജ​ന​ങ്ങ​ളെ ബോ​ധ​വ​ത്ക്ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ബൈ​ക്ക് റാ​ലി ന​ട​ത്തി. തൊ​ടു​പു​ഴ ത​ഹ​സിൽ​ദാ​ർ വി​നോ​ദ് രാ​ജ് ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. തു​ട​ർ​ന്ന് ടൗ​ണ്‍ ചു​റ്റി ഗാ​ന്ധി സ്ക്വ​യറിൽ ന​ട​ന്ന യോ​ഗ​ത്തി​ൽ വോ​ട്ടിം​ഗ് മെ​ഷീ​നെ​പ്പ​റ്റി​യും സ​മ്മ​തി​ദാ​ന അ​വ​കാ​ശ​ത്തെ​ക്കു​റി​ച്ചും സ്വീ​പ്പ് നോ​ഡൽ ഓ​ഫീ​സ​ർ​മാ​രാ​യ കെ.​എ​സ്. ശ്രീ​ക​ല, ശ്രീ​കാ​ന്ത് എം.​ആ​ർ., ജെസി​ഐ. മു​ൻ സോ​ണ്‍ പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഡോ. ​ഏ​ലി​യാ​സ് തോ​മ​സ്, ജി​ജി ജോ​സ​ഫ്, സോ​ണ്‍ ഡ​യ​റ​ക്ട​ർ ശ്രീ​ജി​ത്ത് ശ്രീ​ധ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.