തെ​ര​ഞ്ഞെ​ടു​പ്പ്; പ്ര​വ​ച​ന മ​ത്സ​രം
Tuesday, April 16, 2019 10:11 PM IST
മൂ​ല​മ​റ്റം: പ്രീ​മി​യ​ർ സ്കൂ​ൾ ട്രെ​യി​നിം​ഗ് പ്രോ​ഗ്രാ​മി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ച​ന മ​ത്സ​രം ന​ട​ത്തും. കേ​ര​ള​ത്തി​ലെ 20 ലോ​ക​്സ​ഭാ മ​ണ്ഡ​ല​ങ്ങ​ൾ ആ​സ്പ​ദ​മാ​ക്കി​യു​ള്ള മ​ത്സ​ര​ത്തി​ൽ 10 വ​യ​സി​നു​മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്ക് പ​ങ്കെ​ടു​ക്കാം.
ഓ​രോ​ മ​ണ്ഡ​ല​ങ്ങ​ളി​ലും ജ​യി​ക്കു​മെ​ന്ന് അ​നു​മാ​നി​ക്കു​ന്ന​യാ​ളു​ടെ പേ​ര് ഭൂ​രി​പ​ക്ഷം എ​ന്നി​വ രേ​ഖ​പ്പെ​ടു​ത്ത​ണം. അ​യ​യ്ക്കു​ന്ന​യാ​ളു​ടെ പേ​ര്, മേ​ൽ​വി​ലാ​സം, ഫോ​ണ്‍ ന​ന്പ​ർ എ​ന്നി​വ മ​റ്റൊ​രു ക​ട​ലാ​സി​ലെ​ഴു​തി പി​ൻ ചെ​യ്തി​രി​ക്ക​ണം. ര​ജി​സ്ട്രേ​ഷ​ൻ ഫീ​സാ​യി 20 രൂ​പ​യു​ടെ ത​പാ​ൽ സ്റ്റാ​ന്പ ഉ​ള്ള​ട​ക്കം ചെ​യ്തി​രി​ക്ക​ണം. താ​ത്പ​ര്യ​മു​ള്ള​വ​ർ 25നു ​മു​ന്പാ​യി റോ​യി .ജെ. ​ക​ല്ല​റ​ങ്ങാ​ട്ട് , കോ-​ഓ​ർ​ഡി​നേ​റ്റ​ർ , പ്രീ​മി​യ​ർ സ്കൂ​ൾ ട്രെ​യി​നിം​ഗ് പ്രോ​ഗ്രാം, മൂ​ല​മ​റ്റം പി​ഒ, ഇ​ടു​ക്കി, 685589 എ​ന്ന വി​ലാ​സ​ത്തി​ൽ എ​ൻ​ട്രി​ക​ൾ സ​മ​ർ​പ്പി​ക്ക​ണം. ഫോ​ണ്‍: 9497 2793 47.