പീ​രു​മേ​ടി​ന്‍റെ മ​നം ക​വ​ർ​ന്ന് ജോ​യ്സ് ജോ​ർ​ജ്
Tuesday, April 16, 2019 10:13 PM IST
ഇ​ടു​ക്കി : ജ​ന​പ​ങ്കാ​ളി​ത്തം​കൊ​ണ്ട് പു​തു ച​രി​ത​മെ​ഴു​തി പീ​രു​മേ​ട് ജ​ന​ത. വി​ക​സ​ന നാ​യ​ക​നെ വ​ര​വേ​ല്ക്കാ​ൻ ഒ​ഴു​കി​യെ​ത്തി​യ​ത് ആ​യി​ര​ങ്ങ​ൾ. കാ​ർ​ഷി​ക തോ​ട്ടം ജ​ന​ത​യു​ടെ സ​മ്മി​ശ്ര ഭൂ​മി​ക​യാ​യ പീ​രു​മേ​ടി​ന്‍റെ മ​നം ക​വ​ർ​ന്നാ​ണ് ജോ​യ്സ് ജോ​ർ​ജ് മ​ട​ങ്ങി​യ​ത്.
തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തു​കൊ​ണ്ടി​രി​ക്കെ ഉ​യ​ർ​ന്ന ആ​വേ​ശ തി​ര​ത​ള്ള​ലി​ൽ സ്വീ​ക​ര​ണ കേ​ന്ദ്ര​ങ്ങ​ൾ ജ​ന​നി​ബി​ഡമാ​യി. വൈ​വി​ധ്യം നി​റ​ഞ്ഞ പ​ര​ന്പ​രാ​ഗ​ത ശൈ​ലി​യി​ലു​ള്ള സ്വീ​ക​ര​ണം മു​ത​ൽ പു​ഷ്പാ​ലം​കൃ​ത​മാ​യ പ​രി​സ്ഥി​തി സൗ​ഹൃ​ദ​മാ​യ സ്വീ​ക​ര​ണം വ​രെ ഉ​ൾ​പ്പെ​ടു​ന്ന​താ​യി​രു​ന്നു പീ​രു​മേ​ട്ടി​ലെ സ്വീ​ക​ര​ണം. ഇ​ന്ന​ല​ത്തെ പ​ര്യ​ട​ന പ​രി​പാ​ടി​യോ​ടെ പീ​രു​മേ​ട് മ​ണ്ഡ​ല​ത്തി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി​യു​ടെ പൊ​തു പ​ര്യ​ട​നം അ​വ​സാ​നി​ച്ചു.
പ​ീരു​മേ​ടി​ന്‍റെ അ​തി​ർ​ത്തി പ്ര​ദേ​ശ​മാ​യ പെ​രു​വ​ന്താ​ന​ത്ത് നി​ന്നാ​യി​രു​ന്നു പ​ര്യ​ട​ന​ത്തി​ന്‍റെ തു​ട​ക്കം. രാ​വി​ലെ ഏ​ഴി​ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് ചെ​യ​ർ​മാ​ൻ സ്ക​റി​യ തോ​മ​സാ​ണ് പ​ര്യ​ട​ന പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.
കൊ​ക്ക​യാ​ർ, പീ​രു​മേ​ട് ഏ​ല​പ്പാ​റ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി​രു​ന്നു ഇ​ന്ന​ല​ത്തെ പ​ര്യ​ട​നം. രാ​ത്രി എ​ട്ടി​ന് നാ​ര​ക​ക്കു​ഴി​യി​ൽ സ​മാ​പി​ച്ചു. ഇ.​എ​സ്. ബി​ജി​മോ​ൾ എം​എ​ൽ​എ, പി.​എ​സ്. രാ​ജ​ൻ, ആ​ർ. തി​ല​ക​ൻ, ജോ​സ് ഫി​ലി​പ്പ്, ജോ​ർ​ജ് അ​ഗ​സ്റ്റി​ൻ, ആ​ന്‍റ​ണി ആ​ല​ഞ്ചേ​രി, കെ.​ടി. ബി​നു, എം.​ജെ. വാ​വ​ച്ച​ൻ, നി​ഷാ​ന്ത് പി. ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ വി​വി​ധ സ്വീ​ക​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​സം​ഗി​ച്ചു.
ഇ​ന്ന് ദേ​വി​കു​ള​ത്ത്
ചെ​റു​തോ​ണി : എ​ൽ​ഡി​എ​ഫ് സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി ജോ​യ്സ് ജോ​ർ​ജ് ഇ​ന്ന് ദേ​വി​കു​ളം മ​ണ്ഡ​ല​ത്തി​ൽ പ​ര്യ​ട​നം ന​ട​ത്തും.
രാ​വി​ലെ ഏ​ഴി​ന് മു​ട്ടു​കാ​ട് നി​ന്നാ​ണ് തു​ട​ക്കം. ബൈ​സ​ണ്‍​വാ​ലി പ​ഞ്ചാ​യ​ത്തി​ലെ പ​ര്യ​ട​ന​ത്തി​നു ശേ​ഷം മ​റ​യൂ​ർ, കാ​ന്ത​ല്ലൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പ​ര്യ​ട​നം ന​ട​ത്തും.