വ്യാ​പാ​ര​സ്ഥാ​പ​നം പു​ന​ർ​നി​ർ​മി​ക്കു​ന്ന​ത് ത​ട​ഞ്ഞു; ചെറുതോണിയിൽ പ്ര​തി​ഷേ​ധം
Tuesday, April 16, 2019 10:13 PM IST
ചെ​റു​തോ​ണി: ഇ​ടു​ക്കി അ​ണ​ക്കെ​ട്ടു തു​റ​ന്നു​വി​ട്ട​തി​നെ​തു​ട​ർ​ന്ന് ന​ശി​ച്ച വ്യാ​പാ​ര​സ്ഥാ​പ​നം പു​ന​ർ​നി​ർ​മി​ക്കു​ന്ന​ത് റ​വ​ന്യു അ​ധി​കൃ​ത​ർ ത​ട​ഞ്ഞ​തി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധം. പു​ന​ർ​നി​ർ​മി​ച്ച കെ​ട്ടി​ടം ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന​കം പൊ​ളി​ച്ചു​നീ​ക്കി​യി​ല്ലെ​ങ്കി​ൽ റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​ർ പൊ​ളി​ച്ചു​നീ​ക്കു​മെ​ന്ന് അ​റി​യി​ച്ച​തി​നെ​തു​ട​ർ​ന്ന് വ്യാ​പാ​രി​ക​ൾ ടൗ​ണി​ൽ പ്ര​തി​ഷേ​ധ​പ്ര​ക​ട​ന​വും ക​ട​യ്ക്കു​മു​ന്നി​ൽ യോ​ഗ​വും ധ​ർ​ണ​യും ന​ട​ത്തി.
എ​ഡി​എ​മ്മും പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യു​ൾ​പ്പെ​ടെ​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രും പോ​ലീ​സും എ​ത്തി​യ​തോ​ടെ ടൗ​ണ്‍ സം​ഘ​ർ​ഷാ​വ​സ്ഥ​യി​ലാ​യി. പ്ര​ശ്നം പ​രി​ഹ​രി​ക്കാ​നാ​യി വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റി​ൻ​സി സി​ബി എ​ഡി​എ​മ്മും ജി​ല്ലാ ക​ള​ക്ട​റു​മാ​യും സം​സാ​രി​ച്ചെ​ങ്കി​ലും ക​ട പൊ​ളി​ച്ചു​മാ​റ്റ​ണ​മെ​ന്ന് ഇ​രു​വ​രും നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു.
ഇ​തി​നെ​തു​ട​ർ​ന്ന് കൂ​ടു​ത​ൽ വ്യാ​പാ​രി​ക​ൾ സ്ഥ​ല​ത്തെ​ത്തി. പ്ര​ശ്നം കൂ​ടു​ത​ൽ രൂ​ക്ഷ​മാ​യ​തോ​ടെ ഉ​ദ്യോ​ഗ​സ്ഥ​ർ ത​ത്കാ​ല​ത്തേ​ക്ക് പി​ൻ​മാ​റി.
ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ൽ ജ​ല​നി​ര​പ്പു​യ​ർ​ന്ന​തി​നെ​തു​ട​ർ​ന്ന് ഷ​ട്ട​ർ തു​റ​ന്നു​വി​ട്ട് ചെ​റു​തോ​ണി​യി​ൽ​മാ​ത്രം അ​ൻ​പ​തി​ല​ധി​കം ക​ട​ക​ൾ ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. ക​ട​ക​ൾ ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് സ​ർ​ക്കാ​ർ ന​ഷ്ട​പ​രി​ഹാ​ര​മോ ക​ട പു​നഃ​സ്ഥാ​പി​ക്കാ​നു​ള്ള സൗ​ക​ര്യ​മോ ചെ​യ്തു​ന​ൽ​കി​യി​ട്ടി​ല്ല. വ്യാ​പാ​രി​ക​ൾ​ക്കു​ണ്ടാ​യ ന​ഷ്ടം വി​ല​യി​രു​ത്തു​ന്ന​തി​ന് ഉ​ദ്യോ​ഗ​സ്ഥ​രാ​രും ഇ​തു​വ​രെ വ​ന്നി​ട്ടി​ല്ല.
വ്യാ​പാ​ര​സ്ഥാ​പ​നം ന​ഷ്ട​പ്പെ​ട്ട പ​ല​രും സാ​ന്പ​ത്തി​ക​മാ​യി വ​ലി​യ ദു​രി​ത​ത്തി​ലാ​ണ്. മൂ​ന്നു​നി​ല കെ​ട്ടി​ട​ത്തി​ൽ ഹോ​ട്ട​ൽ ന​ട​ത്തി​യി​രു​ന്ന ആ​ല​ക്ക​ൽ ത​ങ്ക​ച്ച​നാ​ണ് ഏ​റ്റ​വും​കൂ​ടു​ത​ൽ ന​ഷ്ടം സം​ഭ​വി​ച്ച​ത്. ഹോ​ട്ട​ലി​നോ​ട​നു​ബ​ന്ധി​ച്ച് ഒ​രു​മു​റി വാ​ട​ക​യ്ക്കും ന​ൽ​കി​യി​രു​ന്നു. പ്ര​ള​യ​ത്തെ​തു​ട​ർ​ന്ന് ര​ണ്ടു കെ​ട്ടി​ട​ങ്ങ​ളും ഉ​പ​ക​ര​ണ​ങ്ങ​ളും ന​ഷ്ട​പ്പെ​ട്ടു. ഇ​തി​നെ​തു​ട​ർ​ന്ന് പ​ട്ടി​ണി​യി​ലാ​യ ത​ങ്ക​ച്ച​ൻ ഹോ​ട്ട​ൽ സ്ഥി​തി​ചെ​യ്തി​രു​ന്ന സ്ഥ​ല​ത്ത് ഒ​രു ത​ട്ടു​ക​ട​യാ​രം​ഭി​ക്കാ​ൻ പൈ​പ്പ് ഉ​പ​യോ​ഗി​ച്ച് ഷെ​ഡ് നി​ർ​മി​ക്കു​ന്ന​താ​ണ് റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​ർ ത​ട​ഞ്ഞ​ത്. ക​ട പൊ​ളി​ക്കാ​നു​ള്ള നീ​ക്ക​മു​ണ്ടാ​യാ​ൽ ചെ​റു​തോ​ണി​യി​ലെ മു​ഴു​വ​ൻ ക​ട​ക​ളും അ​ട​ച്ചി​ടു​മെ​ന്ന് വ്യാ​പാ​രി​ക​ൾ അ​റി​യി​ച്ചു.