വി​ശു​ദ്ധ വാ​രാ​ച​ര​ണം
Wednesday, April 17, 2019 10:02 PM IST
നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ ഇ​ന്ന് രാ​വി​ലെ 6.30-ന് ​പെ​സ​ഹാ തി​രു​ക​ർ​മ​ങ്ങ​ൾ ആ​രം​ഭി​ക്കും. ദു​ഖ​വെ​ള്ളി, ദു​ഖ​ശ​നി ദി​വ​സ​ങ്ങ​ളി​ലും രാ​വി​ലെ 6.30-ന് ​തി​രു​ക്ക​ർ​മ​ങ്ങ​ൾ ആ​രം​ഭി​ക്കും. ദു​ഖ​വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഒ​ന്പ​തി​ന് കു​രി​ശു​മ​ല ക​യ​റ്റം പ​ള്ളി​യി​ൽ​നി​ന്നും ആ​രം​ഭി​ക്കും.
തൂ​ക്കു​പാ​ലം സെ​ന്‍റ് ആ​ന്‍റ​ണീ​സ് ദേ​വാ​ല​യ​ത്തി​ൽ ഇ​ന്ന് രാ​വി​ലെ 7.30-ന് ​പെ​സ​ഹാ തി​രു​ക്ക​ർ​മ​ങ്ങ​ൾ ആ​രം​ഭി​ക്കും. ദു​ഖ​വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഏ​ഴി​ന് തി​രു​ക്ക​ർ​മ​ങ്ങ​ൾ, 8.30 ന് ​കു​രി​ശു​മ​ല ക​യ​റ്റം, ദു​ഖ​ശ​നി​യാ​ഴ്ച രാ​വി​ലെ 7.30-ന് ​തി​രു​ക്ക​ർ​മ​ങ്ങ​ൾ. ഈ​സ്റ്റ​ർ​ദി​ന തി​രു​ക്ക​ർ​മ​ങ്ങ​ൾ ശ​നി​യാ​ഴ്ച രാ​ത്രി 8.30ന് ​ദേ​വാ​ല​യ​ത്തി​ൽ ആ​രം​ഭി​ക്കും. മു​ണ്ടി​യെ​രു​മ അ​സം​പ്ഷ​ൻ ദേ​വാ​ല​യ​ത്തി​ൽ ഇ​ന്ന് രാ​വി​ലെ ഏ​ഴി​ന് പെ​സ​ഹാ തി​രു​ക്ക​ർ​മ​ങ്ങ​ൾ ആ​രം​ഭി​ക്കും. ദു​ഖ​വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഏ​ഴി​ന് തി​രു​ക്ക​ർ​മ​ങ്ങ​ൾ, ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് കു​രി​ശു​മ​ല ക​യ​റ്റം, ദു​ഖ​ശ​നി രാ​വി​ലെ ഏ​ഴി​ന് തി​രു​ക്ക​ർ​മ​ങ്ങ​ൾ. ഈ​സ്റ്റ​ർ ദി​ന​ത്തി​ൽ പു​ല​ർ​ച്ചെ ദേ​വാ​ല​യ​ത്തി​ൽ തി​രു​ക്ക​ർ​മ​ങ്ങ​ൾ ആ​രം​ഭി​ക്കും.

പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു

ഇ​ടു​ക്കി: അ​ഖി​ല കേ​ര​ള വി​ശ്വ​ക​ർ​മ മ​ഹാ​സ​ഭ എ​ൽ​ഡി​എ​ഫ് സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി ജോ​യ്സ് ജോ​ർ​ജി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച​താ​യി ഇ​ടു​ക്കി താ​ലൂ​ക്ക് യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് വി.​എം ബി​ജു, സെ​ക്ര​ട്ട​റി വി.​കെ. ഷൈ​ജു എ​ന്നി​വ​ർ പ​റ​ഞ്ഞു.