കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​നു വൈ​ദ്യു​തി ക​ണ​ക്ഷ​നി​ല്ല; കെഎ​സ്ഇ​ബി ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു
Wednesday, April 17, 2019 10:02 PM IST
വ​ണ്ടിപ്പെ​രി​യാ​ർ: കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​നാ​യി വ​ണ്ടി​പ്പെ​രി​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പു​തു​താ​യി നി​ർ​മി​ച്ച പ​ന്പ് ഹൗ​സി​ൽ വൈ​ദ്യു​തി ക​ണ​ക്ഷ​ൻ ന​ൽ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​ണ്ടി​പ്പെ​രി​യാ​ർ കെ ​എ​സ്ഇ​ബി ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു. കു​ടി​ശി​ക​യു​ള്ള കു​ടി​വെ​ള്ള പ​ദ്ധ​തി​യി​ൽ​ത​ന്നെ​യാ​ണ് പു​തി​യ ക​ണ​ക്ഷ​നാ​യി പ​ഞ്ചാ​യ​ത്ത് കെ ​എ​സ്ഇ​ബി​യെ സ​മീ​പി​ച്ച​തെ​ന്നും ഇ​തി​നാ​ൽ കു​ടി​ശി​ക തു​ക​യു​ടെ പ​കു​തി അ​ട​ച്ചാ​ൽ മാ​ത്ര​മേ പ​ഴ​യ വൈ​ദ്യു​തി ക​ണ​ക്ഷ​ൻ പു​നഃ​സ്ഥാ​പി​ക്കാ​ൻ ക​ഴി​യു​ക​യു​ള്ളൂ​വെ​ന്നു​മാ​ണ് കെ ​സ്ഇ​ബി അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം.
പ്ര​ശ്നം സം​ബ​ന്ധി​ച്ച് ര​ണ്ടു​മ​ണി​ക്കൂ​ർ ച​ർ​ച്ച ന​ട​ന്നെ​ങ്കി​ലും കു​ടി​ശി​ക അ​ട​യ്ക്കാ​തെ വൈ​ദ്യു​തി​ബ​ന്ധം ന​ൽ​കാ​നാ​കി​ല്ലെ​ന്ന നി​ല​പാ​ടി​ൽ കെ ​എ​സ്ഇ​ബി ഉ​റ​ച്ചു​നി​ന്ന​തോ​ടെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മു​ൻ​കൈ​യെ​ടു​ത്ത് കു​ടി​ശി​ക തു​ക ക​ണ്ടെ​ത്തി അ​ട​ച്ചു.
വ​ണ്ടി​പ്പെ​രി​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ആ​ന​ക്ക​യം കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ഉ​പ​ഭോ​ക്തൃ സ​മി​തി​യാ​ണ് 40000 രൂ​പ കെ ​എ​സ്ഇ​ബി​ക്ക് അ​ട​യ്ക്കാ​നു​ണ്ടാ​യി​രു​ന്ന​ത്. ഇ​തേ​ത്തു​ട​ർ​ന്ന് വ​ണ്ടി​പ്പെ​രി​യാ​ർ മേ​ലെ കൂ​ട​ല്ലൂ​ർ, പാ​റ​മ​ട, ക​ക്കി​ക​വ​ല, നെ​ല്ലി​മ​ല തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ കു​ടി​വെ​ള്ള വി​ത​ര​ണം മു​ട​ങ്ങു​ക​യാ​യി​രു​ന്നു.
25 ദി​വ​സ​മാ​യി കു​ടി​വെ​ള്ള വി​ത​ര​ണം മു​ട​ങ്ങി​യി​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നെ​തു​ട​ർ​ന്നാ​ണ് പ​ഞ്ചാ​യ​ത്ത് 13 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച പു​തി​യ പ​ന്പ് ഹൗ​സി​നാ​യു​ള്ള മോ​ട്ടോ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള സാ​ധ​ന സാ​മ​ഗ്രി​ക​ൾ വാ​ങ്ങി​യ​ത്. ഇ​തി​നു പു​തി​യ വൈ​ദ്യു​തി ക​ണ​ക്ഷ​ൻ ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് കെ ​എ​സ്ഇ​ബി​യെ പ​ഞ്ചാ​യ​ത്ത് സ​മീ​പി​ച്ച​ത്. തു​ട​ർ​ന്നാ​ണ് ഒ​രു പ​ന്പ് ഹൗ​സി​ൽ ര​ണ്ടു മോ​ട്ടോ​ർ പ്ര​വ​ർ​ത്തി​പ്പി​ക്കാ​നു​ള്ള ക​ണ​ക്ഷ​ൻ ന​ൽ​കാ​ൻ ക​ഴി​യി​ല്ലെ​ന്നും കു​ടി​ശി​ക​യു​ള്ള കു​ടി​വെ​ള്ള പ​ദ്ധ​തി​ക്ക് പു​തി​യ ക​ണ​ക്ഷ​ൻ ന​ൽ​കാ​ൻ ക​ഴി​യി​ല്ലെ​ന്നും ബോ​ർ​ഡ് നി​ല​പാ​ടു സ്വീ​ക​രി​ച്ച​ത്.
പ​കു​തി തു​ക അ​ട​ച്ച​തോ​ടെ വൈ​ദ്യു​തി ക​ണ​ക്ഷ​ൻ സ്ഥാ​പി​ച്ച് കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​നു​ള്ള ഏ​ർ​പ്പാ​ടു​ക​ൾ ന​ട​ത്തി.