അ​ഞ്ചുനാ​ടി​നെ ഇ​ള​ക്കിമ​റി​ച്ച് ഡീ​ൻ കു​ര്യാ​ക്കോ​സിന്‍റെ പര്യടനം
Thursday, April 18, 2019 11:17 PM IST
മ​റ​യൂ​ർ: അ​ഞ്ചുനാ​ടി​നെ ഇ​ള​ക്കി മ​റി​ച്ച് ഡീ​ൻ കു​ര്യാ​ക്കോ​സി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ​ര്യ​ട​നം ആ​വേ​ശ​ക്ക​ട​ലാ​യി മാ​റി. മേ​ഖ​ല​യി​ലെ ആ​ദി​വാ​സി കു​ടി​ക​ളി​ൽ ന​ട​ന്ന പ​ര്യ​ട​ന​ത്തി​നു ശേ​ഷം ആ​യി​ര​ങ്ങ​ൾ അ​ണിനി​ര​ന്ന റോ​ഡ് ഷോ ​ന​ട​ത്തി​യാ​ണ് അ​ഞ്ചു​നാ​ട് മേ​ഖ​ല ഒ​ന്നാ​കെ ഇ​ള​ക്കി മ​റി​ച്ച​ത്.
ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ൽ പ്ല​ക്കാ​ർ​ഡു​ക​ളും കൊ​ടി​തോ​ര​ണ​ങ്ങ​ളു​മാ​യി യു​വാ​ക്ക​ളു​ടെ സം​ഘം റോ​ഡ് ഷോ​യി​ൽ അ​ണി നി​ര​ന്നി​രു​ന്നു. വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ​യും താ​ല​പ്പൊ​ലി​യു​ടെ​യും അ​ക​ന്പ​ടി​യോ​ടെ ആ​വേ​ശ​പൂ​ർ​വ​മാ​ണ് പ്ര​വ​ർ​ത്ത​ക​ർ സ്ഥാ​നാ​ർ​ഥി​ക്ക് ഒാ​രോ കേ​ന്ദ്ര​ങ്ങ​ളി​ലും സ്വീ​ക​ര​ണം ഒ​രു​ക്കി​യ​ത്. സ്ഥാ​നാ​ർ​ഥി​ക്ക് അ​ഭി​വാ​ദ്യ​ങ്ങ​ൾ അ​ർ​പ്പി​ക്കാ​ൻ കു​ട്ടി​ക​ളും സ്ത്രീ​ക​ളും അ​ട​ക്കം നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളാ​ണ് വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ത്തി​ച്ചേ​ർ​ന്ന​ത്. രാ​വി​ലെ വ​ട്ട​വ​ട പ​ഞ്ചാ​യ​ത്തി​ലെ കൊ​ട്ട​ക്ക​ന്പൂ​രി​ൽ നി​ന്നാ​യി​രു​ന്നു സ്ഥാ​നാ​ർ​ഥി​യു​ടെ പ​ര്യ​ട​ന​ത്തി​ന് തു​ട​ക്കം.

കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​കെ. മ​ണി എ​ക്സ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ ജി. ​മു​നി​യാ​ണ്ടി, ബാ​ബു.​പി. കു​ര്യാ​ക്കോ​സ്, എം.​ബി സൈ​നു​ദ്ദീ​ൻ, ഡി. ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. അ​തിരാ​വി​ലെ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളാ​ണ് സ്ഥാ​നാ​ർ​ഥി​യെ കാ​ത്ത് വി​വി​ധ കു​ടിക​ളി​ൽ നി​ന്ന് കൊ​ട്ട​ക്ക​ന്പൂ​രി​ൽ എ​ത്തി​യി​രു​ന്ന​ത്. പ​ര​ന്പ​രാ​ഗ​ത രീ​തി​യി​ൽ ആ​ര​തി ഉ​ഴി​ഞ്ഞാ​ണ് ഇ​വ​ർ സ്ഥാ​നാ​ർ​ഥി​യെ സ്വീ​ക​രി​ച്ച​ത്. തു​ട​ർ​ന്നു കോ​വി​ലൂ​ർ, വ​ട്ട​വ​ട, പ​ഴ​ന്തോ​ട്ടം മേ​ഖ​ല​ക​ളി​ലും സ്ഥാ​നാ​ർ​ഥി​ക്ക് പ്രൗ​ഢഗം​ഭീ​ര സ്വീ​ക​ര​ണം ഒ​രു​ക്കി​യി​രു​ന്ന​ത്. ഇ​വി​ടെ നി​ന്ന് ദു​ർ​ഘ​ടം പി​ടി​ച്ച പാ​ത​യി​ലൂ​ടെ പ്ര​ത്യേ​ക ജീ​പ്പി​ൽ കി​ലോ​മീ​റ്റ​ർ സ​ഞ്ച​രി​ച്ച് ആ​ദി​വാ​സി ജ​ന​ത​യെ നേ​രി​ൽ ക​ണ്ട ശേ​ഷ​മാ​ണ് കാ​ന്ത​ല്ലൂ​ർ മേ​ഖ​ല​യി​ലെ​ത്തു​ന്ന​ത്. പ​ഞ്ചാ​യ​ത്തി​ലെ പെ​രു​മ​ല, പ​യ​സ് ന​ഗ​ർ, കോ​വി​ൽ ക​ട​വ്, പു​ത്തൂ​ർ, കീ​ഴാം​തൂ​ർ, കു​ള​ച്ചു വ​യ​ൽ കു​ടി, ചു​ര​ക്കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ലും സ്വീ​ക​ര​ണം ഒ​രു​ക്കി​യി​രു​ന്നു. തു​ട​ർ​ന്ന് ആ​യി​ര​ങ്ങ​ൾ അ​ണി​നി​ര​ന്ന റോ​ഡ് ഷോ ​ന​ട​ത്തി​യാ​ണ് മ​റ​യൂ​ർ ടൗ​ണി​ൽ സ്ഥാ​നാ​ർ​ഥി​ക്ക് സ്വീ​ക​ര​ണം ഒ​രു​ക്കി​യി​രു​ന്ന​ത്. അ​ഞ്ചു നാ​ട് നി​വാ​സി​ക​ളു​ടെ ഏ​തൊ​രാ​വ​ശ്യ​ങ്ങ​ൾ​ക്കും കൂ​ടെ​യു​ണ്ടാ​കു​മെ​ന്ന് ഉ​റ​പ്പു ന​ൽ​കി​യാ​ണ് ഡീ​ൻ മ​ട​ങ്ങി​യ​ത്.

ഉ​മ്മ​ൻ​ചാ​ണ്ടി 20ന് ​
ഇ​ടു​ക്കി​യി​ൽ

തൊ​ടു​പു​ഴ : ഇ​ടു​ക്കി ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ ജ​ന​വി​ധി തേ​ടു​ന്ന യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഡീ​ൻ കു​ര്യാ​ക്കോ​സി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണാ​ർ​ഥം മു​ൻ മു​ഖ്യ​മ​ന്ത്രി​യും എ ​ഐ സി ​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ ഉ​മ്മ​ൻ​ചാ​ണ്ടി 20ന് ​ജി​ല്ല​യി​ൽ പ​ര്യ​ട​നം ന​ട​ത്തും.

ഉ​ച്ച​ക​ഴി​ഞ്ഞ് 2.30നു ​അ​ടി​മാ​ലി, നാ​ലി​ന് ചെ​മ്മ​ണാ​ർ, 5.30ന് ​ക​ട്ട​പ്പ​ന, ഏ​ഴി​ന് വ​ണ്ടി​പ്പെ​രി​യാ​ർ, 8.30ന് ​മു​ണ്ട​ക്ക​യം 35-ാം മൈ​ൽ എ​ന്നീ കേ​ന്ദ്ര​ങ്ങ​ളി​ലെ പൊ​തു​സ​മ്മേ​ള​ന​ങ്ങ​ളി​ലും റോ​ഡ് ഷോ​യി​ലും പ​ങ്കെ​ടു​ക്കു​മെ​ന്ന് യു​ഡി​എ​ഫ് പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ എ​സ്. അ​ശോ​ക​നും ക​ണ്‍​വീ​ന​ർ അ​ല​ക്സ് കോ​ഴി​മ​ല​യും അ​റി​യി​ച്ചു.

ഭ​വ​ന സ​ന്ദ​ർ​ശ​നം

തൊ​ടു​പു​ഴ : ഇ​ടു​ക്കി ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ ജ​ന​വി​ധി തേ​ടു​ന്ന യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഡീ​ൻ കു​ര്യാ​ക്കോ​സി​ന്‍റെ തെ​രഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണാ​ർ​ഥം 1305 ബൂ​ത്തു​ക​ളി​ലും അ​താ​ത് യു​ഡി​എ​ഫ് നേ​താ​ക്ക​ൻ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ 20,21,22 തി​യ​തി​ക​ളി​ൽ ഭ​വ​ന സ​ന്ദ​ർ​ശ​നം ന​ട​ത്തും.