ഉ​രു​ൾ​പൊ​ട്ടി​യ ഭൂ​മി​യി​ൽ ഭീ​തി​യോ​ടെ വൃദ്ധദ​ന്പ​തി​ക​ൾ
Thursday, April 18, 2019 11:17 PM IST
നെ​ടു​ങ്ക​ണ്ടം: ഉ​രു​ൾ​പൊ​ട്ട​ൽ ന​ട​ന്ന സ്ഥ​ല​ത്തി​നു സ​മീ​പ​ത്താ​യി താ​മ​സി​ക്കു​ന്ന വ​യോ​ദ​ന്പ​തി​ക​ൾ ഭീ​തി​യി​ൽ. നെ​ടു​ങ്ക​ണ്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ർ​ഡി​ലെ പ​രി​വ​ർ​ത്ത​ന​മേ​ട്ടി​ൽ ചെ​രു​വി​ള പു​ത്ത​ൻ​വീ​ട് വാ​സു ആ​ചാ​രി​യും ഭാ​ര്യ ര​ത്ന​വ​ല്ലി​യു​മാ​ണ് ഭ​യ​ത്തോ​ടെ ഓ​രോ​ദി​വ​സ​വും അ​ന്തി​യു​റ​ങ്ങു​ന്ന​ത്. ഇ​വ​രു​ടെ വീ​ടി​നു സ​മീ​പ​ത്താ​യി ക​ഴി​ഞ്ഞ പ്ര​ള​യ​കാ​ല​ത്ത് വ​ലി​യ ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യി​രു​ന്നു. പി​ന്നീ​ട് വീ​ടി​നു മു​ക​ൾ​വ​ശ​ത്താ​യി ഭൂ​മി വി​ണ്ടു​കീ​റി​യ​താ​ണ് ഇ​വ​രെ ഭ​യ​പ്പെ​ടു​ത്തു​ന്ന​ത്. വീ​ടി​നു മു​ക​ൾ​വ​ശ​ത്തു​നി​ന്നാ​ണ് വ​ലി​യ ഉ​രു​ൾ പൊ​ട്ടി​യ​ത്. ഭാ​ഗ്യം​കൊ​ണ്ടാ​ണ് ഇ​വ​ർ അ​ന്ന് അ​പ​ക​ട​ത്തി​ൽ​നി​ന്നും ര​ക്ഷ​പ്പെ​ട്ട​ത്.​പ്ര​ള​യ​കാ​ല​ത്ത് ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ലാ​ണ് ക​ഴി​ഞ്ഞി​രു​ന്ന​ത്.
മ​ണ്‍​ക​ട്ട കെ​ട്ടി​യ പ​ഴ​യ വീ​ട്ടി​ലാ​ണ് ഇ​പ്പോ​ഴും ദ​ന്പ​തി​ക​ൾ താ​മ​സി​ക്കു​ന്ന​ത്. 40 വ​ർ​ഷ​ത്തോ​ളം പ​ഴ​ക്ക​മു​ള്ള​താ​ണ് വീ​ട്. ഭൂ​മി വി​ണ്ടു​കീ​റി​യ സ്ഥ​ല​ത്ത് പി​ന്നീ​ട് മ​ണ്ണും മ​റ്റും വ​ന്നു മൂ​ടി​യെ​ങ്കി​ലും വ​രു​ന്ന മ​ഴ​ക്കാ​ല​ത്ത് ഉ​രു​ൾ​പൊ​ട്ട​ൽ സാ​ധ്യ​ത ഏ​റെ​യാ​ണ്. ഇ​വ​ർ​ക്കു​ള്ള വ​സ്തു​വി​ൽ മ​റ്റൊ​രു വീ​ട് നി​ർ​മി​ക്കാ​നു​ള്ള സൗ​ക​ര്യ​വു​മി​ല്ല. അ​പ​ക​ടാ​വ​സ്ഥ ഇ​ല്ലാ​ത്ത മേ​ഖ​ല​യി​ൽ സ്ഥ​ലം വാ​ങ്ങി വീ​ടു​വ​യ്ക്കാ​നു​ള്ള സാ​ന്പ​ത്തി​ക സ്ഥി​തി​യും ഈ ​കു​ടും​ബ​ത്തി​നി​ല്ല. ഇ​തു​കൊ​ണ്ടു​ത​ന്നെ ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ൽ​നി​ന്നും ഇ​വ​ർ വീ​ണ്ടു​മെ​ത്തി​യ​ത് അ​പ​ക​ട​ഭീ​ഷ​ണി നേ​രി​ടു​ന്ന ഈ ​വീ​ട്ടി​ലേ​ക്കു​ത​ന്നെ​യാ​ണ്. ചെ​ങ്കു​ത്താ​യ മ​ല​യു​ടെ മ​ധ്യ​ഭാ​ഗ​ത്താ​യാ​ണ് ഇ​വ​രു​ടെ വീ​ട്. തൊ​ട്ട​ടു​ത്ത് മ​റ്റു​വീ​ടു​ക​ളു​മി​ല്ല. സാ​ന്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം​നി​ൽ​ക്കു​ന്ന ഈ ​വ​യോ ദ​ന്പ​തി​ക​ൾ​ക്ക് അ​പ​ക​ട​ഭീ​ഷ​ണി​യി​ല്ലാ​ത്ത സ്ഥ​ല​ത്ത് വാ​സ​യോ​ഗ്യ​മാ​യ ഒ​രു വീ​ട് ല​ഭി​ക്ക​ണ​മെ​ന്ന​താ​ണ് സ്വ​പ്നം.