ഷെ​ഡും കൃ​ഷി​യും കാ​ട്ടാ​ന ത​ക​ർ​ത്തു
Thursday, April 18, 2019 11:17 PM IST
മ​റ​യൂ​ർ: മൂ​ന്നാ​ർ പ​ഞ്ചാ​യ​ത്തി​ലെ ത​ല​യാ​ർ തേ​യി​ല എ​സ്റ്റേ​റ്റി​ലെ ല​യ​ങ്ങ​ളി​ൽ ഒ​റ്റ​യാ​ന്‍റെ ആ​ക്ര​മ​ണം. ഷെ​ഡു​ക​ളും തൊ​ഴി​ലാ​ളി​ക​ളു​ടെ വാ​ഴ​ക്കൃ​ഷി​യും ത​ക​ർ​ത്ത ആ​ന ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ടു​മു​ത​ൽ മൂ​ന്നു മ​ണി​ക്കൂ​ർ ല​യ​ങ്ങ​ളു​ടെ ഇ​ട​വ​ഴി​ക​ളി​ൽ ഭീ​തി​പ​ട​ർ​ത്തി നി​ല​യു​റ​പ്പി​ച്ചു. മെ​യ്യ​ഴ​ക​ൻ ക​റു​പ്പു​സ്വാ​മി​യു​ടെ ഷെ​ഡ് പൂ​ർ​ണ​മാ​യും ത​ക​ർ​ത്തു.
തൊ​ഴി​ലാ​ളി ല​യ​ങ്ങ​ളു​ടെ സ​മീ​പ​ത്ത് തൊ​ഴി​ലാ​ളി​ക​ളു​ടെ വാ​ഴ​ക്കൃ​ഷി വ്യാ​പ​ക​മാ​യി ന​ശി​പ്പി​ച്ചു. ഒ​ട്ടും സു​ര​ക്ഷി​ത​മ​ല്ലാ​ത്ത ല​യ​ങ്ങ​ളി​ൽ പു​ല​ർ​ച്ച​യോ​ടെ എ​ത്തി​യ ഒ​റ്റ​യാ​ൻ മ​ട​ങ്ങും​വ​രെ തൊ​ഴി​ലാ​ളി​ക​ളും കു​ടും​ബാം​ഗ​ങ്ങ​ളും മ​ര​ണ​ഭ​യ​ത്തോ​ടെ​യാ​ണ് ക​ഴി​ഞ്ഞ​ത്. തേ​യി​ല തോ​ട്ട​ങ്ങ​ളി​ൽ നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ന്ന കാ​ട്ടാ​ന​കു​ട്ട​ങ്ങ​ളും ഒ​റ്റ​യാ​ൻ​മാ​രും ക​ഴി​ഞ്ഞ കു​റേ മാ​സ​ങ്ങ​ളാ​യി പ​ക​ൽ​സ​മ​യ​ത്തു​പോ​ലും തേ​യി​ല തോ​ട്ട​ങ്ങ​ളി​ൽ ജോ​ലി​യെ​ടു​ക്കു​വാ​ൻ ക​ഴി​യാ​ത്ത​വി​ധം ഭീ​തി പ​ട​ർ​ത്തി​യി​രി​ക്കു​ക​യാ​ണ്.