ദു​ഃഖ​വെ​ള്ളി ആ​ച​ര​ണം
Thursday, April 18, 2019 11:17 PM IST
ക​ണ​യ​ങ്ക​വ​യ​ൽ: സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​ണ്ട​ക്ക​യം ഫൊ​റോ​ന​യി​ലെ വി​വി​ധ ഇ​ട​വ​ക​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഇ​ന്ന് പാ​ഞ്ചാ​ലി​മേ​ട് മ​രി​യ​ൻ കു​രി​ശു​മു​ടി​യി​ൽ ദു​ഃഖ​വെ​ള്ളി ആ​ച​രി​ക്കും. വൈ​കു​ന്നേ​രം നാ​ലി​ന് കു​രി​ശി​ന്‍റെ വ​ഴി ആ​രം​ഭി​ക്കും. ബ്ര​ദ​ർ ആ​ന്‍റോ പേ​ഴും​കാ​ട്ടി​ൽ സ​ന്ദേ​ശം ന​ൽ​കും. എ​സ്എം​വൈ​എ​മ്മിന്‍റെ​യും കൂ​ട്ടാ​യ്മ​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ കു​രി​ശു​മു​ടി​യി​ൽ തീ​ർ​ഥാ​ട​ക​ർ​ക്ക് ആ​വ​ശ്യ​മാ​യ ഒ​രു​ക്ക​ങ്ങ​ൾ ന​ട​ത്തി.

ഉ​ദ്ഘാ​ട​നം ചെ​യ്തു

വ​ണ്ടി​പ്പെ​രി​യാ​ർ: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മ്ലാ​മ​ല ക​ള്ളി​ക്ക​ൽ കു​ടി​വെ​ള്ള പ​ദ്ധ​തി ഉ​ദ്ഘാ​ട​നം​ചെ​യ്തു. അ​ൻ​പ​തോ​ളം കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് പ​ദ്ധ​തി​യു​ടെ പ്ര​യോ​ജ​നം ല​ഭി​ക്കു​ന്ന​ത്. വാ​ർ​ഡ് മെ​ന്പ​ർ കെ.​കെ. സു​രേ​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ര​ണ്ടു​ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച് ക​ള്ളി​ക്ക​ൽ മു​ത​ൽ കു​രി​ശു​പ​ള്ളി വ​രെ​യു​ള്ള ഭാ​ഗ​ത്ത് പൈ​പ്പു​ക​ൾ സ്ഥാ​പി​ച്ച് കു​ടി​വെ​ള്ളം വി​ത​ര​ണം ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ റോ​ഡു​പ​ണി ന​ട​ന്ന​തോ​ടെ പൈ​പ്പു​ക​ൾ മാ​റ്റേ​ണ്ടി​വ​ന്നു. ഇ​തി​നെ​തു​ട​ർ​ന്ന് മു​ട​ങ്ങി​യ കു​ടി​വെ​ള്ള വി​ത​ര​ണ​മാ​ണ് നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​നഃ​സ്ഥാ​പി​ച്ച​ത്.