ജി​ല്ലാ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ്: മ​ല​ങ്ക​ര ജ​ലാ​ശ​യ​ത്തി​ലെ മാ​ലി​ന്യം നീ​ക്കി
Saturday, April 20, 2019 10:18 PM IST
അ​റ​ക്കു​ളം : മ​ല​ങ്ക​ര ജ​ലാ​ശ​യ​ത്തി​ൽ മാ​ലി​ന്യം ത​ള്ളി​യ​ത് ജി​ല്ലാ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വി​നെ തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ഇ​ട​പെ​ട്ട് നീ​ക്കം ചെ​യ്തു.
കു​ടി​വെ​ള്ള​ത്തി​ൽ ത​ള്ളി​യ മാ​ലി​ന്യം നീ​ക്കം ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഐ​എ​ൻ​ടി​യു​സി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​ബി​ൻ ഇ​ട്ടി​യ്ക്ക​ൽ മ​ല​ങ്ക​ര ജ​ലാ​ശ​യ​ത്തി​ൽ ഇ​റ​ങ്ങി ഭീ​ഷ​ണി മു​ഴ​ക്കി​യി​രു​ന്നു.
ഈ ​സ​മ​യം ഇ​തു​വ​ഴി ക​ട​ന്നു വ​ന്ന ജി​ല്ലാ ക​ള​ക്ട​റു​ടെ വാ​ഹ​ന​ത്തി​നു നാ​ട്ടു​കാ​ർ കൈ ​കാ​ണി​ച്ച് നി​ർ​ത്തു​ക​യും ക​ള​ക്ട​ർ എ​ച്ച്. ദി​നേ​ശ​നെ വി​വ​രം ധ​രി​പ്പി​ക്കു​ക​യും ചെ​യ്തു. ക​ള​ക്ട​ർ സം​ഭ​വ​സ്ഥ​ല​ത്ത് ഇ​റ​ങ്ങു​ക​യും മാ​ലി​ന്യം ജ​ലാ​ശ​യ​ത്തി​ൽ നി​ക്ഷേ​പി​ച്ചി​രി​ക്കു​ന്ന​ത് കാ​ണു​ക​യും ചെ​യ്തു.
ത​ങ്ങ​ളു​ടെ കു​ടി​വെ​ള്ള​ത്തി​ലാ​ണ് മാ​ലി​ന്യം ക​ല​ർ​ത്തി​യ​തെ​ന്നും ഇ​തി​നെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും മാ​ലി​ന്യം നീ​ക്കു​ന്ന​തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും ജ​ന​ങ്ങ​ൾ ക​ള​ക്ട​റോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ക​ള​ക്ട​ർ വി​വ​രം ആ​രോ​ഗ്യ വ​കു​പ്പി​നെ അ​റി​യി​ക്കു​ക​യും മാ​ലി​ന്യം നീ​ക്കം ചെ​യ്യു​ന്ന​തി​ന് വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​മെ​ന്നും വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.
ഇ​തി​നി​ടെ റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ സം​ഭ​വ സ്ഥ​ല​ത്ത് എ​ത്തു​ക​യും ജി​ല്ലാ ക​ള​ക്ട​റു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യും ചെ​യ്തു. അ​റ​ക്കു​ളം പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും, എം​എ​ൽ​എ​യും ചേ​ർ​ന്ന് മാ​ലി​ന്യം കോ​രി നീ​ക്കു​ന്ന​തി​നു വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.