വി​ജ​യ പ്ര​തീ​ക്ഷ വാ​നോ​ളം ഉ​യ​ർ​ത്തി ആ​ത്മ​വി​ശ്വാ​സം കൈ​മു​ത​ലാ​ക്കി ഡീ​ൻ
Saturday, April 20, 2019 10:18 PM IST
നെ​ടു​ങ്ക​ണ്ടം: ആ​ത്മ​വി​ശ്വാ​സം കൈ​മു​ത​ലാ​ക്കി വി​ജ​യ പ്ര​തീ​ക്ഷ വാ​നോ​ളം ഉ​യ​ർ​ത്തി യു​ഡി​എ​ഫ് സ്ഥാാ​നാ​ർ​ഥി ഡീ​ൻ കു​ര്യാ​ക്കോ​സി​ന്‍റെ തെ​ര​ഞ്ഞൈ​ടു​പ്പ് പ്ര​ചാ​ര​ണം അ​വ​സാ​ന ലാ​പ്പി​ൽ.
ഇ​ന്നു വൈ​കു​ന്നേ​രം തൊ​ടു​പു​ഴ​യി​ൽ ന​ട​ക്കു​ന്ന ക​ലാ​ശ​ക്കൊ​ട്ടോ​ടെ സ്ഥാ​നാാ​ർ​ഥി​യു​ടെ പ​ര​സ്യ പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​മാ​പി​ക്കും. ഇ​ന്ന​ലെ ഉ​ടു​ന്പ​ൻ​ചോ​ല നി​യോ​ജ​ക മ​ണ്ഡ​ഡ​ല​ത്തി​ലെ കു​ടി​യേ​റ്റ മേ​ഖ​ല​ക​ളി​ലാ​യി​രു​ന്നു ഡീ​നി​ന് സ്വീ​ക​ര​ണം ഒ​രു​ക്കി​യി​രു​ന്ന​ത്. ത​ങ്ങ​ളു​ടെ സ്വ​ന്തം സ്ഥാ​നാ​ർ​ഥി​യെ നെ​ഞ്ചി​ലേ​റ്റി​യാ​ണ് ഉ​ടു​ന്പ​ൻ​ചോ​ല നി​വാ​സി​ക​ൾ ഓ​രോ മേ​ഖ​ല​യി​ലും സ്വീ​ക​രി​ച്ച​ന​യി​ച്ച​ത്.. ബൈ​ക്ക് റാ​ലി​യും കൊ​ടി​തോ​ര​ണ​ങ്ങ​ളും പ്ല​ക്കാ​ർ​ഡു​ക​ളും കൈ​യി​ലേ​ന്തി​യു​ള്ള റോ​ഡ് ഷോ​യും പ്ര​ചാ​ര​ണ​ത്തി​ന് കൊ​ഴു​പ്പേ​കി.
നാ​ട്ടു​കാ​രു​ടെ ഏ​തു വി​ഷ​യ​ങ്ങ​ൾ​ക്കും എ​പ്പോ​ഴും കൂ​ടെ​യു​ണ്ടാ​കു​മെ​ന്ന് ഉ​റ​പ്പു ന​ൽ​കി​യാ​ണ് സ്ഥാ​നാ​ർ​ഥി ഓ​രോ സ്വീ​ക​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലൂ​ടെ​യും ക​ട​ന്ന് പോ​യ​ത്. ആ​ന​ക്ക​ല്ലി​ൽ നി​ന്നാ​ണ് ഇ​ന്ന​ല​ത്തെ പ​ര്യ​ട​നം ആ​രം​ഭി​ച്ച​ത്. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം കു​ട്ടി ക​ല്ലാ​ർ പ​ര്യ​ട​ന പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. സേ​നാ​പ​തി വേ​ണു, പി.​പി. സു​ലൈ​മാ​ൻ റാ​വു​ത്ത​ർ, ജി​ൻ​സ​ണ്‍ വ​ർ​ക്കി, ജോ​ർ​ജ് ക​രി​മ​റ്റം, എം.​എ​ൻ. ഗോ​പി, ജോ​സ് പാ​ല​ത്തി​നാ​ൽ, കെ.​ടി. മൈ​ക്കി​ൾ, തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്നു പു​ഷ്പ ക​ണ്ടം, കോ​ന്പ​യാ​ർ, നെ​ടു​ങ്ക​ണ്ടം കി​ഴ​ക്കേ ക​വ​ല, പ​ടി​ഞ്ഞാ​റേ ക​വ​ല, പാ​റ​ത്തോ​ട്, തി​ങ്ക​ൾ കാ​ട്, കു​ത്തു​ങ്ക​ൽ, മു​ക്കു​ടി​ൽ, മാ​ങ്ങാ​ത്തൊ​ട്ടി, പ​ഴ​യ വി​ടു​തി, പ​ന്നി​യാ​ർ​കു​ട്ടി, ശ്രീ​നാ​രാ​യ​ണ​പു​രം, രാ​ജാ​ക്കാ​ട്, രാ​ജ​കു​മാ​രി സൗ​ത്ത്, രാ​ജ​കു​മാ​രി നോ​ർ​ത്ത്, കു​രു​വി​ള സി​റ്റി, എ​സ്റ്റേ​റ്റ് പൂ​പ്പാ​റ, മൂ​ല​ത്ത​റ, ശാ​ന്ത​ൻ​പാ​റ പ​ള്ളി​ക്കു​ന്ന്, സേ​നാ​പ​തി, വ​ട്ട​പ്പാ​റ , ചെ​മ്മ​ണ്ണാ​ർ , ക​ല്ലു​പാ​ലം എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്വീ​ക​ര​ണം ഏ​റ്റു​വാ​ങ്ങി ഉ​ടു​ന്പ​ൻ​ചോ​ല​യി​ൽ പ​ര്യ​ട​നം സ​മാ​പി​ച്ചു.

സ​മാ​പ​നം ഇ​ന്ന്

ഇ​ടു​ക്കി:​ഡീ​ൻ കു​ര്യാ​ക്കോ​സി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ​ര്യ​ട​ന പ​രി​പാ​ടി​ക​ളു​ടെ സ​മാ​പ​നം ഇ​ന്ന് തൊ​ടു​പു​ഴ മു​നി​സി​പ്പാ​ലി​റ്റി​യി​ൽ ന​ട​ക്കും. തൊ​ടു​പു​ഴ, മു​ള്ള​രി​ങ്ങാ​ട്ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്ഥാ​നാ​ർ​ഥി​യു​ടെ റോ​ഡ് ഷോ​യും ന​ട​ക്കും. ഇ​തു കൂ​ടാ​തെ എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും റോ​ഡ് ഷോ​യും ക​ലാ​ശ​ക്കൊ​ട്ടും ന​ട​ക്കു​മെ​ന്ന് യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ എ​സ്.​അ​ശോ​ക​ൻ,ക​ണ്‍​വീ​ന​ർ അ​ല​ക്സ് കോ​ഴി​മ​ല എ​ന്നി​വ​ർ അ​റി​യി​ച്ചു.