പ​ന്നി​യാ​ർ​കു​ട്ടി​യി​ൽ വീ​ണ്ടും മ​ണ്ണി​ടി​ച്ചി​ൽ
Sunday, April 21, 2019 9:55 PM IST
രാ​ജാ​ക്കാ​ട്: പ്ര​ള​യ​കാ​ല​ത്ത് മ​ല​യി​ടി​ച്ചി​ലി​ൽ ത​ക​ർ​ന്ന പ​ന്നി​യാ​ർ​കു​ട്ടി​യി​ൽ വീ​ണ്ടും മ​ണ്ണി​ടി​ച്ചി​ൽ. മ​ഴ​യി​ൽ മ​ണ്ണ് ഇ​ടി​ഞ്ഞു​വീ​ഴു​ന്ന​തും റോ​ഡി​ൽ ഗ​താ​ഗ​ത ത​ട​സ​വും പ​തി​വാ​കു​ക​യാ​ണ്.

പ്ര​ള​യ​കാ​ല​ത്ത് ഇ​ടി​ഞ്ഞു​നി​ന്ന മ​ണ്ണ് മാ​റ്റു​ന്ന​തി​ന് പൊ​തു​മ​രാ​മ​ത്ത് ശ്ര​മം​ന​ട​ത്തി​യ​പ്പോ​ൾ ചി​ല​ർ ത​ട​സം നി​ന്ന​താ​ണ് ക​ഴി​ഞ്ഞ​ദി​വ​സം പെ​യ്ത മ​ഴ​യി​ൽ റോ​ഡി​ലേ​ക്ക് മ​ണ്ണു​പ​തി​ച്ച് വീ​ണ്ടും ഗ​താ​ഗ​ത​ത​ട​സ​മു​ണ്ടാ​കാ​ൻ കാ​ര​ണം.

രാ​ജാ​ക്കാ​ട് - പൊ​ൻ​മു​ടി - ക​ല്ലാ​ർ​കു​ട്ടി സം​സ്ഥാ​ന പാ​ത​യി​ലെ കു​ടി​യേ​റ്റ പ്ര​ദേ​ശ​വും ചെ​റു വാ​ണി​ജ്യ കേ​ന്ദ്ര​വു​മാ​യ പ​ന്നി​യാ​ർ​കു​ട്ടി​യി​ൽ ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ലെ തോ​രാ​മ​ഴ​യി​ൽ മ​ല​യി​ടി​ഞ്ഞ​തി​നെ​ത്തുട​ർ​ന്ന് ഒ​ൻ​പ​ത് ക​ട​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി കെ​ട്ടി​ട​ങ്ങ​ളും വീ​ടു​ക​ളും ത​ക​ർ​ന്നി​രു​ന്നു. ക​ച്ച​വ​ട കേ​ന്ദ്രം​ത​ന്നെ ഇ​ല്ലാ​താ​യി. റോ​ഡി​ലേ​ക്ക് മ​ല ഇ​ടി​ഞ്ഞു​വീ​ണ​തി​നെ​ത്തു​ട​ർ​ന്ന് മു​ട​ങ്ങി​യ ഗ​താ​ഗ​തം 20 ദി​വ​സ​ത്തി​നു ശേ​ഷ​മാ​ണ് നീ​ക്കി​യ​ത്.

തു​ട​ർ​ന്നു​വ​ന്ന മ​ഴ​ക​ളി​ൽ കൂ​ടു​ത​ൽ മ​ണ്ണി​ടി​ഞ്ഞു​വീ​ഴു​ക​യും മ​ല​മു​ക​ളി​ൽ​നി​ന്നും ചെ​ളി ഒ​ഴു​കി​യി​റ​ങ്ങു​ക​യും ചെ​യ്ത​തി​നെ​തു​ട​ർ​ന്ന് പ​ല​ത​വ​ണ ഗ​താ​ഗ​തം മു​ട​ങ്ങി​യി​രു​ന്നു.

റോ​ഡി​ൽ അ​ക​പ്പെ​ട്ട കാ​ർ ര​ണ്ട​ടി​യി​ലേ​റെ ഉ​യ​ര​ത്തി​ൽ ചെ​ളി​ക​യ​റി മൂ​ടി​യ സം​ഭ​വ​വും ഉ​ണ്ടാ​യി.
ശ​നി​യാ​ഴ്ച രാ​ത്രി​യി​ൽ പ്ര​ദേ​ശ​ത്ത് പെ​യ്ത ക​ന​ത്ത മ​ഴ​യി​ൽ മ​ല​മു​ക​ളി​ൽ​നി​ന്നും വീ​ണ്ടും വെ​ള്ള​വും ചെ​ളി​യും ഒ​ഴു​കി​യി​റ​ങ്ങി​യ​തി​നെ​തു​ട​ർ​ന്ന് മു​ട​ങ്ങി​യ ഗ​താ​ഗ​തം ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് പു​ന​രാ​രം​ഭി​ച്ച​ത്.

നൂ​റ​ടി​യി​ലേ​റെ ഉ​യ​ര​ത്തി​ൽ കു​ത്ത​നെ ഇ​ടി​ഞ്ഞു​നി​ൽ​ക്കു​ന്ന മ​ല​യു​ടെ ചു​വ​ട്ടി​ലൂ​ടെ ഭീ​തി​യോ​ടെ​യാ​ണ് വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന​ത്. മ​ഴ തു​ട​ർ​ന്നാ​ൽ കൂ​ടു​ത​ൽ ഇ​ടി​യു​ന്ന സ്ഥി​തി​യു​മു​ണ്ട്.
റോ​ഡി​ന്‍റെ ക​ട്ടിം​ഗ് സൈ​ഡി​ൽ ബ​ല​വ​ത്താ​യ സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മി​ച്ച് മ​ണ്ണി​ടി​ച്ചി​ൽ ഭീ​ഷ​ണി ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.