ആ​വേ​ശം കൊ​ടി​കു​ത്തി നെ​ടു​ങ്ക​ണ്ട​ത്ത് കൊ​ട്ടി​ക്ക​ലാ​ശം
Sunday, April 21, 2019 9:55 PM IST
നെ​ടു​ങ്ക​ണ്ടം: ആ​യി​ര​ങ്ങ​ളു​ടെ ആ​വേ​ശ​ത്തി​മി​ർ​പ്പി​ൽ നെ​ടു​ങ്ക​ണ്ട​ത്ത് ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ​ര​സ്യ​പ്ര​ചാ​ര​ണ​ത്തി​നു കൊ​ട്ടി​ക്ക​ലാ​ശ​മാ​യി. മൂ​ന്നു മു​ന്ന​ണി​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​ക​ർ അ​ണി​നി​ര​ന്ന​തോ​ടെ നെ​ടു​ങ്ക​ണ്ടം ടൗ​ണ്‍ ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ വീ​ർ​പ്പു​മു​ട്ടി. പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ലു​ള്ള കൈ​യാ​ങ്ക​ളി പോ​ലീ​സും നേ​താ​ക്ക​ളും ഇ​ട​പെ​ട്ട് ത​ട​ഞ്ഞു.
യു​ഡി​എ​ഫ്, എ​ൽ​ഡി​എ​ഫ്, എ​ൻ​ഡി​എ മു​ന്ന​ണി​ക​ളു​ടെ കൊ​ട്ടി​ക്ക​ലാ​ശം കാ​ണാ​ൻ നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളും പാ​ത​യോ​ര​ങ്ങ​ളി​ൽ അ​ണി​നി​ര​ന്നു. പ്ര​ക​ട​ന​ങ്ങ​ൾ​ക്കു മു​ന്നി​ലാ​യി നൂ​റു​ക​ണ​ക്കി​ന് ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ അ​ണി​നി​ര​ന്നു. പാ​ർ​ട്ടി പ​താ​ക​ക​ളും സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ഫോ​ട്ടോ​യും ചി​ഹ്ന​ങ്ങ​ളും ആ​ലേ​ഖ​നം​ചെ​യ്ത ബോ​ർ​ഡു​ക​ളും അ​ല​ങ്ക​രി​ച്ച വാ​ഹ​ന​ങ്ങ​ളും കൂ​റ്റ​ൻ ക​ട്ടൗ​ട്ടു​ക​ളും നി​ര​ന്ന പ്ര​ക​ട​ന​ത്തി​ന് കൊ​ഴു​പ്പേ​കാ​ൻ വാ​ദ്യ​മേ​ള​ങ്ങ​ളു​മു​ണ്ടാ​യി​രു​ന്നു.
എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ പ​ഞ്ചാ​യ​ത്ത് യു​പി സ്കൂ​ൾ പ​രി​സ​ര​ത്തു​നി​ന്നു​മാ​ണ് പ്ര​ക​ട​നം ആ​രം​ഭി​ച്ച​ത്. ടൗ​ണ്‍​ചു​റ്റി ബ​സ് സ്റ്റാ​ൻ​ഡി​ലെ​ത്തി തി​രി​കെ എ​സ്എ​ൻ​ഡി​പി ജം​ഗ്ഷ​നി​ൽ സ​മാ​പി​ച്ചു. യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ യൂ​ണി​യ​ൻ ബാ​ങ്ക് പ​രി​സ​ര​ത്തു​നി​ന്നും പ്ര​ക​ട​നം ആ​രം​ഭി​ച്ച് കി​ഴ​ക്കേ​ക്ക​വ​ല​യി​ലെ​ത്തി തി​രി​കെ പ​ടി​ഞ്ഞാ​റേ​ക്ക​വ​ല​യി​ൽ അ​വ​സാ​നി​പ്പി​ച്ചു. എ​ൻ​ഡി​എ​യു​ടെ പ്ര​ക​ട​നം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് പ​രി​സ​ര​ത്തു​നി​ന്നും ആ​രം​ഭി​ച്ച് കു​രി​ശു​പ​ള്ളി​ക്ക​വ​ല​യി​ൽ അ​വ​സാ​നി​പ്പി​ച്ചു.
ഇ​തി​നി​ടെ പ​ല​ത​വ​ണ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​രും ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ലും എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​രും യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ലും വാ​ക്കേ​റ്റ​വും ഉ​ന്തും ത​ള്ളു​മു​ണ്ടാ​യി. സി​ഐ റെ​ജി എം. ​കു​ന്നി​പ്പ​റ​ന്പ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സും മൂ​ന്നു മു​ന്ന​ണി​ക​ളു​ടെ​യും മു​തി​ർ​ന്ന നേ​താ​ക്ക​ളും ഇ​ട​പെ​ട്ട് സം​ഘ​ർ​ഷ​സാ​ധ്യ​ത ഒ​ഴി​വാ​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി എ​ൻ​ഡി​എ​യു​ടെ പ്ര​ക​ട​നം കു​രി​ശു​പ​ള്ളി​ക്ക​വ​ല​യി​ൽ അ​വ​സാ​നി​പ്പി​ക്കാ​ൻ പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​ക​ട​നം അ​വ​സാ​നി​ച്ച​തി​നു​ശേ​ഷം മു​ന്ന​ണി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ യോ​ഗ​വും സം​ഘ​ടി​പ്പി​ച്ചു.
പ്ര​വ​ർ​ത്ത​ക​രു​മാ​യെ​ത്തി​യ വാ​ഹ​ന​ങ്ങ​ളും തെ​ര​ഞ്ഞെ​ടു​പ്പ് ആ​വ​ശ്യ​ത്തി​നാ​യി കൊ​ണ്ടു​വ​ന്ന വാ​ഹ​ന​ങ്ങ​ളും ബ​സു​ക​ളും സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളും ഒ​ന്ന​ര മ​ണി​ക്കൂ​റോ​ളം വ​ഴി​യി​ൽ കു​ടു​ങ്ങി. പ്ര​ക​ട​ന​ങ്ങ​ൾ അ​വ​സാ​നി​ച്ച​തി​നു​ശേ​ഷ​മാ​ണ് ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ക്കാ​നാ​യ​ത്.
തൂ​ക്കു​പാ​ല​ത്ത് എ​ൽ​ഡി​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ലാ​ശ​ക്കൊ​ട്ട് ന​ട​ന്നു. ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തു​നി​ന്നും പ്ര​ക​ട​നം ആ​രം​ഭി​ച്ച് പാ​ലം ജം​ഗ്ഷ​നി​ലെ​ത്തി തി​രി​കെ എ​സ്എ​ൻ​ഡി​പി ജം​ഗ്ഷ​നി​ൽ സ​മാ​പി​ച്ചു.
വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ​യും അ​ല​ങ്ക​രി​ച്ച വാ​ഹ​ന​ങ്ങ​ളു​ടെ​യും അ​ക​ന്പ​ടി​യോ​ടെ ന​ട​ന്ന പ്ര​ക​ട​ന​ത്തി​ൽ നൂ​റു​ക​ണ​ക്കി​ന് പ്ര​വ​ർ​ത്ത​ക​ർ പ​ങ്കെ​ടു​ത്തു. പ്ര​ക​ട​നം ക​ട​ന്നു​പോ​യ സ​മ​യ​ത്ത് ടൗ​ണി​ൽ ഗ​താ​ഗ​ത​ത​ട​സം നേ​രി​ട്ടു.
തു​ട​ർ​ന്ന് എ​ൽ​ഡി​എ​ഫി​ന്‍റെ യോ​ഗ​വും ന​ട​ന്നു.

കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളെ
മ​ർ​ദി​ച്ച​താ​യി പ​രാ​തി

നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ട​ത്തു ന​ട​ന്ന കൊ​ട്ടി​ക്ക​ലാ​ശ​ത്തി​നി​ടെ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ​ക്കു മ​ർ​ദ​ന​മേ​റ്റ​താ​യി പ​രാ​തി. ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. സു​കു​മാ​ര​ൻ നാ​യ​ർ, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി. ​മു​ര​ളി​ധ​ര​ൻ എ​ന്നി​വ​ർ​ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. എ​ൽ​ഡി​എ​ഫ് - യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ലു​ണ്ടാ​യ കൈ​യാ​ങ്ക​ളി പി​ടി​ച്ചു​മാ​റ്റു​ന്ന​തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ആ​ക്ര​മി​ച്ചെ​ന്നാ​ണ് ആ​രോ​പ​ണം. കൊ​ടി​കെ​ട്ടി​യ വ​ടി​ക​ൾ ഉ​പ​യോ​ഗി​ച്ച് നേ​താ​ക്ക​ളെ അ​ടി​ച്ചെ​ന്നാ​ണു പ​രാ​തി.