പ്ര​തി​ഷേ​ധി​ച്ചു
Sunday, April 21, 2019 9:55 PM IST
തൊ​ടു​പു​ഴ: തൊ​ടു​പു​ഴ​യി​ൽ ന​ട​ന്ന കൊ​ട്ടി​ക്ക​ലാ​ശ​ത്തി​ൽ യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​രെ അ​ക്ര​മി​ക്കു​ക​യും സ്ഥാ​നാ​ർ​ഥി​ക്കു​നേ​രെ ക​ല്ലേ​റ് ന​ട​ത്തു​ക​യും ചെ​യ്ത എൽഡിഎഫ് അക്രമത്തിൽ പി.​ജെ.​ജോ​സ​ഫ് എം​എ​ൽ​എ, ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ, നേ​താ​ക്ക​ളാ​യ പ്ര​ഫ. എം.​ജെ. ജേ​ക്ക​ബ് പി.​എ​ൻ. സീ​തി, കെ. ​സു​രേ​ഷ് ബാ​ബു എ​ന്നി​വ​ർ പ്ര​തി​ഷേ​ധി​ച്ചു.

വീ​ടി​ന് തീ​പി​ടി​ച്ചു

കാ​ഞ്ഞാ​ർ: കു​ട​യ​ത്തൂ​ർ മു​തി​യാ മ​ല​യ്ക്ക് സ​മീ​പം ആ​ൾ​താ​മ​സ​മി​ല്ലാ​ത്ത വീ​ടി​ന് തീ​പി​ടി​ച്ചു. വേ​രു​ങ്ക​ൽ സ​ന്തോ​ഷി​ന്‍റെ വീ​ടി​നാ​ണ് തീ​പി​ടിത്ത​മു​ണ്ടാ​യ​ത്. സ​ന്തോ​ഷും കു​ടു​ബ​വും മ​റ്റൊ​രു വീ​ട്ടി​ൽ കു​ട​യ​ത്തൂ​രി​ലാ​ണ് താ​മ​സം. ഇ​ന്ന​ലെ രാ​ത്രി 7.30നാ​ണ് സം​ഭ​വം. വീ​ട് പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. മൂ​ല​മ​റ്റ​ത്തു നി​ന്നു​മെ​ത്തി​യ അ​ഗ്നി​ശ​മ​ന സേ​ന​യു​ടെ ശ്ര​മ​ഫ​ല​മാ​യാ​ണ് തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​ത്. കാ​ഞ്ഞാ​ർ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.