ക​ട്ട​പ്പ​ന​യി​ൽ ആ​വേ​ശം കൊ​ട്ടി​ക്ക​യ​റി; റോ​ഡ് ഷോ​യു​മാ​യി ജോ​യി​സ് ജോ​ർ​ജ്
Sunday, April 21, 2019 9:56 PM IST
ക​ട്ട​പ്പ​ന: മു​ദ്രാ​വാ​ക്യം വി​ളി​ക​ളും മേ​ള​ക്കൊ​ഴു​പ്പും നാ​സി​ക് ഡോ​ൾ മു​ഴ​ക്ക​വും അ​ന്ത​രീ​ക്ഷ​ത്തി​ൽ നി​റ​ഞ്ഞ കൊ​ട്ടി​ക്ക​ലാ​ശ​ത്തി​ൽ പ്ര​വ​ർ​ത്ത​ക​രു​ടെ ആ​വേ​ശം അ​ണ​പൊ​ട്ടി.
ക​ലാ​ശ​ക്കൊ​ട്ടോ​ടെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ജോ​യ്സ് ജോ​ർ​ജി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ​ര​സ്യ​പ്ര​ചാ​ര​ണം ക​ട്ട​പ്പ​ന​യി​ൽ സ​മാ​പി​ച്ചു. ഏ​ഴു നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലെ പ​ര്യ​ട​നം പൂ​ർ​ത്തി​യാ​ക്കി 50 കി​ലോ​മീ​റ്റ​ർ റോ​ഡ് ഷോ​യോ​ടു​കൂ​ടി​യാ​യി​രു​ന്നു കൊ​ട്ടി​ക്ക​ലാ​ശം. നൂ​റു​ക​ണ​ക്കി​ന് ബൈ​ക്കു​ക​ളു​ടെ അ​ക​ന്പ​ടി​യോ​ടെ​യാ​യി​രു​ന്നു രാ​വി​ലെ​മു​ത​ൽ സ്ഥാ​നാ​ർ​ഥി പ​ര്യ​ട​നം. രാ​വി​ലെ പ്ര​കാ​ശി​ൽ നി​ന്നാ​ണ് റോ​ഡ് ഷോ ​ആ​രം​ഭി​ച്ച​ത്.
ചേ​ല​ച്ചു​വ​ട്ടി​ൽ​നി​ന്നു ജോ​യ്സ് ജോ​ർ​ജ് റോ​ഡ് ഷോ​യി​ൽ ചേ​ർ​ന്നു. തു​ട​ർ​ന്ന് ക​രി​ന്പ​ൻ, ത​ടി​യ​ന്പാ​ട്, ഇ​ടു​ക്കി, പാ​ണ്ടി​പ്പാ​റ, ത​ങ്ക​മ​ണി വ​ഴി ഇ​ര​ട്ട​യാ​ർ, വെ​ള്ള​യാം​കു​ടി, ന​രി​യ​ന്പാ​റ, ഇ​രു​പ​തേ​ക്ക​ർ വ​ഴി ക​ട്ട​പ്പ​ന​യി​ലെ​ത്തി. ഇ​ടു​ക്കി​ക്ക​വ​ല​യി​ൽ​നി​ന്നും വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ​യും ബൈ​ക്ക് റാ​ലി​യു​ടെ​യും അ​ക​ന്പ​ടി​യോ​ടെ നൂ​റു​ക​ണ​ക്കി​ന് പ്ര​വ​ർ​ത്ത​ക​രാ​ണ് വ​ര​വേ​റ്റ​ത്. ടൗ​ണ്‍ ചു​റ്റി ഗാ​ന്ധി​സ്ക്വ​യ​റി​ലെ​ത്തി തി​രി​കെ സെ​ൻ​ട്ര​ൽ ജം​ഗ്ഷ​നി​ൽ കേ​ന്ദ്രീ​ക​രി​ച്ചു.
ത​നി​ക്കെ​തി​രെ​യു​ള്ള വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്ക് നാ​ളെ ഇ​ടു​ക്കി​ക്കാ​ർ പോ​ളിം​ഗ് ബൂ​ത്തി​ൽ മ​റു​പ​ടി ന​ൽ​കു​മെ​ന്ന് ജോ​യി​സ് ജോ​ർ​ജ് സ​മാ​പ​ന പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു. പ്ര​സം​ഗ​ത്തി​നു​ശേ​ഷം പ്ര​വ​ർ​ത്ത​ക​ർ ജോ​യ്സ് ജോ​ർ​ജി​നെ തോ​ളി​ലേ​റ്റി സെ​ൻ​ട്ര​ൽ ജം​ഗ്ഷ​നി​ൽ പ്ര​ക​ട​നം ന​ട​ത്തി. എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ സി.​വി. വ​ർ​ഗീ​സ്, മാ​ത്യു വ​ർ​ഗീ​സ്, റോ​മി​യോ സെ​ബാ​സ്റ്റ്യ​ൻ, വി.​ആ​ർ. സ​ജി, എ​ൻ. ശി​വ​രാ​ജ​ൻ, പി.​ബി. സ​ബീ​ഷ്, വി.​ആ​ർ. ശ​ശി, വി.​എ​സ്. അ​ഭി​ലാ​ഷ്, അ​നി​ൽ കൂ​വ​പ്ലാ​ക്ക​ൽ, സാ​ജ​ൻ കു​ന്നേ​ൽ, കെ.​പി. ഹ​സ​ൻ, ജോ​സ​ഫ് കു​ഴി​പ്പ​ള്ളി എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ൽ​കി.
ഗാ​ന്ധി​സ്ക്വ​യ​റി​ൽ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രു​ടെ കൊ​ട്ടി​ക്ക​ലാ​ശ​വും ഉ​ണ്ടാ​യി​രു​ന്നു. ക​ട്ട​പ്പ​ന സി​ഐ വി.​എ​സ്. അ​നി​ൽ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വ​ൻ പോ​ലീ​സ് സ​ന്നാ​ഹ​വും ന​ഗ​ര​ത്തി​ൽ നി​ല​യു​റ​പ്പി​ച്ചി​രു​ന്നു.

ഇ​ന്നത്തെ സന്ദർശനം

ചെ​റു​തോ​ണി: എ​ൽ​ഡി​എ​ഫ് സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി ജോ​യ്സ് ജോ​ർ​ജ് ഇ​ന്ന് മൂ​ന്നു മ​ണ്ഡ​ല​ങ്ങ​ളി​ലെ വോ​ട്ട​ർ​മാ​രെ നേ​രി​ട്ട് ക​ണ്ട് വോ​ട്ട് അ​ഭ്യ​ർ​ഥി​ക്കും.
രാ​വി​ലെ 7 മു​ത​ൽ 12 വ​രെ പീ​രു​മേ​ട് മ​ണ്ഡ​ല​ത്തി​ലും തു​ട​ർ​ന്ന് കോ​ത​മം​ഗ​ല​ത്തും വൈ​കു​ന്നേ​രം മൂ​വാ​റ്റു​പു​ഴ​യി​ലും വോ​ട്ട​ർ​മാ​രെ കാ​ണും.